ജപ്തി നോട്ടീസ്

ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).

ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)

സ്വന്തം സന്തോഷ്!

Wednesday, March 28, 2007

പുതിയ കേമറാ മേനോന്‍

നമസ്കാരം നാട്ടാരേ,

അങ്ങനെ പൊന്നമ്പലം ഒരു ക്യാമറ വാങ്ങി. ഒരു നല്ല ഡീല്‍ ഒത്തുവന്നു.




ഡീല്‍ ഇങ്ങനെ... കൂള്‍പിക്സ് എല്‍ 10+ട്രാന്‍സന്‍ഡ് 1 ഗിഗാ മെമറി+2നിക്ക് കാഡ് ബാറ്ററി+റീച്ചാര്‍ജ്ജര്‍+കവര്‍ = 7500 രൂപ.

നഷ്ടമാണോ അണ്ണന്മാരേ?

എല്‍ 10-നെ കുറിച്ച് കുറച്ച് ടിപ്സ് ആന്‍ഡ് ട്രിക്ക്‌സ് ഉണ്ടെങ്കില്‍ പറഞ്ഞ് തരൂ...

Thursday, March 15, 2007

എന്റെ ബൂലോഗത്തിനിതെന്ത് പറ്റി?

മുന്നറിയിപ്പ്: ഇത് എന്റെ അറിവില്ലായ്മ കൊണ്ടെഴുതുന്നതാണ്. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക. സത്യമായും മനസ്സിലാകാത്തതാണ്.

ഇവിടെ ആര്‍ക്കും ഒന്നും വേണ്ട. പക്ഷെ അല്‍‌ഗുലുത്ത് കമന്റുകള്‍ ഇട്ട് മുടിയെ അനാക്കോണ്ടയാക്കും.

ഈ ജോലിത്തിരക്കിനിടയില്‍ നമുക്ക് കിട്ടുന്നതോ ഒരിത്തിരി നേരം. അത് ഇങ്ങനെ അടി പിടി കൂടി കളയണോ?

അവകാശങ്ങള്‍ നേടിയെടുക്കേണ്ടവ തന്നെ. വ്യക്തി ഹത്യ തെറ്റ് തന്നെ. ഞാന്‍ എതിര്‍ക്കുന്നില്ല. പക്ഷെ മറ്റൊരു കാര്യം നമ്മള്‍ എല്ലാരും മറക്കുന്നു. ബൂലോഗത്ത് കുറച്ച് കാലമായി ഒരു നല്ല സൃഷ്ടി പോലും ഉണ്ടായിട്ടില്ല. ഞാനൊക്കെ ബ്ലോഗിങ്ങിന് ഇറങ്ങീട്ട് കാലം വളരെ കുറച്ചേ ആയുള്ളൂ. ഏറിയാല്‍ ഒരു വര്‍ഷം. ആക്റ്റിവായിട്ട് 8 മാസം. ഇതിനിടക്ക് ബൂലോഗത്തിന്റെ പല മുഖങ്ങളും ഞാന്‍ കണ്ടു. തമാശ പോസ്റ്റുകള്‍, യാത്രാ വിവരണം, ഫോട്ടോ ബ്ലോഗ്, പാട്ട്, വിമര്‍ശനം എന്നിങ്ങനെ പലതും. എല്ലാം നല്ലതായിരുന്നു, ആരോഗ്യകരമായിരുന്നു. പക്ഷെ, കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍, പുതിയ ഒരു രീതിയും കാണാനുള്ള ഭാഗ്യം എനിക്കു സിദ്ധിച്ചു. ക്രൂരമായ വ്യക്തിഹത്യ, കൂട്ടം ചേര്‍ന്ന് ആക്രമിക്കല്‍, കോപ്പിറൈറ്റിനോട് അനുബന്ധിച്ച് നിര്‍ഭാഗ്യകരമായ ചില പ്രശ്നങ്ങള്‍ ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്.

ഞാനൊന്ന് ചോദിച്ചോട്ടെ? ഈ കൂട്ടത്തിലെ പലരും, നല്ല സൃഷ്ടികള്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. പക്ഷേ ഈ ബഹളത്തിനിടയില്‍ കൊണ്ട് അത് പോസ്റ്റ് ചെയ്താല്‍ അവയ്ക്ക് വേണ്ട പ്രാധാന്യം കിട്ടാതെ പോകുമല്ലൊ എന്ന വിഷമം കൊണ്ട് മാത്രം അത് പോസ്റ്റുന്നില്ല. ഇങ്ങനെ എത്ര എത്ര പോസ്റ്റുകള്‍, നല്ല പോസ്റ്റുകള്‍.

കിരണ്‍സിന്റെ പോസ്റ്റില്‍ ആരോ പറഞ്ഞ മാതിരി, ഇപ്പോ ബ്ലോഗ് വായിച്ച ടെന്‍ഷന്‍ മാറണമെങ്കില്‍ ഒരു മണിക്കൂര്‍ ജോലി ചെയ്യണം! ഉള്ളത് പറയാല്ലൊ... ആ ഒള്ള കമന്റ് മൊത്തം വായിച്ച് കഴിഞ്ഞപ്പൊ, ഇതിലാരാ വാദി ഭാഗം, ആരാ പ്രതി ഭാഗം എന്ന് പോലും തിരിച്ചറിയാന്‍ പറ്റാതായി. ആര്‍ക്ക് എന്ത് വേണമെന്ന് മനസ്സിലാകുന്നില്ല. യാഹൂ, മാപ്പ്, ദുനിയാ, ലോനപ്പന്‍, ബെന്നി, കോപ്പിറൈറ്റ്, കണ്ടന്റ്, ഇഞ്ചി, സൂ എന്നിങ്ങനെ കോമണ്‍ ആയി ചില വാക്കുകള്‍. ഇതില്‍ എത്ര പേര്‍ കാര്യങ്ങള്‍ മനസ്സിലാക്കി സംസാരിക്കുന്നു, എത്ര പേര്‍ കാര്യം മനസ്സിലാവാതെ വായിട്ടടിക്കുന്നു, എത്ര പേര്‍ എന്നെ പോലെ പകച്ച് നില്‍ക്കുന്നു എന്നൊന്നും മനസ്സിലാവുന്നില്ല.

കഴിഞ്ഞത് ഒരു ദുഃസ്വപ്നമായി മറക്കാന്‍ കഴിയുന്നതാണെങ്കില്‍ അത് ചെയ്യൂ... അല്ലാത്തവര്‍, ആരാണോ മാപ്പ് ചോദിക്കേണ്ടത്, അവര്‍ക്ക് മാപ്പ് കൊടുത്തേക്കൂ, ചോദിക്കാതെ തന്നെ. “ഇതൊക്കെ പറയാന്‍ നിനക്കെന്താടാ കാര്യം?“ എന്നാണ് ചോദ്യമെങ്കില്‍. “അയ്യോ അണ്ണാ, അണ്ണനാരുന്നാ? ഞാങ്കരുതി ല മറ്റേ അണ്ണനാണന്നണ്ണാ. ശമീരണ്ണാ... പ്വാട്ടാ” ഇതാണ് എന്റെ മറുപടി. യാഹൂ ചെയ്തത് തെറ്റ്, ദുനിയാ ചെയ്തതും തെറ്റ്. അതിനായി നാം എന്തിന് തല്ല് കൂടണം. ഇനി തല്ല് കൂടിയേ തീരൂ എങ്കില്‍ അതിനും എതിര്‍പ്പില്ല. പക്ഷേ നല്ല ഒരു ഔട്ട് പുട്ട് അതില്‍ നിന്നും വരണം. കുറേ പേര്‍ ബൂലോഗത്തിനോട് പിണങ്ങി ബ്ലോഗ് പൂട്ടി പോകുന്നതല്ല ആ റിസള്‍ട്ട് എന്ന് കൂടി സൂചിപ്പിച്ചോട്ട്.

ഇതിന് താഴെ ഡിസ്ക്രീറ്റ് കണ്ടന്റ് ആണ്. വായിച്ചിട്ട് ഇതിന്റെ പേരില്‍ എന്നെ തല്ലല്ല്. ഈ സബ്ജക്റ്റില്‍ കമന്റും വേണ്ട..
(
എന്തിനാ ആവശ്യമില്ലാതെ ലോനപ്പനെ ഇതിലോട്ടിഴക്കുന്നത്? അങ്ങോര് ബ്ലോഗും പോസ്റ്റും എല്ലാം നിര്‍ത്തിപ്പോയതല്ലെ? പിന്നേം എന്തിനാ? വിട്ട് പിടി.
)
ഡിസ്ക്രീറ്റ് കണ്ടന്‍റ്റ് അവസാനിച്ചു.

വരുന്ന തിങ്കളാഴ്ച്ച മുതല്‍ ബൂലോഗം സാധാരണ ഗതിയിലാകുമെന്ന് പ്രതീക്ഷിച്ചുകൊള്ളട്ടെ?

സമര മുന്നണിയില്‍ നിന്ന എല്ലാപേര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍, വിജയാശംസകള്‍ ആശംസകള്‍.

ബാരറ്റ ചേച്ചി

നമസ്കാരം,


ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് തരാന്‍ പോകുന്നത്, ബാരറ്റ 9000 എന്ന ഒരു കൈ തോക്ക് ആണ്. ഇനി അതിന്റെ കൂടുതല്‍ വിവരങ്ങളിലേക്ക്...

“Beretta 9000 series“
ഈ കാണുന്നതാണ് ഐറ്റം!


പ്രാഥമിക വിവരങ്ങള്‍:

Beretta 9000S in 9 mm

തരം: സെമി ആട്ടോമാറ്റിക്ക് പിസ്റ്റൊള്‍
ജനന സ്ഥലം: ഇറ്റലി (അതെ മ്മ്‌ടെ കൊത്ത്രോക്കിച്ചായന്റെ ഇറ്റലി)
നിര്‍മ്മിതി: ബാരറ്റ

സ്പെക്ക്:
ഭാരം: 730 ഗ്രാം - 9000ഡി, 9 * 19 എം എം
755 ഗ്രാം - 9000എഫ്, 9 * 19 എം എം
760 ഗ്രാം - 9000ഡി, .40 എസ് & ഡബ്ല്യൂ
785 ഗ്രാം - 9000എഫ്, .40 എസ് & ഡബ്ല്യൂ

നീളം: 168 മില്ലിമീറ്റര്‍ (6.6 ഇഞ്ച്)
ബാരല്‍ നീളം: 88 മി.മി (3.5 ഇഞ്ച്)
കാഡ്രിജ്:
1) 9 * 19 എം എം
2) .40 എസ് & ഡബ്ല്യു

ഫീഡ് സിസ്റ്റം:
* (9 x 19 mm) 12 റൌണ്ട് മാഗസീന്‍
* (.40 S&W) 10 റൌണ്ട് മാഗസീന്‍

സൈറ്റ്: ഉരുക്ക്

ബാരറ്റ 9000 ആധുനിക കാലത്തെ ഒരു ഒന്നാംതരം കോമ്പാക്റ്റ് സെമീ ആട്ടോമാറ്റിക്ക് കൈത്തോക്കാണ്. ഇതുണ്ടാക്കിയത്

ഇറ്റലിയിലെ ബാരറ്റ എന്ന കമ്പനിയാണ്. ഇത് പൊതുവേ, സ്വയ രക്ഷക്കായി സാധാരണക്കാര്‍ ഉപയോഗിക്കുന്നതാണ്.

ബാരറ്റ 9000 പിസ്റ്റൊള്‍, പോളിമര്‍ ഡിസൈനില്‍ ഉണ്ടാക്കിയ ഒരു പരമ്പരാ‍ഗത ശൈലിയുള്ള തോക്കാണ്. ഇത്

സിനിമയിലൊക്കെ കാണുന്ന മാതിരി മുകള്‍ ഭാഗം പിറകോട്ട് വലിച്ച് വിട്ട് വെടി പൊട്ടിക്കുന്ന തരം പിസ്റ്റൊള്‍ ആണ്. ഇതിന്റെ

സ്ലൈഡിങ് പാര്‍ട്ട്, വലിച്ച് വിടുന്ന ഭാഗം ഇരുമ്പാല്‍ നിര്‍മ്മിതമാണ്. ഇതില്‍ രണ്ട് തരം ബുള്ളറ്റുകള്‍ ഉപയോഗിക്കാം. ഒന്ന് 9

മില്ലിമീറ്റര്‍ ഡയമീറ്ററും, 19 മിമി നീളവും ഉള്ള ബുള്ളറ്റ് ആണ്. അതല്ല എങ്കില്‍ .40 S&W എന്ന തരം ബുള്ളറ്റ് ആണ്. S&W

എന്നാല്‍ സ്മിത് ആന്‍ഡ് വെസ്സര്‍‍. കാലിബര്‍ അനുസരിച്ച് 10 അല്ലെങ്കില്‍ 12 ബുള്ളറ്റുകളുടെ മാഗസീനും ലഭ്യമാണ്. കൂടുതല്‍

റൌണ്ടുകള്‍ക്കായി ഉപയോഗിക്കാവുന്ന മാഗസീന്‍ അഡാപ്റ്ററുകള്‍ ലഭ്യമാണ് പക്ഷേ കിട്ടാന്‍ ബുദ്ധിമുട്ടാണ്. വിരലുകള്‍

സൌകര്യമായി വയ്ക്കാന്‍ പാകത്തിനുള്ള മാഗസീനുകളും മാഗസീന്‍ അഡാപ്റ്ററുകളും വിപണിയില്‍ ലഭ്യമാണ്. കസ്റ്റം

സൈറ്റുകളും ലഭ്യമാണ്. (സൈറ്റ് എന്നാല്‍, ഉന്നം പിടിക്കാനായി തോക്കിനു മുകളിലുണ്ടാക്കുന്ന ഒരു വെട്ടോ, അല്ലെങ്കില്‍

തോക്കിനോട് ഘടിപ്പിക്കുന്ന ഭൂതക്കണ്ണാടിയോ ആണ്)

വ്യതസ്ത മോഡലുകള്‍

ബാരറ്റ 9000-ന് രണ്ട് കാലിബറുകളില്‍ ഉള്ള രണ്ട് മോഡലുകള്‍ ഉണ്ട്. ബാരറ്റ 9000 ഡി, എഫ് എന്നിവയാണ്

മോഡലുകള്‍. അതില്‍ തന്നെ 9 x 19 മിമി യും, .40 S&W യും ഉണ്ട്. അങ്ങനെ മൊത്തം നാല്‍ മോഡല്‍.

എഫ് മോഡലിന്റെ സുരക്ഷാ സൌകര്യങ്ങള്‍ നല്ലതാണ്, ക്രോസ്സ് ഫയറിങ്ങ് കമ്മിയാവാന്‍ ഇത് സഹായിക്കും. ഡി മോഡലിന്റെ

ഡബ്‌ള്‍ ആക്ഷന്‍ രീതി, ഡീകോക്കിങ് ഉഴിവാക്കുന്നു.

വീണ്ടും ഒരു പുതിയ മോഡല്‍ തോക്കുമായി ഞാന്‍ വീണ്ടും വരാം. അത് വരെ ഗുബ്ബായ് (ശ്രീകണ്ഠന്‍ നായര്‍ സ്റ്റൈലില്‍)

പി.എസ്സ്: ഷിജു, വിക്കിയിലോട്ട് തട്ടിക്കൊ!

അറിയിപ്പ്: ഇത് വിക്കിപ്പീഡിയായ്ക്ക് വേണ്ടി തയ്യാറാക്കിയ ലേഖനം. ചിത്രങ്ങളും വിവരങ്ങളും വിക്കിക്ക് സ്വന്തം. ഞാന്‍ വെറും ടൈപ്പിസ്റ്റ്!

ക്രോണിക്കിള്‍ തിരിച്ചു വന്നു

നമസ്കാരം,

എന്റെ കളഞ്ഞ് പോയ ബ്ലോഗിന്റെ അതേ പേരില്‍ ഞാന്‍ വീണ്ടും ഒരു ബ്ലോഗ് ആരംഭിക്കുന്നു. പഴയത് പോലത്തെ സഹകരണം വീണ്ടും പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ സ്വന്തം

പൊന്നമ്പലം