ജപ്തി നോട്ടീസ്

ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).

ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)

സ്വന്തം സന്തോഷ്!

Monday, April 2, 2007

അന്നദാനം മഹാദാനം.

അന്നദാനത്തിന്റെ മഹത്വം പറയുന്ന ഈ കഥ മഹാഭാരതത്തിലാണ് പറഞ്ഞിട്ടുള്ളത്.

കര്‍ണ്ണനും സുയോധനനും മരണശേഷം സ്വര്‍ഗ്ഗത്തിലെത്തി. രണ്ട് പേര്‍ക്കും ഉജ്ജ്വലമായ വരവേല്‍പ്പും കാര്യങ്ങളും ഒക്കെ ലഭിച്ചു. എന്നിട്ട് രണ്ട് പേര്‍ക്കും ഓരോ കൊട്ടാരം നല്‍കി. സകലവിധ സൌകര്യങ്ങളും ഉള്ള കൊട്ടാരങ്ങളില്‍, ദര്‍ബ്ബാറുകളും, നര്‍ത്തകിമാരും എല്ലാമുണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞു. കര്‍ണ്ണന് ദാഹം അനുഭവപ്പെട്ടു. വെള്ളം അന്വേഷിച്ച് കൊട്ടാരം മൊത്തം കറങ്ങി നടന്നു. ഒരിടത്തും കിട്ടിയില്ല. വെള്ളം മാത്രമല്ല, ഭക്ഷണവും അവിടെയെങ്ങും ഇല്ല എന്ന് മനസ്സിലായി. ഉള്ള ആപ്പിളും, മുന്തിരിയുമെല്ലാം തന്നെ സ്വര്‍ണ്ണത്തിലും വെള്ളിയിലും ഉള്ളതാണ്. വൈകുന്നേരമായപ്പോഴേക്കും കര്‍ണ്ണന്‍ ഒരു സൈഡായി. കട്ടയും പടവും മടങ്ങിയ കര്‍ണ്ണന്‍ കൃഷ്ണനെ കണ്ട് സങ്കടം ഉണര്‍ത്തിച്ചു. ഒന്നും തിന്നാനും കുടിക്കാനും തരാതെ എന്ത് സ്വര്‍ഗ്ഗം? സുയോധനന് എല്ലാ സൌഭാഗ്യവും ഉണ്ട്. എനിക്ക് ഭക്ഷണവും വെള്ളവും ഇല്ല. എന്നിങ്ങനെ പരാതികള്‍ ലിസ്റ്റ് ഇട്ടു.

കൃഷ്ണന്‍:നീ ഭൂമിയില്‍ എന്തൊക്കെ ചെയ്തൊ, അതനുസരിച്ചാണ് സ്വര്‍ഗ്ഗത്ത് നിനക്ക് ഓരോ സൌകര്യങ്ങള്‍ കിട്ടുന്നത്. എന്നെങ്കിലും ദാഹിച്ച് വരുന്ന ഒരാള്‍ക്ക് വെള്ളമോ, വിശന്ന നടന്ന ഒരാള്‍ക്ക് ഭക്ഷണമോ നീ കൊടുത്തിട്ടുണ്ടോ? കൊടുത്തതെല്ലാം സ്വര്‍ണ്ണവും, വെള്ളിയും രത്നങ്ങളുമല്ലെ? പിന്നെ നിനക്ക് സ്വര്‍ഗ്ഗത്തിലെങ്ങനെ ഭക്ഷണം കിട്ടും?.

കര്‍ണ്ണന്‍ ആകെ വിഷമത്തിലായി.

കര്‍ണ്ണന്‍: ഭക്ഷണം കിട്ടാന്‍ ഒരു വഴിയും ഇല്ലെ?

കൃഷ്ണന്‍: എന്നെങ്കിലും ആര്‍ക്കെങ്കിലും അന്നദാനം നടത്തുന്ന സ്ഥലത്തേക്ക് നീ വഴി പറഞ്ഞു കൊടുത്തിട്ടുണ്ടോ?

കര്‍ണ്ണന്‍: ഉണ്ട്. ഒരിക്കല്‍ സുയോധനന്‍ അന്നദാനം നടത്തിയപ്പോള്‍ ഒരാള്‍ക്ക് ആ സത്രത്തിലേക്കുള്ള വഴി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൃഷ്ണന്‍: എന്നാല്‍ നീ അന്ന് ചൂണ്ടിയ ആ വിരല്‍ ഇപ്പോള്‍ നുണഞ്ഞ് നോക്കൂ.

കര്‍ണ്ണന്‍ ഭഗവാനെ അനുസരിച്ചു. വലതു കയ്യിലെ ചൂണ്ടുവിരല്‍ നുണഞ്ഞ കര്‍ണ്ണന് വിശപ്പ് മാറി എന്ന് ഐതീഹ്യം. അന്നദാന സത്രത്തിലേക്ക് ചൂണ്ടിക്കാട്ടിയ വിരലിന് ഇത്രയും പുണ്യമെങ്കില്‍, അന്നദാനം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗം നിശ്ചയം.

അന്നദാനം മഹാദാനം.

12 comments:

Unknown said...

അന്നദാനം പോലെ ഒരു മഹദ്കര്‍മ്മം മറ്റൊന്നില്ല എന്നത് പറയുന്ന ഒരു മഹാഭാരത കഥ.

മനോജ് കുമാർ വട്ടക്കാട്ട് said...

ഈയൊരു കഥ കേട്ടിട്ടില്ലായിരുന്നു.
(അന്നദാനം പുണ്യം തന്നെ)

പട്ടേരി l Patteri said...

വടക്കന്‍ കേരളത്തിലെ പ്രശസ്ത്മായ ഒരു ക്ഷേത്രം .അന്നദാനത്തില്‍ പേരു കേട്ടത്. അവിടെയെത്തിയ പ്രവാസി മലയാളി (ഞാനല്ല) അന്നദാനത്തിനായി ചെക്ക് കൌണ്ടറില്‍ ഇരിക്കുന്ന ഒരാളെ ഏല്പ്പിക്കുന്നു. കുറെമാസങ്ങള്ക്കു ശേഷം പണം അയാളുടെ പേര്‍സണല്‍ എക്കൌണ്ടിലേക്ക്.....
ഗുണപാഠം : അന്നദാനം സ്വന്തം കൈകള്‍ കൊണ്ടാകുന്നതു നന്നു. ഇത്തരം മധ്യവര്‍ത്തികളെ ഒഴിവാക്കുക :
O TO: സ്വര്‍ഗത്തില്‍ പോയില്ലെങ്കിലും നല്ലകാര്യം ചെയ്തെന്ന ഫീലിങ്ങ് എങ്കിലും കിട്ടും :)
qw_er_ty

Unknown said...

തിരുവനന്തപുരം, കരമനയില്‍ സത്യവാഗീശ്വര ക്ഷേത്രം എന്നൊരു ക്ഷേത്രമുണ്ട്. തൈപ്പൂയ മഹോത്സവ നാളില്‍ അവിടെ സമാരാധന നടത്തും (പന്തിയില്‍ ഭേദമില്ലാതെ). ആ ഒരു നാളില്‍ ഏകദേശം 10,000 പേര്‍ അവിടുന്ന് ഭക്ഷണം കഴിക്കും. അവിടെ വിളമ്പാന്‍ നിന്നാല്‍ കിട്ടുന്ന പുണ്യം മഹത്തരം. മണ്ഡപത്തില്‍ സദ്യ നടക്കുമ്പോള്‍ ഭഗവാന് അഭിഷേകം നടത്തുകയായിരിക്കും. പക്ഷേ ഒരു വിഭാഗം ചെറുപ്പക്കാരും കുട്ടികളും സദ്യവട്ടങ്ങളുടെ കൂടെ തന്നെ കാണും. 1991 മുതല്‍ 2005 വരെ പതിനാലു വര്‍ഷം അവിടെ ഭഗവത്സേവ (അന്നദാനം) നടത്താന്‍ എനിക്കു ഭാഗ്യം ലഭിച്ചു. ഇവിടെ ഭക്ഷണം വിളമ്പാന്‍ നില്‍ക്കുന്നവര്‍ കഴിക്കാറില്ല. തൈപ്പൂയത്തിന്റെ തലേനാള്‍ രാത്രി അരി കഴുകുന്നത് മുതല്‍ വാര്‍പ്പ് കഴുകി കമിഴ്തുന്നത് വരെ ഞങ്ങള്‍ പിള്ളാര് സെറ്റ് പണിയെടുക്കാറുണ്ട്. അതിനുള്ള പ്രതിഫലമാണ് ഇന്നു ഞാന്‍ കമിഴ്ന്നു കിടന്ന് ബ്ലോഗില്‍ കമെന്റ് ഇടുന്നത്.

Joymon said...

എഞ്ജിനിയറിങ് കോളേജ് ജീവിതത്തിലെ രണ്ടേ രണ്ട് കാര്യങ്ങളാണ്‌ ഇന്നും ഓര്‍ക്കുന്നത്.
ഒന്ന് അന്നു നടത്തിയ വിനോദയാത്രകള്‍ അഥവാ ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്സ്.

രണ്ട് ഒരു പുതു വര്‍ഷപിറവിയില്‍ അവിടെ അടുത്തുള്ള ഒരു അനാഥാലയത്തില്‍ അന്നദാനം നടത്തിയതും അവരോടൊപ്പം ക്രിക്കറ്റ് കളിച്ചതും..അന്‍പത് രൂപ മാത്രമെ ഞാന്‍ കൊടുത്തുള്ളൂ എങ്കിലും അന്നു കിട്ടിയത് അതിലും വലിയ എന്തോ ഒന്നായിരുന്നു...

കുറുമാന്‍ said...

ആഹാ, ഇങ്ങനെയുള്ള കഥകള്‍ ബൂലോകത്തിനാവശ്യം തന്നെ.. ഇനിയും ഇതു പോലത്തെ കഥകളെഴുതൂ.

myexperimentsandme said...

നേരത്തെ കേട്ടിട്ടില്ലായിരുന്നു. നന്നായിരിക്കുന്നു.

(ബ്ലോഗിന്റെ തലക്കെട്ടുഗ്രന്‍)

പ്രിയംവദ-priyamvada said...

നല്ല കഥ..ഇതുവരെ കേട്ടിരുന്നില്ല.
ഹോസ്റ്റലില്‍ പുതിയതായി വരുന്നവര്‍ക്കു mess hall ചൂണ്ടി കാണിച്ചു കൊടുത്തിട്ടുണ്ടു..അതു മതിയാവുമോ ആവൊ.

ആവനാഴി said...

പൊന്നമ്പലം കഥ നന്നായി. നല്ല ഒഴുക്കുള്ള എഴുത്ത്. നല്ല ഗുണപാഠവുമുണ്ടതില്‍.

പിന്നെ നോക്കിയപ്പോള്‍ ഭഗവാനേ, കോണച്ചേട്ടാ, ആറു തലയും പതിനാറു കൈകളുമായി പൊന്നമ്പലം.

ബാക്കി നാലു തല എവിടെ പോയി പൊന്നമ്പലം?

അതോ ഇതു സാക്ഷാല്‍ അറുമുഖനോ?

അറുമുഖനെങ്കില്‍ എന്റെ തെറ്റുകള്‍ ക്ഷമിക്കൂ ; വടിവേലൂ സര്‍വ സൌഭാഗ്യങ്ങളും തന്നു അടിയനെ അനുഗ്രഹിക്കൂ.

P Das said...

:)

Unknown said...

@പട്ടേരി: അന്നദാനം എന്നത് അമ്പലത്തില്‍ വച്ച് തന്നെ ചെയ്യേണ്ട ഒന്നാണെന്ന് പറയുക വയ്യ. താങ്കള്‍ ചെന്നൈയിലേക്ക് വന്നാല്‍, ഞാന്‍ ഒരു ട്രീറ്റ് തരും. അതും അന്ന ദാനം തന്നെ. ഒരു വറ്റ് ചോറ്, ഒരു ഗ്ലാസ്സ് വെള്ളം. അത് മതി... അന്നദാനമായി.

@ജോയ്മോന്‍: നമ്മള്‍ എത്ര കൊടുത്ത് എന്നത് വിഷയമല്ല. എന്ത് കൊടുത്തു? ആര്‍ക്ക് കൊടുത്തു? അതാണ് കാര്യം! അല്ലെ?

@കുറുമാന്‍ ചേട്ടാ:ഗുരുക്കന്മാരുടെ അനുഗ്രഹം...

@വഖാര്‍ജി: നന്ദിയണ്ണാ

@പ്രിയം‌വദ: അത് മതി. ധാരാളം. ആപൊ സ്വര്‍ഗ്ഗത്ത് ചെന്നാലും മെസ്സിലെ ഫുഡ് മതിയെന്നാണോ?!

@ആവനാഴി: അറുമുഖനല്ല...ഷണ്മുഖനല്ല ഞാന്‍ അവനിന്‍ സോദരന്‍ പൊന്നമ്പലവാസന്‍!!!

(ആവനാഴിക്ക് ഒരു സേവനാഴി!)

@ചക്കര: ;)

പ്രിയംവദ-priyamvada said...

സ്വറ്‌ഗത്തില്‍ല്‍ എത്തിക്കണമെങ്കില്‍ rules and regulation-il ചിത്രഗുപ്തനു ഒരു പാടു amendments ചെയെണ്ടി വരും ..അതു വേണൊ Golden templeji? പിന്നെ പരിച്യക്കരൊക്കെ ഇല്ലാ‍തെ എനിക്കു എനിക്കെന്താഘോഷം?
qw_er_ty