ജപ്തി നോട്ടീസ്

ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).

ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)

സ്വന്തം സന്തോഷ്!

Saturday, June 21, 2008

എല്ലാം ഇതിന്റെ കൂടെ ഉള്ളത് തന്നെ...

ഒരു നാളില്‍ ജീവിതം എങ്ങും ഓടിപ്പോവില്ല
ഒരു നാള്‍ വരും, ദുഃഖങ്ങള്‍ ഇല്ലാതാവാന്‍
എത്ര കോടി കണ്ണീര്‍ തുള്ളികള്‍ ഈ മണ്ണില്‍ വീണു...
ഇന്നും ഭൂമിയില്‍ പൂ പൂക്കുന്നു!

ഭൂമിയില്‍ വന്ന അന്നു മുതല്‍,
ഒരു വാതില്‍ തേടി ഓടിക്കളിക്കുന്നു
കണ്ണ് തുറന്ന് നോക്കിയാല്‍ പല പല കൂത്തുകള്‍
കണ്ണടച്ചു വച്ചാല്‍...

പോര്‍ക്കളത്തില്‍ പിറന്നു വീണ നമുക്ക് വന്നുപോയവയെ കുറിച്ച് എന്ത് ചിന്ത?
കാട്ടില്‍ ജീവിക്കുന്ന നമുക്ക് മുള്ളുകളുടെ വേദന മരണമോ?
ഇരുട്ടില്‍ നില്‍ക്കൂ... നിന്റെ നിഴല്‍ പോലും നിന്നെ വിട്ടു പിരിയും...
നിനക്കു നീ മാത്രം തുണ എന്ന് നീ അറിയും...
തീയില്‍ പോകുന്നതു വരെ ഈ ഏകാന്തത മാറില്ല.

കരയെത്തുന്ന നേരം കാത്ത് കപ്പലില്‍ കാത്തിരിക്കും
എത്തുന്നത് അഗ്നി പര്‍വ്വതത്തിലാണെങ്കിലും പോര്‍തൊടുക്കും

ഞാന്‍ ആ ദിവ്യ രഹസ്യം അറിയുന്നു
ഒന്നും സ്ഥായി അല്ല... അലിയുന്നു
മനസ്സ് കെട്ടുപാടുകളില്ലാതെ പറക്കുന്നു
ദൈവത്തിനെ കണ്ടാല്‍...

അത് എനിക്ക്, ഇത് നിനക്ക് മനസ്സുകള്‍ ഒറ്റപ്പെട്ട കണക്കുകള്‍ ഇടും...
അവള്‍ എനിക്ക്, ഇവള്‍ നിനക്ക് ശരീരവും വിഡ്ഢിക്കണക്കിടും
നിനക്കുമില്ല, എനിക്കുമില്ല, പടച്ചവന്‍ തന്നെ എല്ലാം തിരിച്ചെടുക്കും
നല്ലവന്‍ ആര്, കെട്ടവന്‍ ആര് എന്ന് അവന്‍ തന്നെ തീരുമാനിക്കും

പഴി പറയുന്ന ലോകം ഇത്
ഇതില്‍ ബലിയായ ജീവന്‍ എവിടെ?

ലോകത്തിന്റെ ഓരത്തു നിന്ന് എല്ലാം കണ്ടിരുന്നു, നമ്മള്‍
നടക്കുന്നത് നാടകമെന്ന് നമ്മുടെ ഭാഗവും നന്നായു നടിച്ചു

മുഖം മൂടികള്‍ എല്ലാരും ധരിച്ചു
പല തിരിവുകള്‍ തിരിഞ്ഞു
കഥകള്‍ തീരുന്ന മുറക്ക് മറക്കുന്നു
വേണ്ടത് പുനര്‍ജന്മമൊ?...

ഒരു പൊട്ട പോസ്റ്റാണ് ഇത് എന്ന് എനിക്ക് സംശയം ഒന്നും ഇല്ല. എങ്കിലും, എന്നെ വളരെയധികം സ്വാധീനിച്ച ഒരു തമിഴ് പാട്ടിനെ എന്റെ തന്നെ വികലമായ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തത്. പുതുപ്പേട്ടൈ എന്ന ചിത്രത്തില്‍ വന്ന പാട്ട്. വഴിമുട്ടി നില്‍ക്കുന്ന പല സന്ദര്‍ഭത്തിലും സ്വയം കൈപിടിച്ചുയര്‍ത്താന്‍ ഈ പാട്ട് വളരെ സഹായകരമായിട്ടുണ്ട്... എന്ത് തന്നെ വല്യ പ്രശ്നമായാലും ഒരു ‘പോടാ പുല്ലേ’ മനോഭാവം ഈ പാട്ട് തന്നു!! സത്യം...!!

Sunday, April 27, 2008

പഴക്കേക്കിന്റെ മധുരം കുറയുന്നില്ല.

സ്ഥലം കരമന ഒറ്റത്തെരുവ്.

നീണ്ട് നിവര്‍ന്ന പാതയില്‍, പുതിയതായി ടാര്‍ ചെയ്തിരിക്കുന്നു. പങ്ചറായ ടയറിനെ തെറിപറഞ്ഞുകൊണ്ട് ബൈക്കുമുന്തി വരുമ്പോള്‍ ദൂരെ ഒരു രൂപം കണ്ടു. ബൈക്ക് ഒതുക്കി നിര്ത്തി ആശാന്റെ കടയില്‍ കയറി ഒരു കാപ്പിക്ക് പറഞ്ഞു. ഓര്മ്മകളിലേക്ക് ഒരു നോസ് ഡൈവ്... ഒന്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്, എന്റെ ബെസ്റ്റ് ഫ്രെന്ഡ്, വൈകിട്ട് കൃഷ്ണന്‍ സാറിന്റെ റ്റ്യൂഷന്‍ സെന്ററില്‍ പോകുമ്പൊ, എനിക്കും വെങ്കിടിക്കും വേണ്ടി പഴക്കേക്കിന്റെ പൊതി കൊണ്ടുവരുന്ന, ലക്ഷ്മി... ക്ലാസിലെ ടോപ്പര്മാരായതിനാലും കൂടി ഒരു പ്രത്യേക അടുപ്പം ഞങ്ങളില്‍ ഉണ്ടായിരുന്നു. പഠനം മത്സരമായ് കണ്ട് പഠിക്കുമ്പോഴും, സ്പോര്‍ട്സ് മാ‍ന്‍‍ സ്പിരിറ്റ് കളയാത്ത നല്ല സുഹൃത്തുക്കള്‍. പ്രായത്തിന്റെ അപക്വതയില്‍, എന്റെ മനസ്സില്‍ ഞാന്‍ തന്നെ പറഞ്ഞ, അല്ലെങ്കില്‍ കൊണ്ട് നടന്ന ആദ്യത്തെ പ്രേമം.

അവള്‍ക്കതറിയില്ല.. അന്നും ഇന്നും.

അവള്‍ ഇതാ അടുത്തെത്തി... കുഞ്ഞിന്റെ കവിളില്‍ നുള്ളി, ചോദിച്ചു... 'മാമാവെ തെരിയുമാ?' കുട്ടി നാണിച്ച് അമ്മയുടെ പുറകില്‍ ഒളിഞ്ഞു...

സൌഖ്യമാ ഇരുക്കയാ ലക്ഷ്മി?

സുഖം ടാ... നീ ഇപ്പൊ ഇങ്ക ഇല്ലയാ?....

ഇല്ലൈ, ചെന്നൈയിലെ ആക്കും, ലീവിലെ വന്തേന്‍... ആമാം, എങ്ക പോറായ്?

മൂത്തപൊണ്ണൈ സ്കൂളിലേന്ത് കൂപ്പട പോണം... അങ്ക താന്‍ പൊയിട്ടിരുക്കേന്‍...

അവള്‍ നടന്നകന്നു... ഞാന്‍ എന്തോ ഓര്‍ത്ത് ഉറക്കെ ഒന്നു ചിരിച്ചു... അകത്ത് നിന്ന് ആശാന്‍... സാമീ, നല്ല ചൂട് പഴക്കേക്ക്കള്‌ ഇരിക്കിന്‌, പൊതിയിറ്റാ?

വേണ്ട മാമാ... ഇപ്പൊ ഉള്ളിവടകളേ തിന്നുവൊള്ള്... അഞ്ചെണ്ണം പൊതിയിനം ...

ആശാന്‍ തന്ന വെള്ള പ്ലാസ്റ്റിക് കവറുമായി, എന്റെ ബൈക്ക് തള്ളല്‍ തുടര്ന്നു...

( പണ്ടൊരിക്കല്‍ പോസ്റ്റിയത്... അത് നഷ്ടപ്പെട്ടു പോയി... അതിനാല്‍ റീ-പോസ്റ്റ്. )

Saturday, April 26, 2008

വരും...

ഭാഗ്യം, വരും... പോകും...
പണം, വരും... പോകും...
സമ്പത്ത്, വരും... പോകും...
കൂട്ടുകാര്‍, വരും... പോകും...
ബന്ധുക്കള്‍, വരും... പോകും...
സന്തോഷം, വരും... പോകും...
സങ്കടം, വരും... പോകും...
കമന്റ്, വരും... പോകും...
കാമുകിമാര്‍, വരും... പോകും...
റണ്‍സ്, വരും... പോകും...
സത്യസന്ധത, വരും... പോകും...
ബോധം, വരും... പോകും...
ഗൌരവം, വരും... പോകും...
അഭിമാനം, വരും... പോകും...
ധൈര്യം, വരും... പോകും...
ഭക്തി, വരും... പോകും...
ശക്തി, വരും... പോകും...
തന്റേടം, വരും... പോകും...
അഹങ്കാരം, വരും... പോകും...
ബുദ്ധി, വരും... പോകും...
ദേഷ്യം, വരും... പോകും...
സ്നേഹം, വരും... പോകും...

കുടവയര്‍, , വരും... പോകില്ല.

Saturday, February 16, 2008

പ്രഭാതവും പ്രദോഷവും

കുറേ കാലത്തിനു ശേഷം വീണ്ടും...

പ്രഭാതം എന്നും പറയും... മക്കളെ ഇന്നു നിന്റെ ദിവസമാടാ...

പ്രദോഷം ഒന്നും പറയില്ല... അതിനറിയാം ഇന്നും ഞാന്‍ ഒരു ദിവസം പാഴാക്കി എന്ന് ...

1) ഏര്‍ക്കാട് തടാകം, സേലം.
2) വേളി കായല്‍, തിരുവനന്തപുരം.