ഹായ്,
നങ്കനല്ലൂരിലെ വീട്ടില്‍ ഫാനും നോക്കി കിടന്ന എനിക്ക് പെട്ടെന്നൊരു ബോധോദയത്തിന്റെ പേരില്‍ അടുത്ത റൂമില്‍ കിടന്ന പ്രേമനേം കൂട്ടി നേരെ വിട്ടു പോണ്ടി. പുതിയ ബൈക്കില്‍, ഈസ്റ്റ് കോസ്റ്റ് റോഡ് വഴി. ടോപ്പ് സ്പീഡ് ഹിറ്റ് 110കി.മീ/മണിക്കൂര്‍ (ഇന്ത്യയിലെ 110 കി മീ). 158 കി മീ താണ്ടാന്‍ ഞങ്ങള്‍ എടുത്ത സമയം ഒരു മണിക്കൂര്‍ 40 മിനിറ്റ്!! ഏകദേശം 300 ഓളം ഫോട്ടോസ് എടുത്തു.
ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തുന്നതിന്നിടയില് കൊള്ളാം എന്ന് എനിക്ക് തോന്നിയ ഒരു പടം. ഇത് പോണ്ടിച്ചേരിയിലെ അണ്ണാ പൂങ്കാവനത്തില്‍ നിന്നും എടുത്തത്. HDRI(High Dynamic Range Imaging) എന്ന ടെക്നിക്ക്(?) ആണെന്ന് ഒരു സുഹൃത്ത് പറഞ്ഞു തന്നു. ഒരേ ദൃശ്യം വിവിധ എക്സ്പോഷറുകളില്‍ എടുത്തിട്ട്, ബ്ലെന്‍ഡ് ചെയ്ത് ഉണ്ടാക്കുന്ന വിദ്യ. ഇതില്‍ കുഴപ്പങ്ങള്‍ കാണും. കാരണം ട്രൈപ്പോഡ് വച്ച് എടുക്കേണ്ടുന്ന ഈ പടം ഞാന്‍ ട്രൈപ്പോഡ് ഇല്ലാതെ ആണ്് എടുത്തത്.
നങ്കനല്ലൂരിലെ വീട്ടില്‍ ഫാനും നോക്കി കിടന്ന എനിക്ക് പെട്ടെന്നൊരു ബോധോദയത്തിന്റെ പേരില്‍ അടുത്ത റൂമില്‍ കിടന്ന പ്രേമനേം കൂട്ടി നേരെ വിട്ടു പോണ്ടി. പുതിയ ബൈക്കില്‍, ഈസ്റ്റ് കോസ്റ്റ് റോഡ് വഴി. ടോപ്പ് സ്പീഡ് ഹിറ്റ് 110കി.മീ/മണിക്കൂര്‍ (ഇന്ത്യയിലെ 110 കി മീ). 158 കി മീ താണ്ടാന്‍ ഞങ്ങള്‍ എടുത്ത സമയം ഒരു മണിക്കൂര്‍ 40 മിനിറ്റ്!! ഏകദേശം 300 ഓളം ഫോട്ടോസ് എടുത്തു.
ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തുന്നതിന്നിടയില് കൊള്ളാം എന്ന് എനിക്ക് തോന്നിയ ഒരു പടം. ഇത് പോണ്ടിച്ചേരിയിലെ അണ്ണാ പൂങ്കാവനത്തില്‍ നിന്നും എടുത്തത്. HDRI(High Dynamic Range Imaging) എന്ന ടെക്നിക്ക്(?) ആണെന്ന് ഒരു സുഹൃത്ത് പറഞ്ഞു തന്നു. ഒരേ ദൃശ്യം വിവിധ എക്സ്പോഷറുകളില്‍ എടുത്തിട്ട്, ബ്ലെന്‍ഡ് ചെയ്ത് ഉണ്ടാക്കുന്ന വിദ്യ. ഇതില്‍ കുഴപ്പങ്ങള്‍ കാണും. കാരണം ട്രൈപ്പോഡ് വച്ച് എടുക്കേണ്ടുന്ന ഈ പടം ഞാന്‍ ട്രൈപ്പോഡ് ഇല്ലാതെ ആണ്് എടുത്തത്.
ക്യാമറ: നിക്കണ് എല്‍ 10
എല്ലാ ഫോട്ടോകളും ഹാര്‍ഡ് ഡിസ്കില്‍ കോപ്പി ചെയ്തു വച്ചു. ഈ ഫോട്ടോ മാത്രം അപ്ലോഡ് ചെയ്തു. കഴിഞ്ഞാഴ്ച ഡിസ്ക് “ഗുബേ” ആയി! ബാക്കി എല്ലാ ഫോട്ടോസും ജബ ജബ! ഇതുമാത്രം മിച്ചം!!!
25 comments:
ഇത് ഒരു പടപ്പോസ്റ്റ് പോണ്ടിപ്പോസ്റ്റ് ഹൈ ഡഫനിഷന്‍ പോസ്റ്റ്!!!
ഇതിനാണോ പൊന്നമ്പലം എന്ന് പറയുന്നതു? നിങ്ങള്‍ പൊന്നമ്പലം അല്ല.. തങ്കഅമ്പലം ആണ്.
ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു.
---------------------------
http://www.jayakeralam.com കണ്ട്
താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.
Jayakeralam for Malayalam Stories and Poetry...
സ്നേഹപൂര്‍വ്വം
ജയകേരളം Editor
നല്ല കിടുക്കന്‍ ഫോട്ടോ...കലക്കീണ്ട്..
:)
ഓ:ടോ: ഇത് ഡയറക്ട് പോസ്റ്റീതാണൊ...?
അതോ അല്പം എഡിറ്റ് ചെയ്തിട്ടോ... സൈഡില്‍ ചെറിയ എഫക്ട് കിടക്കണൊണ്ട് ചോദിച്ചതാ...
:)
പൊന്നമ്പലം നല്ല കിടു പടം, കുറേ നാളിനു ശേഷം ബ്ലോഗില്‍ കണ്ടതില്‍ വച്ചെനിക്ക് എല്ലാം കൊണ്ട് ഇഷ്ടപ്പെട്ടു ഈ പടം:)
ടോപ്പ് സ്പീഡ് ഹിറ്റ് 110കി.മീ/മണിക്കൂര്‍ (ഇന്ത്യയിലെ 110 കി മീ).
158 കിമി ഓടാന്‍ 100 മിനിറ്റ് എന്നു പറയുമ്പോള്‍ ഒരു സെക്കന്റില്‍ 26.3 മീറ്റര്‍. emergency stop നു വേണ്ട സമയം 2 സെക്കന്റ് എന്നെടുത്താല്‍ 52 മീറ്റര്‍. മുന്‍പിലത്തെ വണ്ടിയുമായി ഉള്ള അകലം ഇത്രയും ഇല്ലെങ്കില്‍ മരണം ഏതാണ്ട് sure. (52 മീറ്റര്‍ അകലം ഇട്ട് ആരാ വണ്ടി ഓടിക്കുന്നേ?)
ഈ സ്പീഡില്‍ പോകുമ്പോള്‍ 100 കിലോ ഭാരമുള്ള ബൈക്കിന്റെ impact force 2630 newtons.
1000 കിലോ ഉള്ള കാര്‍ ആണെങ്കില്‍ 26300 Newtons). 40 kimi kku mukaLil naTakkunna apakaTangaLil 80 zathamaanam aaLkkaarum marikkunnath ee impact force താങ്ങാനുള്ള കഴിവ് മനുഷ്യശരീരത്തിനില്ലാത്തതു കൊണ്ടാണ്
(40 കിമി മണിക്കൂറില്‍ പോകുമ്പോള്‍ (11m/s)- ബൈക്കിന്റെ force 1100 newtonsഉം, കാറിന്റെ force 11000 newtonsഉം.). ഇത് വന്‍ കേടുപാടുകള്‍ ഉണ്ടാക്കുമെങ്കിലും 20% ആള്‍ക്കാരേ മരിക്കാറുള്ളു.ബാക്കിയുള്ള ചിലര്‍ paralysed ആയിട്ടും, permanently disabled ആയിട്ടും വളരെ ചുരുക്കം ഭാഗ്യവാന്മാര് വലിയ കുഴപ്പം ഒന്നും ഇല്ലാതെയും കഴിയുന്നു.
average speed 96 കിമി /മണിക്കൂറില്‍ ചെയ്ത ഈ യാത്ര വെറും മോശമായിപ്പോയി എന്നു പറയാതെ വയ്യ.highway ആണെങ്കില്‍പ്പോലും സ്പീഡ് ലിമിറ്റിനേക്കാള്‍ 26 കിമി കൂടുതല്‍ !(ഇന്ത്യയില്‍ ആണു ഈ "പ്രകടനം" നടത്തിയതെങ്കില്‍)
നല്ല പടങ്ങളെടുക്കാനുള്ള വിവരവും ബുദ്ധിയും ഉള്ള ഒരാള്‍ സര്‍ക്കസ്സിലെ കുരങ്ങനെപ്പോലെ മുന്‍പിന്‍ ചിന്തിക്കാതെ ഇങ്ങനെ ചെയ്യുന്നത് കഷ്ടമായിപ്പോയി.
പടം നല്ലതാണ് എന്നു പറയാന്‍ വന്നതാണ് .ഉള്ള മൂഡ് കളഞ്ഞു.
പറഞ്ഞത് അല്പം കൂടിപ്പോയെങ്കില്‍ ക്ഷമിക്കു.
കഴിവും വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാര്‍ വര്‍ഷം തോറും നൂറുകണക്കിനാണ് അപകടങ്ങളില്‍ മരിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ 3650 മരണങ്ങളില്‍ 40% ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരായിരുന്നു.
രാജേഷേട്ടാ,
പറഞ്ഞത് ഒട്ടും കൂടിയില്ല. എന്റെ അമ്മ ഇതറിഞ്ഞാല്‍ പിന്നെ ബൈക്കിന്റെ താക്കോല്‍ പിടിച്ചു മേടിച്ചു വയ്ക്കും. അമ്മ ഈ ബ്ലോഗ് വായിക്കാന്‍ സാധ്യത കുറവാണ്!
പിന്നെ 96 കി മീ, ഈസ്റ്റ് കോസ്റ്റ് റോഡില്‍ അതൊരു സ്പീഡ് അല്ല. 56 മീറ്ററിനേക്കാള്‍ കൂടുതല്‍ ഗ്യാപ്പ് ഇട്ടു തന്നെയാണ് ഡ്രൈവ് ചെയ്തത്. അങ്ങനെ ആന്നേല് കുഴപ്പമുണ്ടോ? ബൈക്കില്‍ ഇരുന്ന രണ്ട് പേരും, ഹെല്‍മെറ്റും, ഷീല്‍ഡഡ് ജാക്കറ്റും ധരിച്ചിട്ടുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. തലേ ദിവസം രാത്രി നന്നായി ഉറങ്ങിയിരുന്നു. (ബൈക്കില്‍ ഇരുന്ന് ഉറങ്ങിയില്ല). രാത്രി ഡ്രൈവ് ചെയ്യാന്‍ മടിയായത് കാരണമാണ് വേഗത കൂട്ടിയത്.
ഈസ്റ്റ് കോസ്റ്റ് റോഡിന്റെ ചിത്രങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്യാം.! അപ്പൊ പിടികിട്ടും അതിന്റെ ഒരു സെറ്റപ്പ്!
ഇപ്പൊ മൂഡ് കിട്ടിയൊ?
സഹാഭായ്,
ഇത് പണിഞ്ഞ പടമാണ്. ഒരേ ആങ്കിളില്‍ 4 പടം വ്യത്യസ്ത എക്സ്പോഷറില്‍ എടുത്തു. എന്നിട്ട്, ചില സോഫ്റ്റ്വെയറുകളുടെ സഹായത്താല്‍ അവയെ ബ്ലെന്‍ഡ് ചെയതു.
കുമാര്‍ഭായ്, സപ്തവര്‍ണ്ണം ചേട്ടാ, തുളസി അണ്ണാ, സമ്പഡി ഹെല്പ് മീ റ്റു എക്സ്പ്ലൈന്‍ തിസ്!!:)
രാജേഷേട്ടാ,
http://lh6.google.com/santhoshj/Rg_xGO7m8GI/AAAAAAAAC7I/8Ajn9grzXEc/DSCN0184.JPG?imgdl=1
ഇത് നോക്കൂ. ഇതാണ് ഈ സീ ആര് അഥവ, കിഴക്കു കടര്ക്കരൈ സാലൈ. ഇത് തിരുവാണ്മിയൂര് മുതല്‍ കാരൈക്കാല് വരെ ഇങ്ങനെ തന്നെ. ഒട്ടും ട്രാഫിക്ക് ഇല്ല. ഇടക്ക് കല്പാക്കം റിയാക്ടര്‍ സിറ്റിയില്‍ മാത്രം ഇത്തിരി ആള്‍വാസം ഉണ്ട്. ബാക്കി ഏരിയാ എല്ലാം ഒരു മാതിരി മെക്സിക്കന്‍ റാഞ്ച് ഏരിയാ പോലെയാണ്.
ചിത്രം മനോഹരമായിട്ടുണ്ട്.
:)
ചാത്തനേറ്: ആ പടത്തിന്റെ മോളിലു എന്തോ വെട്ടിക്കളയാനുണ്ട്.
ഓടോ:രാജേഷേട്ടോ ഇവനു കുറെ ബൈക്ക് ഗുരുക്കന്മാരുണ്ട് അവരിലൊരാളു 72 ഇല് ഓടിച്ചതിനു പെറ്റിയടിച്ചതിന്(ഓവര്‍ സ്പീഡീനു) ആത്മഹത്യചെയ്തില്ലാന്നേയുള്ളൂ. നാലാളറിഞ്ഞാല്‍ നാണക്കേടാ ‘വെറും 72‘ ഓടിച്ചതിനു പെറ്റി എന്ന്.
അവരുടെ ഒക്കെ പിന്നിലിരുന്ന് ചാത്തന് യാത്രചെയ്തിട്ടുണ്ട്. ഇവനീക്കാര്യത്തില് ശിശുവാ അതോണ്ട് കുറച്ച് പൊലിപ്പിച്ച് പറഞ്ഞുവെന്നേയുള്ളൂ. ഗുരുക്കന്മാര്ക്ക് നാണക്കേടാക്കല്ലല്ലോ.
നാട്ടുകാരാ..പൊന്നേ..
പടം കൊള്ളാം കണക്കറിയാത്തോണ്ട് വിവരണം വായിച്ചില്ല..
മുകളിലെ എഫക്ടു കുറച്ചുകൂടി വലിച്ചു താഴോട്ടു കൊടുക്കൂ..:)
അപ്പികളുടെയൊക്ക തംശയങ്ങളു മാറും..യേത്..:)
പൊന്നമ്പലം നല്ല പടം.
രാജേഷ്,
ഉപദേശം വളരെ നന്നായി എന്നേ ഞാന്‍ പറയൂ, ഞങ്ങളുടെ ഓര്‍ഗനൈസഷനിലെ ഒരു GET പയ്യന് വിജയദശമിദിവസം സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചതിന്റെ ഞെട്ടലില്‍ നിന്നും ഞങ്ങള്‍ ഇതുവരെ കരകയറിയിട്ടില്ല
HDRI,HDFC,IRDP ഇതൊന്നും മനസ്സിലാക്കാനുള്ള വിവരമില്ലെങ്കിലും പടം ഇഷ്ടമായി.
റോഡിന്റെ പടം കണ്ടു. കൊള്ളാം. കണ്ടാല്‍ കത്തിച്ചുവിടാന്‍ തോന്നുന്ന റോഡ് തന്നെ.
പക്ഷേ ഇത് highway അല്ല -ഇമ്മിണി വലിയ ഒരു റോഡ് എന്നല്ലേ ഉള്ളൂ. two -way traffic ഉള്ള റോഡില്‍ ഒരു central barrier ഇല്ല എങ്കില്‍ അപകടം just around the corner തന്നെ ആണ് (ഇവിടെ ഒരുപാടു cornerഉകള്‍ ഇല്ല എന്നു സമ്മതിക്കുന്നു).
I stand by what I said earlier - നല്ല ഫോട്ടോ പക്ഷേ പോക്കു ശരിയായില്ല.
ഇനിയും കുറേ ഫോട്ടോകളും കൂടി എടുക്കാനുള്ളതല്ലേ, അല്പം പതുക്കെ പോകുക.നമ്മള് എത്ര expert ആയാലും എതിരെ വരുന്നവന് ആദ്യമായി വണ്ടി ഓടിക്കുന്നവന് ആണെങ്കില്‍ അതു മതി ജീവിതം പട്ടി നക്കാന്‍.
(ഓടിക്കാന്‍ പേടിയായതുകൊണ്ട് പറയുകയല്ല- englandല്‍ നിന്നു തിരിച്ചു വരുമ്പോള്‍ 8 വര്‍ഷം കൊണ്ട് 96732 miles എന്റെ volvo ഓടിക്കഴിഞ്ഞിരുന്നു.ഒരിക്കല്‍ ബന്ധുക്കളെ കേറ്റിവിടാനായി രാവിലെ 3 മണിക്കു manchesterല്‍ നിന്നു സ്റ്റാര്‍ട് ചെയ്ത VOLVO heathrow airportല്‍ കൊണ്ടു നിര്‍ത്തുമ്പോള്‍ വെറും 5 1/2 മണി - 210 miles രണ്ടര മണിക്കൂര്‍ കൊണ്ട് എത്തിയത് ഇന്നും ഒരു അവിശ്വാസത്തോടെ യാണ് ഓര്‍ക്കുന്നത്-(avearge speed 84miles per hour - speed limit 70 miles per hour )-ഇത് എന്റെ ആദ്യത്തേതും അവസാനത്തേതും ആയ നിയമലംഘനം ആണെന്ന് കൂടി പറഞ്ഞുകൊള്ളട്ടേ)
പ്ലയിന് പോയാലോ എന്നുള്ള പേടീയും ഇന്നത്തെപ്പോലെ 1999ല്‍ ഇതിനെക്കുറിച്ചൊക്കെ എനിക്ക് ഇത്ര വിവരവും ഇല്ലായിരുന്നു എന്നുള്ള രണ്ട് excuses ആണ് എനിക്കുള്ളത്. എങ്ങനെ പോലീസ് പിടിക്കാതെ രക്ഷപ്പെട്ടു എന്നും അറിയില്ല.
അന്ന് ഒരു ടയര്‍ പംക്ചര് ആകുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ ബാക്കി കാണുകയില്ലയിരുന്നു എന്നാണ് എനിക്കു തോന്നുന്നത്.
പൊന്നമ്പലം, പടം നന്നായിട്ടുണ്ട്. പക്ഷേ, HDR-ല്‍ ആണെങ്കില്‍ ഇതിലും നന്നാക്കാമായിരുന്നു. ഒരു ചെറിയ ബ്ലര്‍ തോന്നുന്നു. ട്രൈപ്പോഡ് ഉപയോഗിക്കാത്തതുകൊണ്ടായിരിക്കും. Good Try.
ഗുഡ് വര്‍ക്ക്!!!
HDR ചെയ്യാന്‍ വല്യ പണി ഇല്ല, പക്ഷേ പടമെടുപ്പും വിഷയവും ഒക്കെ ചേര്‍ന്ന് നന്നായ് വരുമ്പോഴാ അതിന്റെയൊരു ഇത്!! ആ ഇത് ഇതില്‍ നന്നായ്ട്ട് ഇതാക്കിയിട്ടുണ്ട് ട്ടാ. ഇഷ്ടപ്പെട്ടു.
ടെക്നിക്കല്‍ കാര്യങ്ങള്‍ ഒന്നും വശമില്ലെങ്കിലും പടം എനിക്ക് അസ്സലായിട്ട് ഇഷ്ട്ടപ്പെട്ടു. പിന്നെ കമന്റായി രാജേഷ് പറഞ്ഞതും :)
രാജേഷേട്ടാ,
ഞാന്‍ അത്ര റാഷ് ഡ്രൈവറൊന്നും അല്ലാ കേട്ടോ. ഇടക്കിടെ ഈ “സവര്‍ണ്ണ ബ്രാഹ്മണ്യത്തിന്റെ” പിരി ലൂസാകുമ്പോള്‍ മാത്രമാണ് സ്പീഡ് കൂട്ടുന്നത്!!
എന്റെ സിറ്റി സ്പീഡ് 40-50 ആണ്. അതില്‍ കൂടുതല്‍ ഞാന്‍ ഓടിക്കാറില്ല. കരുണാനിധിയാണേ സത്യം.
പടത്തിലെ ആ മേഘങ്ങള്‍ പടത്തിന് അസാധ്യമായ ചാരുതയാണ് നല്‍കുന്നത്.ഈ ചിത്രം തന്നെ നേരെ പകുതിയായി ഒന്ന് ക്രോപ്പ് ചെയ്താല്‍ കുറേക്കൂടി ഭംഗി തോന്നുമെന്ന് ഇത് ലോഡ് ചെയ്തു വരുമ്പോള്‍ എനിക്ക് തോന്നി...(സാങ്കേതികമയി ഒന്നും അറിഞ്ഞിട്ടല്ല,ഒരു കാഴ്ച്ചക്കാരന്റെ കണ്ണ് .അത്ര മാത്രം...:))
നന്ദി വിഷ്ണുച്ചേട്ടാ,
ആ ചിത്രത്തില്‍ എന്നെയും ആകര്‍ഷിച്ചത് മറ്റൊന്നല്ല. മേഘത്തിന്റെ പഞ്ഞിക്കെട്ടുകള്‍ മാത്രം!
ഫോട്ടോ എങ്ങനെയെടുത്താലും അത് കാഴ്ച്ചക്കാരനിഷ്ടപ്പെടണം.അക്കാര്യത്തില്‍ പൊന്നമ്പലം ഇവിടെ വിജയിച്ചിരിക്കുന്നു.
മികച്ച ചിത്രങ്ങള്‍ എടുക്കുവാണുള്ള ടാലന്റ് താങ്കള്‍ക്കുണ്ടെന്ന് സംശയമില്ല.
വണ്ടി വേഗത്തിലോടിക്കുന്നതിന്റെ ത്രില്‍ ഒന്നു വേറെതന്നെയാ..... :)
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്ക്കും ലിന്ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന് ശ്രമിക്കും.
എം.കെ.ഹരികുമാര്‍
മുകളില്‍ കാണുന്ന മേഘങ്ങള്‍ക്കു മാത്രം മാര്‍ക്ക് നൂറില്‍ നൂറ് :-)
[ മാര്‍ക്കിടാന്‍ ഇവനാര് എന്ന് തോന്നിപ്പോയെങ്കില്‍ ഞാന്‍ തെറ്റ് പറയില്ലാട്ടോ. ഒന്നും അറിഞ്ഞിട്ടല്ല. പക്ഷേ ആ മേഘങ്ങളാണ് ഈ ചിത്രത്തിന്റെ ജീവന് എന്നു തോന്നി... ]
Post a Comment