ജപ്തി നോട്ടീസ്

ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).

ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)

സ്വന്തം സന്തോഷ്!

Sunday, April 27, 2008

പഴക്കേക്കിന്റെ മധുരം കുറയുന്നില്ല.

സ്ഥലം കരമന ഒറ്റത്തെരുവ്.

നീണ്ട് നിവര്‍ന്ന പാതയില്‍, പുതിയതായി ടാര്‍ ചെയ്തിരിക്കുന്നു. പങ്ചറായ ടയറിനെ തെറിപറഞ്ഞുകൊണ്ട് ബൈക്കുമുന്തി വരുമ്പോള്‍ ദൂരെ ഒരു രൂപം കണ്ടു. ബൈക്ക് ഒതുക്കി നിര്ത്തി ആശാന്റെ കടയില്‍ കയറി ഒരു കാപ്പിക്ക് പറഞ്ഞു. ഓര്മ്മകളിലേക്ക് ഒരു നോസ് ഡൈവ്... ഒന്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്, എന്റെ ബെസ്റ്റ് ഫ്രെന്ഡ്, വൈകിട്ട് കൃഷ്ണന്‍ സാറിന്റെ റ്റ്യൂഷന്‍ സെന്ററില്‍ പോകുമ്പൊ, എനിക്കും വെങ്കിടിക്കും വേണ്ടി പഴക്കേക്കിന്റെ പൊതി കൊണ്ടുവരുന്ന, ലക്ഷ്മി... ക്ലാസിലെ ടോപ്പര്മാരായതിനാലും കൂടി ഒരു പ്രത്യേക അടുപ്പം ഞങ്ങളില്‍ ഉണ്ടായിരുന്നു. പഠനം മത്സരമായ് കണ്ട് പഠിക്കുമ്പോഴും, സ്പോര്‍ട്സ് മാ‍ന്‍‍ സ്പിരിറ്റ് കളയാത്ത നല്ല സുഹൃത്തുക്കള്‍. പ്രായത്തിന്റെ അപക്വതയില്‍, എന്റെ മനസ്സില്‍ ഞാന്‍ തന്നെ പറഞ്ഞ, അല്ലെങ്കില്‍ കൊണ്ട് നടന്ന ആദ്യത്തെ പ്രേമം.

അവള്‍ക്കതറിയില്ല.. അന്നും ഇന്നും.

അവള്‍ ഇതാ അടുത്തെത്തി... കുഞ്ഞിന്റെ കവിളില്‍ നുള്ളി, ചോദിച്ചു... 'മാമാവെ തെരിയുമാ?' കുട്ടി നാണിച്ച് അമ്മയുടെ പുറകില്‍ ഒളിഞ്ഞു...

സൌഖ്യമാ ഇരുക്കയാ ലക്ഷ്മി?

സുഖം ടാ... നീ ഇപ്പൊ ഇങ്ക ഇല്ലയാ?....

ഇല്ലൈ, ചെന്നൈയിലെ ആക്കും, ലീവിലെ വന്തേന്‍... ആമാം, എങ്ക പോറായ്?

മൂത്തപൊണ്ണൈ സ്കൂളിലേന്ത് കൂപ്പട പോണം... അങ്ക താന്‍ പൊയിട്ടിരുക്കേന്‍...

അവള്‍ നടന്നകന്നു... ഞാന്‍ എന്തോ ഓര്‍ത്ത് ഉറക്കെ ഒന്നു ചിരിച്ചു... അകത്ത് നിന്ന് ആശാന്‍... സാമീ, നല്ല ചൂട് പഴക്കേക്ക്കള്‌ ഇരിക്കിന്‌, പൊതിയിറ്റാ?

വേണ്ട മാമാ... ഇപ്പൊ ഉള്ളിവടകളേ തിന്നുവൊള്ള്... അഞ്ചെണ്ണം പൊതിയിനം ...

ആശാന്‍ തന്ന വെള്ള പ്ലാസ്റ്റിക് കവറുമായി, എന്റെ ബൈക്ക് തള്ളല്‍ തുടര്ന്നു...

( പണ്ടൊരിക്കല്‍ പോസ്റ്റിയത്... അത് നഷ്ടപ്പെട്ടു പോയി... അതിനാല്‍ റീ-പോസ്റ്റ്. )

3 comments:

നന്ദു said...

ഹ..ഹ..ഹ. പണ്ടൊരിക്കല്‍ വായിച്ച് കമന്റിയതാ .. എന്നാലും റീ പോസ്റ്റിയ വകയില്‍ ഇരിക്കട്ടെ എന്റെ വക ഒന്നൂടേ..!

അന്നു കണ്ടമാനം പഴക്കേക്ക് കഴിച്ചിട്ടായിപ്പം തടി കുറയാത്തെ!!

siva // ശിവ said...

അവള്‍ക്കതറിയില്ല.. അന്നും ഇന്നും...അതാ നല്ലത്‌...

Unknown said...

അഴകി എന്ന തമിള്‍ പടം ഓറ്‍മ്മ വന്നു അതില്‍ നന്ദിതാ ദാസാണു ഈ ലക്ഷ്മിയുടെ റോളില്‍ പലപ്പോഴും ജീവിതത്തില്‍ നമ്മള്‍ വളരെ ആരാധിച്ചിരുന്ന സ്ത്റീകള്‍ വിധി വൈപരീത്യം മൂലവും കാലം വരുത്തുന്ന കോലങ്ങള്‍ കൊണ്ടും ഇങ്ങിനെ മാറി കാണേണ്ടിവരും, പക്ഷെ നനഞ്ഞു പോയി എങ്കിലും ജ്വാല അവരിലും നമ്മിലും കാണും എന്നാണു എണ്റ്റെ അനുമാനം, അവറ്‍ അതു ജാള്യത കൊണ്ടു പ്റകടിപ്പിക്കാതെ ഇരിക്കുന്നു, ഒരാളിനോടു നമുക്കു ഇഷ്ടം ഉണ്ടെങ്കില്‍ അതു മറ്റയാള്‍ മനസ്സിലാക്കും ഒരു കെമിസ്റ്‍റ്റിയുണ്ട്‌ , പിന്നെ പലവിധ കാരണങ്ങളാല്‍ അറിഞ്ഞില്ല എന്നു നടിക്കുന്നു, നാടകം ജീവിതം