ജപ്തി നോട്ടീസ്

ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).

ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)

സ്വന്തം സന്തോഷ്!

Friday, October 26, 2007

പോണ്ടിച്ചേരിയിലെ പാര്‍ക്കില്‍ നിന്നും...

ഹായ്,

നങ്കനല്ലൂരിലെ വീട്ടില്‍ ഫാനും നോക്കി കിടന്ന എനിക്ക് പെട്ടെന്നൊരു ബോധോദയത്തിന്റെ പേരില്‍ അടുത്ത റൂമില്‍ കിടന്ന പ്രേമനേം കൂട്ടി നേരെ വിട്ടു പോണ്ടി. പുതിയ ബൈക്കില്‍, ഈസ്റ്റ് കോസ്റ്റ് റോഡ് വഴി. ടോപ്പ് സ്പീഡ് ഹിറ്റ് 110കി.മീ/മണിക്കൂര്‍ (ഇന്ത്യയിലെ 110 കി മീ). 158 കി മീ താണ്ടാന്‍ ഞങ്ങള്‍ എടുത്ത സമയം ഒരു മണിക്കൂര്‍ 40 മിനിറ്റ്!! ഏകദേശം 300 ഓളം ഫോട്ടോസ് എടുത്തു.

ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തുന്നതിന്നിടയില്‍ കൊള്ളാം എന്ന് എനിക്ക് തോന്നിയ ഒരു പടം. ഇത് പോണ്ടിച്ചേരിയിലെ അണ്ണാ പൂങ്കാവനത്തില്‍ നിന്നും എടുത്തത്. HDRI(High Dynamic Range Imaging) എന്ന ടെക്നിക്ക്(?) ആണെന്ന് ഒരു സുഹൃത്ത് പറഞ്ഞു തന്നു. ഒരേ ദൃശ്യം വിവിധ എക്സ്പോഷറുകളില്‍ എടുത്തിട്ട്, ബ്ലെന്‍ഡ് ചെയ്ത് ഉണ്ടാക്കുന്ന വിദ്യ. ഇതില്‍ കുഴപ്പങ്ങള്‍ കാണും. കാരണം ട്രൈപ്പോഡ് വച്ച് എടുക്കേണ്ടുന്ന ഈ പടം ഞാന്‍ ട്രൈപ്പോഡ് ഇല്ലാതെ ആണ്‍് എടുത്തത്.


Pondicherry!

ക്യാമറ: നിക്കണ്‍ എല്‍ 10

എല്ലാ ഫോട്ടോകളും ഹാര്‍ഡ് ഡിസ്കില്‍ കോപ്പി ചെയ്തു വച്ചു. ഈ ഫോട്ടോ മാത്രം അപ്ലോഡ് ചെയ്തു. കഴിഞ്ഞാഴ്ച ഡിസ്ക് “ഗുബേ” ആയി! ബാക്കി എല്ലാ ഫോട്ടോസും ജബ ജബ! ഇതുമാത്രം മിച്ചം!!!

Friday, October 19, 2007

ആരോ ഉണ്ടാക്കി വിട്ടു!!!

പണ്ട് ഏതോ സ്കൂളിലെ ഏതോ ക്ലാസ്സില്‍ നടന്ന ഒരു സംഭവം.

ക്ലാസ്സില്‍ ടീച്ചര്‍ ബോര്‍ഡിലെന്തോ എഴുതിക്കൊണ്ടിരിക്കുന്നു. അപ്പൊഴുണ്ട് ടീച്ചറുടെ തലയില്‍ തന്നെ ഒരു പേപ്പര്‍ അമ്പ് (ആരോ) ക്രാഷ്‌ലാന്‍ഡ് ചെയ്തു.

ടീച്ചര്‍ : ആരാടാ ക്ലാസില്‍ അമ്പ് പറത്തിയത്?
ക്ലാസ്സ് : (നിശ്ശബ്ദം)
ടീച്ചര്‍ : ആരോ ഉണ്ടാക്കി വിട്ടു!



ബൂലോക വാസികളേ,

ഒരു ചെറിയ സഹായ അഭ്യര്‍ത്ഥനയുമായാണ് അടിയന്‍ ഇന്നു നിങ്ങളുടെ മുന്നില്‍ എത്തുന്നത്.

60.243.224.246 എന്ന ഐ.പിയില്‍ നിന്നും കമന്റിടുന്ന മഹാനുഭാവന്‍ ആരാണെന്ന് എനിക്കൊന്നറിഞ്ഞാല്‍ കൊള്ളാം.

ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ രണ്ട് പ്രൊഫൈലുകള്‍ ഞാന്‍ കണ്ടുപിടിച്ചു കഴിഞ്ഞു. ഇനി മിനിമം ഒരു പ്രൊഫൈല്‍ കൂടി കാണണം.

ബൂലോകത്തെ ടെക്നോക്രാറ്റുകള്‍ ഒന്നാഞ്ഞു ശ്രമിച്ചാല്‍ (ഒരുപാട് ആയണ്ടാ) കിട്ടാവുന്ന ഒരു ചെറു ഇന്‍ഫൊര്‍മേഷന്‍ ആണിത്. സഹായിക്കൂ. മലയാളം ബ്ലോഗുകളുടെ നിലവാരം തീരെ കുറഞ്ഞുപോകാതിരിക്കാന്‍ നിങ്ങളും കൂടി സഹായിച്ചു എന്നേ വരൂ. ഇതാരാണ് എന്ന് അറിഞ്ഞിട്ട് ആളിനെ അടിച്ചൊതുക്കാനൊന്നുമല്ല. പക്ഷേ എല്ലാരും അറിഞ്ഞിരിക്കണമല്ലോ, നമ്മുടെ കൂടെ ഇരുന്നു കുഴി മാന്തുന്നത് ആരാണെന്ന്! വേണ്ടേ?

ഒരു ക്ലൂ കൂടി തരാം- ആള് ബെങ്കളൂരുകാരനാണ്.

ചേ ക്കാ: ഡേയ് ചാത്താ, നീ തന്നേടേ?