വിശ്വജിത് എന്ന ബ്ലോഗര്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ ചിന്തിപ്പിക്കുന്നതായിരുന്നു.
(http://vishumalayalam.blogspot.com/2007/11/blog-post.html). അതിനെക്കുറിച്ചു കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഒരു കമന്റ് ഇടാം എന്നു തോന്നി. അത് ഒരു പോസ്റ്റ് ആയി പരിണമിച്ചു പോയി.
പ്രിയപ്പെട്ട വിശ്വജിത്ത്,
സത്യസന്ധമായ ഒരു അനുഭവ ലേഖനം വായിച്ച സുഖത്തോടെ, സന്തോഷത്തോടെയാണു ഞാന്‍ ഈ മറുപടി എഴുതുന്നത്. ഇത് ചെന്നൈയുടെ ഒരു മുഖം മാത്രമാണത്. താങ്കള്‍ കണ്ടത് ദൈന്യതയുടെ മുഖമാണെങ്കില്‍, ഭ്രമിപ്പിക്കുന്നതും, മോഹിപ്പിക്കുന്നതും, ഭയപ്പെടുത്തുന്നതുമായി പല പല മുഖങ്ങള്‍. ഇവിടെ ജീവിതത്തിന്റെ താളം വ്യത്യസ്തമാണ്. ആരും ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കുന്നില്ല. വേഗത്തിന്റെ വിവേകത്തിന്റെയും ഒരു ബ്ലെന്‍ഡ് ആണു ചെന്നൈ എന്നു ഞാന്‍ പറഞ്ഞാല്‍ അതില്‍ അതിശയോക്തി കാണേണ്ടതില്ല. ഓരോരുത്തര്‍ക്കും അവരവരുടെ രീതി. താങ്കള്‍ കണ്ട സ്ഥലം സൈദാപ്പേട്ടയാണെന്നു ഞാന്‍ ഊഹിക്കുന്നു. ഇവിടെ നടപ്പാത വൃത്തികേടാണ് എന്നു പറഞ്ഞില്ലേ. ആ പാലത്തിന്റെ ശരിയായ ഉപയോക്താക്കള്‍ തന്നെയാണ് അതിനെ തെറ്റായി ഉപയോഗിക്കുന്നത്. നമ്മള് കൂടെ അനുഭവിക്കേണ്ടി വരുന്നു എന്നത് വാസ്തവം. തലേലെഴുത്ത് എന്നല്ലാതെ എന്തു പറയാന്‍!!? താങ്കള്‍ മൈലാപ്പൂര്, അല്ലെങ്കില്‍ നുങ്കമ്പാക്കം ഏരിയായില്‍ പോയി നോക്കൂ, എത്ര ഭംഗിയുള്ള സ്ഥലമാണെന്നോ.
ഇവിടെ സാധാരണക്കാരനെ കാണാം. ഇതേ സാധാരണക്കാരന് കാശ് പൊട്ടിക്കുന്നത് കാണണമെങ്കില്‍ ചെന്നൈ സില്‍ക്ക്സിലോ ശരവണാ സ്റ്റോര്‍സിലോ ചെന്നാല്‍ മതി. അത് ഒരു വശം, മറുവശത്ത്, അല്പ വസ്ത്രധാരികളായ പരിഷ്കാരക്കോമരങ്ങള്‍, ആണും പെണ്ണും ചെറുതും വലുതും എല്ലാം ഒന്നു “യോ” ആകുന്നതു കാണണമെങ്കില്‍ സ്പെന്‍സര്‍ പ്ലാസായിലോ സിറ്റി സെന്ററിലോ പോയാല്‍ മതി. അതിലും ഭ്രമ്യമായ രംഗം കാണാന്‍ 100 ഫീറ്റ് റോഡിലെ മില്യണ്‍ ഡോളര്‍ പബ്ബിലോ, ലൈറ്റ് ഹൌസിനടുത്തുള്ള ദി പബ്ബിലോ പോയാല്‍ മതി. പക്ഷേ ഇവിടൊക്കെ ബാധകമായ ആ നിയമം പാലിച്ചാല്‍ നന്ന്... “ദര്ശനേ പുണ്യം, സ്പര്‍ശനേ പാപം -സലിം കുമാര്‍”
ഇതൊക്കെ ഭ്രമിപ്പിക്കുന്ന രംഗമാണെങ്കില്‍, ഭയപ്പെടുത്തുന്നവ പുതുപ്പേട്ട, റായപ്പേട്ട, റാണിപ്പേട്ട, റായപുരം, എണ്ണൂര്‍, വ്യാസര്‍പാടി എന്നിവയാണ്. മേല്പ്പറഞ്ഞതൊക്കെ മെയിന്‍ ഏരിയ മാത്രം. ഇതിനെ ചുറ്റിപ്പറ്റി പല സ്ഥലങ്ങളിലും ഗൂണ്ടാ പ്രവര്‍ത്തനങ്ങളും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നു.
എന്തായാലും പുരോഗമനം എന്നത് ആരു ഭരിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല. വ്യവസായ സംരംഭങ്ങളാട്ടെ, ഇന്ഫ്രാസ്ട്രചര് ഡെവലപ്മെന്റാട്ടെ വേറെന്തും ആയിക്കൊള്ളട്ടെ. തങ്ങള്‍ക്കുള്ള കട്ടിങ് എടുത്തശേഷം അവര്‍ കാര്യങ്ങള്‍ വെടിപ്പായി തീര്‍ക്കുന്നു. നമ്മുടെ നാട്ടില്‍ അഴിമതി മാത്രമേ നടക്കുന്നുള്ളൂ. ഇവിടെ അഴിമതി നടക്കും. പക്ഷേ തുടങ്ങിയ പ്രോജക്റ്റും മാന്യമായ രീതിയില്‍ തന്നെ തീര്‍ക്കുന്നു. അത് മതി. അഴിമതി നിര്‍ത്താന്‍ എന്തായാലും നിര്‍വ്വാഹമില്ല. പിന്നെ അഴിമതി+ഡെവലപ്മെന്റ് എങ്കിലും നടക്കട്ടെ. ദാരിദ്ര്യ രേഖക്കു താഴെ ഉള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇപ്പോഴത്തെ മൈനോരിറ്റി ഗവണ്മന്റിനു പോലും സാധിച്ചിട്ടില്ല എന്നത് സത്യം തന്നെ. പക്ഷേ, മദ്ധ്യവര്‍ഗ്ഗ/ഉപരിവര്‍ഗ്ഗ ജീവിതം ചെന്നൈയെ സംബന്ധിച്ചിടത്തോളം സ്വസ്ഥവും സമാധാനപരവുമാണ് എന്നതാണ് എന്റെ അനുഭവം, അഭിപ്രായം.
എന്ന് സ്വന്തം
പൊന്നമ്പലം
Subscribe to:
Post Comments (Atom)
3 comments:
Ponnambalam.Evide tvm blog meet report?
"തങ്ങള്‍ക്കുള്ള കട്ടിങ് എടുത്തശേഷം അവര്‍ കാര്യങ്ങള്‍ വെടിപ്പായി തീര്‍ക്കുന്നു. നമ്മുടെ നാട്ടില്‍ അഴിമതി മാത്രമേ നടക്കുന്നുള്ളൂ. ഇവിടെ അഴിമതി നടക്കും. പക്ഷേ തുടങ്ങിയ പ്രോജക്റ്റും മാന്യമായ രീതിയില്‍ തന്നെ തീര്‍ക്കുന്നു. അത് മതി. അഴിമതി നിര്‍ത്താന്‍ എന്തായാലും നിര്‍വ്വാഹമില്ല. പിന്നെ അഴിമതി+ഡെവലപ്മെന്റ് എങ്കിലും നടക്കട്ടെ."
correct.
എടോ പൊന്നമ്പലം, എന്ത്യേ തിരുവനന്തപുരം മീറ്റിന്റെ വിശേഷങ്ങളും പടങ്ങളും.... കുറേ പോട്ടോം പിടിച്ചോണാല്ലോ സാന്‍ പോയത്. ചെന്നൈയില്‍ ചെന്നപ്പം ഒക്കെ മറന്നോ
Post a Comment