(ഇത് ഒരു സിനിമാ നിരൂപണമായി കാണാന്‍ സാധിക്കില്ല. ഒരു ശരാശരി ചെറുപ്പക്കാരന്റെ അഭിപ്രായങ്ങള്‍ മാത്രം.)
നംഗനല്ലൂരിലെ വെറ്റ്രിവേല്‍ തിയെറ്ററില്‍ ഇന്നു ഞാന്‍ വാമനന്‍ എന്ന പടം കാണാന്‍ പോയിരുന്നു. പേര് പോലെ തന്നെ, വാമനനെ പോലത്തെ ഒരു കൊച്ചു പയ്യന്‍ പെട്ടെന്ന് വിശ്വരൂപം കൊള്ളുന്നത് പോലെയാണ് കഥയുടെ ഗതിയും.
ഡ്രീം വാലീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, ഐ അഹ്മദ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാങ്കേതികമായി, അഹ്മദിന്റെ കഴിവ് ഈ ചിത്രം എടുത്ത് പറയും. തന്റെ ക്രൂവും നല്ല പ്രകടനം തന്നെ ചിത്രത്തില്‍ കാഴ്ചവച്ചിട്ടുണ്ട്. അരവിന്ദ് കൃഷ്ണയുടെ കാമറയും സ്പെഷല്‍ ഇഫെക്റ്റ്സും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ഇതിനെല്ലാം പുറമേ, സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയ്യും നല്ല അഭിനയം കാഴ്ച്ച വച്ചു.
ഇനി ചിത്രത്തെ കുറിച്ച് പറയണമെങ്കില്‍, തുടക്കം തന്നെ ലക്ഷ്മി റായിയുടെ (പൂജ) ബികിനി സീന്‍പിടിത്തമാണ്! ലക്ഷ്മി റായ് ഒരു മോഡലായാണ് സിനിമയില്‍ എത്തുന്നത്. ചുമ്മാ പറയരുതല്ലൊ... എന്തൊരു കളറ്. അടുത്തത് നമ്മുടെ നായകന്റെ (ആനന്ദ്) ഇണ്ട്രോ ആണ്. സിനിമയില്‍ അഭിനയിച്ച് ഒരു വലിയ ഹീറോ ആകണം എന്ന ആഗ്രഹത്തോടെ തൂത്തുക്കുടിയില്‍ നിന്നും മദ്രാസില്‍ എത്തിയ ആളാണ്. നായകന്റെ കൂട്ടുകാരനായെത്തുന്നത് (ചന്ദ്രു) സന്താനം ആണ്. ഈ റോളിന് സന്താനം തന്നെ വേണം. അയാള്‍ കലക്കി. എല്ലാം ടൈമിങ് കോമഡി ആണ്. കൂടാതെ, പുതുമുഖം പ്രിയ, ഊര്‍വ്വശി, ‘തലൈവാസല്‍’ വിജയ്, റഹ്മാന്‍, സമ്പത്ത്, രോഹിണി തുടങ്ങിയവരും ഉണ്ട്.
ഊര്‍വ്വശിക്ക് പറയത്തക്ക റോളൊന്നും ഇല്ല, കുറച്ച് ചളു കോമഡി കാണിച്ചു പോകുന്നതേ ഉള്ളൂ. പ്രിയ എന്ന പുതുമുഖ നായികയ്ക്കും കാര്യമായി ഒന്നും ചെയ്യാനുള്ള അവസരം ലഭിച്ചില്ല. എന്നു മാത്രമല്ല, സിനിമയുടെ അവസാനം ലോജിക്കിന് അടി കിട്ടുന്ന രീതിയിലുള്ള ചില ചെയ്ത്തുകളും ഉണ്ട്. റഹ്മാന്‍ അവസാനം വരെയും നല്ലവനാണോ ദുഷ്ടനാണോ എന്ന സസ്പെന്‍സ് കൊള്ളാം. സമ്പത്ത് പതിവുപോലെ തന്നെ തന്റെ വില്ലത്തരവുമായി എത്തുന്നു, പുതുമ നോ നോ. തലൈവാസല്‍ വിജയ് കുറച്ച് കാലമായി പോസിറ്റിവ് റോള്‍സ് ചെയ്ത് വന്നിരുന്നു... പക്ഷേ ഈ പടത്തില്‍ ടോട്ടലീ നെഗറ്റിവ് കാരക്റ്റര്‍. എല്ലാരും അവരവരുടെ ജോലി ഭംഗിയായി ചെയ്തിരിക്കുന്നു.
സംഗതി പഴയത് തന്നെ. നായകന്‍ ഗ്രാമത്തില്‍ നിന്നും നഗരത്തില്‍ വരുന്നു. നായികയെ മെട്രോ സ്റ്റേഷനില്‍ കാണുന്നു, “കണ്ടതും കാതല്‍” വരുന്നു. പിന്നെ അവളെ വളക്കുന്നു... ഇതിനിടയില്‍ നായകന്‍ ഒരു കുഴപ്പത്തില്‍ ചെന്ന് ചാടുന്നു, എതിരാളികള്‍ എല്ലാം വന്‍ പുള്ളികള്‍. നായകന്‍ രക്ഷപെടുമോ അതോ മരിക്കുമോ?! സംശയമെന്ത്? നായകന്‍ എല്ലാ വില്ലന്മാരെയും കൊന്ന് രക്ഷപെടുന്നു. എന്തായാലും ജയ് ഫൈറ്റ് ചെയ്യുന്നതായൊന്നും കാണിക്കുന്നില്ല. അത് കൊണ്ട് പടം കണ്ടിരിക്കാന്‍ പറ്റി.
പാട്ടുകളുടെ കാര്യം പറഞ്ഞാല്‍, ഇളയരാജ കഴിഞ്ഞാല്‍ അടുത്ത മെലഡി കിങ് ആരെന്ന ചോദ്യത്തിനു ഒരു ഉത്തരമാണ് യുവന്‍ ശങ്കര്‍ രാജ. എ പെര്‍ഫക്റ്റ് വര്‍ക്ക്. മൂന്ന് പാട്ടുകള്‍ എനിക്കിഷ്ടപ്പെട്ടു:
1) ലക്കീ സ്റ്റാര്‍
2) ഒരു ദേവതൈ പാര്‍ക്കും നേരമിത് (സൂപ്പര്‍... രൂപ് കുമാര്‍ രാഥോഡ് കലക്കി)
3) ഏതോ സെയ്കിറായ് (ജാവേദ് അലിയും കലക്ക് കലക്ക് കലക്കി)
എടുത്ത് പറയേണ്ട ഒരു കാര്യം ഗാനരംഗങ്ങളുടെ ചിത്രീകരണം ആണ്. സൂപ്പര്‍.
എല്ലാമുണ്ടെങ്കിലും ഇന്റര്‍വെല്ലിനു ശേഷം തിരക്കഥ ഇത്തിരിക്കൂടെ സീരിയസ്സായി കൈകാര്യം ചെയ്തിരിക്കാം.
വിക്കിച്ചേട്ടന്‍ പറഞ്ഞതനുസരിച്ച്, ഈ പടം തുടങ്ങിയപ്പോള്‍ വേറെ പേരായിരുന്നു- “മറൈന്തിരുന്ത് പാറ്ക്കും മര്‍മ്മമെന്ന?” (തില്ലാനാ മോഹനാമ്പാള്‍ എന്ന പടത്തിലെ പാട്ടിന്റെ ആദ്യ വരി), ഇതിലെ നായകന്റെ റോള്‍ ആദ്യം ജീവയ്ക്കായി ഒരുക്കിയതാണ്. പിന്നെ ആളെ മാറ്റി.
കണ്ടിരുന്നപ്പോ തോന്നിയ ഒരു കാര്യം... ജയ് ചില ആംഗിളില്‍ നിന്നു നോക്കിയാല്‍ വിജയുടെ തനി പകര്‍പ്പ് തന്നെ....!
photo courtesy: http://anandhansubbiah.com
Subscribe to:
Post Comments (Atom)
No comments:
Post a Comment