ജപ്തി നോട്ടീസ്

ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).

ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)

സ്വന്തം സന്തോഷ്!

Tuesday, September 22, 2009

ഉണരുമീ ഗാനം ഉരുകും എന്നുള്ളം

മൂന്നാംപക്കം എന്ന പദ്മരാജന്‍ ചിത്രം അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറക്കും എന്ന്‍ കരുതുക വയ്യ. ആ ചിത്രത്തില്‍ ഇളയരാജ കോറിയിട്ട സംഗീത ഹാരങ്ങളും ആരും മറക്കാനിടയില്ല. ഈ ഗാനം, കേള്‍ക്കുന്നവരുടെ മനസ്സിനെ, അവരറിയാതെ തന്നെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോകാന്‍ തക്ക ശക്തമാണ്.

എന്നിരുന്നാലും, അത് ഞാന്‍ പാടിയാല്‍ ഒരു തല്ലുകൊള്ളിത്തരമാകും എന്നറിഞ്ഞുകൊണ്ട് തന്നെ...ആ സാഹസത്തിനു മുതിരുന്നു...

വിമര്‍ശനങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യപ്പെടും.

Sunday, September 20, 2009

കന്നുകാലി വിവാദം - My take

ശശി താരൂര്‍ എന്ന പാര്‍‌ലമെന്റ് അംഗം പറയാന്‍ പാടില്ലാത്ത എന്തോ പറഞ്ഞു എന്ന് പറയുന്ന “മ, പു, കൂ, പൂ” കള്‍ക്ക്, സ്വയം ചിന്തിച്ചു നോക്ക്...

ഇതു വരെ ഏത് രാഷ്ട്രീയക്കാരനാണ് മലയാളിക്ക് വച്ച് ഒലത്തി തന്നത്?

എല്ലാരും നന്നായിട്ടു തന്നു... പശൂമ്പാലില്‍ തന്നെ...

എല്ലാരും പറഞ്ഞത് തന്നെ പറയാന്‍ ഞാനില്ല... പുതിയതായി ഒന്നു പറഞ്ഞിട്ട് സ്ഥലം വിടുന്നു...

INDIAN MEDIA SUCKS... SCREW IT

Saturday, September 12, 2009

ഇസൈ തമിഴ് - ഇളയരാഗം

കഴിഞ്ഞ രണ്ടാഴ്ചയായി ഞാന്‍ നട്ടെല്ലിന്റെ ചെറിയ പ്രശ്നവുമൊക്കെയായി ബെഡ് റെസ്റ്റിലാണ്. ഈ സമയത്താണ് എന്റെ ലാപ്ടോപ്പിലെ പാട്ടുകളൊക്കെ ഒന്ന് ഓര്‍ഗനൈസ് ചെയ്ത് വയ്കാനുള്ള സാവകാശം കിട്ടിയത്. നോക്കി വന്നപ്പൊ, നല്ല മെലോഡിയസ് ആയ ഒരു സെറ്റ് പാട്ടുകള്‍ എന്റെ കൈവശം ഉണ്ടെന്ന് മനസ്സിലായി. അതില്‍, എന്റെ ഫേവറിറ്റ് പ്ലേലിസ്റ്റ് പരസ്യപ്പെടുത്താം എന്നു കരുതി. വെറുതെ, ഒരു രസത്തിന്.

1. കാതല്‍ ഓവിയം പാടും കാവിയം...
2. ഏതോ മോഹം ഏതോ ദാഹം...
3. ആകായ ഗംഗൈ പൂന്തേന്‍ മലര്‍ സൂടും...
4. പൂമാലയേ തോള്‍ സേരവാ...(മുറ്റ് കോമ്പോസിഷന്‍)
5. കണ്മണിയേ കാതല്‍ എന്‍‌പത്...
6. റോജാവൈ താലാട്ടും തെന്‍‌ട്രല്‍... (മുറ്റ് കോമ്പോസിഷന്‍)
7. രാമനിന്‍ മോഹനം ജാനകീ മന്തിരം... (യേശുദാസ്)
8. മഴൈക്കാല മേഘം ഒന്‍‌ട്ര്... (യേശുദാസ് പാടി. മലയാ‍ളം വേര്‍‌ഷനും ഉണ്ട്)
9. ആയിരം താമരൈ മൊട്ടുക്കളേ വന്ത് ആനന്ദ കുമ്മിയൈ കൊട്ടുങ്കളേ...
10. അടി ആത്താടീ ഇള മനസ്സൊന്നു രക്കകട്ടി പറക്ക്‌ത്... (സത്യരാജ്-രേഖ. ജാനകിയമ്മ പാടി)
11. പൊത്തി വച്ച മല്ലികമൊട്ട്... (പാണ്ട്യന്‍. എസ്.പി.ബി പാടിയത്)
12. വെള്ളൈ പുറാ ഒന്‍‌ട്ര് ഏങ്കുത്...
13. കാതല്‍ വൈഭോഗമേ... (തലൈവര്‍ രജിനി)
14. വളയോസൈ കല കല കലവെന... (സിനിമ: സത്യാ, കമലഹാസന്‍, അമല)
15. പൂങ്കാറ്റൃ പുതുതാനത്... (കമല്‍, ശ്രീദേവി സിനിമ:മൂന്‍‌ട്രാം പിറൈ)
16. വെട്ടിവേരു വാസം (നടികര്‍ തിലകം ശിവാജി ഗണേശന്‍, രാധ. സിനിമ- മുതല്‍ മര്യാദൈ- കണ്ടിരിക്കേണ്ട ഒരു പടം)
17. എന്ന സത്തം ഇന്ത നേരം... (സിനിമ: പുന്നഗൈ മന്നന്‍. കമല്‍, രേഖ, രേവതി)
18. കൂ കൂ എന്‍‌ട്ര് കുയില്‍ കൂവാതോ...
19. കീരവാണി... (അക്രമം... ഇത് നിങ്ങള്‍ കേള്‍‌ക്കണം)
20. ആകായ വെണ്ണിലാവേ (സിനിമ: അരങ്കേട്രവേളൈ)
21. ദേവന്‍ കോയില്‍...
22. അന്തിമഴൈ പൊഴികിറത് ... (സിനിമ:രാജപാര്‍‌വ്വൈ. കമല്‍, മാധവി)
23. നാന്‍ തേടും സവ്വന്തിപ്പൂവിത്... (നല്ല രസ്യന്‍ പാട്ട്)
24. ഇന്നും എന്നൈ എന്ന സെയ്യപോകിറായ്...
25. മുത്തുമണി മാല, എന്ന തൊട്ടു തൊട്ടു താലാട്ട...
26. സീര്‍ കൊണ്ടുവാ, വെണ്മേഘമേ...(നല്ല പാട്ട്)
27. പനിവിഴും മലര്‍‌വനം...(നിനവിരുക്കും വരൈ നിത്യ)
28. സംഗീത മേഘം തേന്‍‌സിന്തും നേരം... (ഉദയഗീതം)
29. ഷെമ്പഗമേ, ഷെമ്പഗമേ...(സിനിമ: എങ്ക ഊരു പാട്ടുക്കാരന്‍)
30. മദുര മരിക്കൊഴുന്ത് വാസം...
31. രാസാത്തി ഉന്ന കാണാത നെഞ്ജം...(വൈദേഹി കാത്തിരുന്താള്‍)
32. പൂങ്കാട്ര് തിരുമ്പുമാ... (മുതല്‍ മരിയാദൈ)
33. നാന്‍ പാടും മൌനരാഗം (ഇദയ കോവില്‍)
34. രാജ രാജ സോഴന്‍ നാന്‍... (രട്ടൈവാല്‍ കുരുവി... മോഹന്‍)
35. തെന്‍‌ട്രല്‍ വന്ത് എന്നൈ തൊടും...
36. നിന്നു കോഹ്‌രി വര്‍‌ണ്ണം... (അഗ്നി നക്ഷത്രം)
37. തോഹൈ ഇള മയില്‍... (ഏതോ മോഹന്‍ പടം)

മേല്‍‌പ്പറഞ്ഞതെല്ലാം തന്നെ ഇളയരാജാ എന്ന അത്ഭുതപ്രതിഭയുടെ വിരല്‍‌തുമ്പില്‍ നിന്നും ഉതിര്‍ന്നു വീണ സംഗീത മാല്യങ്ങളാണ്.

പാട്ടുകളുടെ ലിസ്റ്റ് തീര്‍ന്നിട്ടില്ല... സമയം തീര്‍ന്നു! ഇനി എണീറ്റിരിക്കുമ്പോള്‍ ബാക്കി എഴുതാം. നല്ല മുതുകു വേദന.

Friday, September 11, 2009

താനെന്താ മണ്ടനാ?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. മലയാളം ചാനലുകളിലെ പരസ്യ കൂത്ത്!

ഒരു പരസ്യ ചിത്രം കാണിക്കുമ്പോള്‍ അത് ആരെ ഉദ്ദേശിച്ചാണ്‌ കാണിക്കുന്നത് എന്ന കാര്യത്തില്‍ ആ പരസ്യത്തിന്റെ നിര്‍മ്മാതാക്കള്‍ക്കില്ലെങ്കിലും, പ്രോഡക്റ്റ് കമ്പനികള്‍ക്ക് ഇത്തിരി ശ്രദ്ധിക്കാം എന്ന് ഞാന്‍ വിശ്വസിക്കുന്നു... എനിക്ക് പരസ്യ നിര്‍മാണത്തെക്കുറിച്ച് കാര്യമായിട്ടല്ല, ഒന്നും തന്നെ അറിയില്ല എന്ന് പറഞ്ഞു വയ്ക്കുന്നു. ഈ ഒരു വിഭാഗത്തില്‍ ഏറ്റവും അരോചകമായി തോന്നുന്നത് സണ്‍ലൈറ്റ് സോപ്പ് പൊടിയുടെ പരസ്യമാണ്‌. "...കാക്കിരി നാട്ടില്‍ ഓറഞ്ജെത്തി ഒപ്പം സൂര്യനുമെത്തി..." ദൈവമേ... ഇങ്ങനെ ഒരു പരസ്യം എടുക്കാന്‍ തൊലിക്കട്ടി കാട്ടിയ ആ മഹാനെ പൂവിട്ടു പൂജിക്കണം.

തമിഴില്‍ ഒരു പഴമൊഴി ഉണ്ട് "...സഭയറിന്ത് പേസ്, സമയമറിന്തു പേസ്..." ആരോട് എപ്പൊ എന്ത് പറയുന്നു എന്ന കാര്യം മനസ്സിലാക്കി സംസാരിക്കുക. (ഇടം പൊരുള്‍ ഏവല്‍). ആ പരസ്യം തുടങ്ങി കുറേ നേരം ആവും വരെ, ഞാന്‍ കരുതിയത് വല്ല ക്രീം ബിസ്കറ്റിന്റെയും പരസ്യമായിരിക്കും എന്നാണ്‌. സാധാരണ കൊച്ചുകുട്ടികളെ ആകര്‍ഷിക്കാനാണല്ലൊ ഇതുപോലത്തെ കോക്കിറി മാക്കിറി പാട്ടും,കളര്‍ഫുല്‍ കാര്‍ട്ടൂണുകളും കാണിക്കുന്നത്. ഈ സോപ്പ്‌പൊടി ഉപയോഗിക്കുന്ന ക്ലാസ്സ് ആകട്ടെ ഉറപ്പായും ഈ കാര്‍ട്ടൂണ്‍ പ്രായം കഴിഞ്ഞവരായിരിക്കും. ഔചിത്യം എന്നത് ഏഴല്ല എഴുപത് അയലത്തുകൂടി പോയിട്ടില്ല. കഷ്ടം.

പിന്നെ കുറെ പരസ്യങ്ങള്‍, സംസാരിക്കുന്നതെല്ലാം അര്‍ച്ചനക്കു മന്ത്രം പറയുന്ന പോലെയാണ്‌. എന്താണ്‌ അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. അതും ഒരുമാതിരി പക്കറ വോയിസില്‍. കഷ്ടം,അല്ലാതെന്ത് പറയാന്‍! അത് കാരണം ബൂലോക പടംവരപ്പുകാരനു പടക്കം പൊട്ടിച്ചു കളിക്കാന്‍ ഒരു ചാന്‍സ് കിട്ടും അത്ര തന്നെ.!

അടുത്ത തരം പരസ്യം, ഡബ്ബിങ് കുളം തോണ്ടിയ പരസ്യം. ബെസ്റ്റ് ഉദാഹരണം- ഭീമാ ഗോള്‍ഡ്. അതില്‍ വെള്ള കോട്ടിട്ട ഒരു അണ്ണന്‍ വരും. ആള്‍ പറയുന്ന കാര്യം പൊട്ടത്തരമാണോഎന്നൊന്നും എനിക്കറിയില്ല. പക്ഷേ പരസ്യം കണ്ടാല്‍ അയാള്‍ സംസാരിക്കുന്നതല്ല എന്ന് വളരെ വ്യക്തമായി മനസ്സിലാകും എന്ന് മാത്രമല്ല, വളരെ വിക്രിതമായി ഒരു വശത്തേക്ക് കോടിയിരിക്കുന്നത് കാണാം. പരസ്യം കണ്ടാല്‍ ഉപഭോക്താക്കള്‍ സേവനം തേടി ചെല്ലണ്ടേ ചെല്ലാ? ഇത്തിരി മെനയൊക്കെ ഉള്ള ആണൊരുത്തനെ മലയാള നാട്ടില്‍ കിട്ടിയില്ലെ?

അടുത്തത് ആളെ പൊട്ടനാക്കുന്ന പരസ്യങ്ങള്‍. "ബ്രെഫ്", "ജിഫ്ഫ്", "സെഫ്ഫ്", "മി. മസ്സള്‍സ്", ഇതില്‍ ഏതാണ്‌ പരസ്യം എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല...ഏതായാലും, മേല്‍പ്പറഞ്ഞതില്‍ ഒന്നില്‍ പറയുന്നത്-"മൈക്രോസ്കോപ്പ് വച്ച് നോക്കൂ..." എവിടെ? കക്കൂസില്‍! ഇവനൊക്കെ എന്തോന്നാ വിചാരിച്ച് വച്ചിരിക്കുന്നത്? പിന്നെ ടൈഡ് സോപ്പ്... "ഡേര്‍ട്ട് മാഗ്നെറ്റ്" ഉണ്ടത്രേ അതില്‍... "അമേസ് ബ്രെയിന്‍ ഫൂഡ്"-ഇന്റെര്‍നെറ്റ് തലച്ചോറിന്! പുതിയ ഇനം തലച്ചോറാണു കേട്ടോ. ഇതു പോലത്തെ ഒരു പോഷകാഹാരമാണ്‌ നമ്മുടെ സ്വന്തം ഹോര്‍ലിക്സ്. ഈ സാധനം ജി.എസ്.കെ എന്ന കമ്പനി തന്നെ ബ്രിട്ടനില്‍ വില്ക്കുന്നത് പോഷകാഹാരമായിട്ടല്ല... സ്ലീപ് സപ്ലിമെന്റ് എന്ന ലേബലില്‍ ആണ്‌. അതായത്, മക്കളെ സ്നേഹിക്കുന്ന ഇപ്പോഴത്തെ അമ്മമാര്‍, സ്കൂളില്‍ പോകുന്നതിനു മുന്പ് മക്കളെ നിര്‍ബന്ധിച് (അല്ലാതെയും) കുടിപ്പിക്കുന്നത് ഉറക്കം കൂട്ടാനുള്ള സുനാമെട്രി ആണ്‌. സമ്ശയമുണ്ടെങ്കില്‍ വിക്കിപ്പീഡികയില്‍ ഹോര്‍ലിക്സിനെ തിരഞ്ഞു നോക്കൂ.

ഇനി, ഓവര്‍ ഇമോഷണല്‍ പരസ്യങ്ങള്‍. ഒന്നാം സ്ഥാനം മകള്‍ ഒളിച്ചോടിപ്പോകുന്ന ആ സില്‍മ തന്നെ- “വിശ്വാസം. അതല്ലെ എല്ലാത്തിലും വലുത്?”. അടുത്ത സ്ഥാനം ഹമാം സോപ്പ്... മകളുടെ ആത്മവിശ്വാസം, കോണ്‍ഫിഡന്‍സ് പിന്നെ സെല്‍ഫ് കോണ്‍ഫിഡന്‍സ്... തേങ്ങാക്കൊല.

ഇനി പറയാന്‍ പോകുന്നതാണ്‌ ഏറ്റവും നിര്‍ഭാഗ്യകരമായ ഒരു പരസ്യമ്. "അഷ്ടപഞ്ചമി"... ഇതു വരെ ആരും കേട്ടിട്ടില്ല. കഴിഞ്ഞയാഴ്ച കണ്ടുപിടിച്ച ഒരു അത്ഭുത പ്രതിഭാസമാണ്‌ ഈ സാധനം. പറഞ്ഞ് കേള്‍ക്കുന്നത് അഷ്ടപഞ്ചമി ദിവസം സ്ഥലവും വീടുമൊക്കെ വാങ്ങാന്‍ നല്ല ബെസ്റ്റ് ദിവസമാണ്‌ എന്നൊക്കെയാണ്‌ കേട്ടോ. കുറേ പരസ്യവും നടത്തി. ഇനി ആരും അന്ന് വീടും ഫ്ലാറ്റും ഒന്നും വാങ്ങീല്ലെങ്കില്‍, ബില്ഡര്‍മാര്‍ക്ക് അത് "കഷ്ടപഞ്ചമി" ആയി മാറും. കേരളമല്ലേ നാട്, മലയാളി അല്ലെ ആള്... പണ്ട് (ഒരുപാടൊന്നും ഇല്ല, ഒരു 5-6 വര്‍ഷം മുന്നെ),ഇതു പോലെ കണ്ടുപിടിച്ച ഒരു ദേശീയ ഉത്സവം ആണ്‌ "അക്ഷയത്രിതീയ".. അതീപ്പിന്നെ, വര്‍ഷത്തില്‍ ഏതെങ്കിലും ഒരു ദിവസം ജ്വല്ലറികളൊക്കെ കൂടി തീരുമാനിച്ച് അക്ഷയ ത്രിതീയ മഹോത്സവം ഗംരമായി കൊണ്ടാടും. ഇനി ബില്‍ഡര്‍മാരൊക്കെകൂടി വര്‍ഷാവര്‍ഷം അഷ്ടപഞ്ചമി കൊണ്ടാടും... മലയാളീ... നീ അനുഭവി! അല്ലാതെന്ത് പറയാന്‍?

Sunday, July 12, 2009

വാമനന്‍

(ഇത് ഒരു സിനിമാ നിരൂപണമായി കാണാന്‍ സാധിക്കില്ല. ഒരു ശരാശരി ചെറുപ്പക്കാരന്റെ അഭിപ്രായങ്ങള്‍ മാത്രം.)


നംഗനല്ലൂരിലെ വെറ്റ്രിവേല്‍ തിയെറ്ററില്‍ ഇന്നു ഞാന്‍ വാമനന്‍ എന്ന പടം കാണാന്‍ പോയിരുന്നു. പേര് പോലെ തന്നെ, വാമനനെ പോലത്തെ ഒരു കൊച്ചു പയ്യന്‍ പെട്ടെന്ന് വിശ്വരൂപം കൊള്ളുന്നത് പോലെയാണ് കഥയുടെ ഗതിയും.

ഡ്രീം വാലീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, ഐ അഹ്മദ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാങ്കേതികമായി, അഹ്മദിന്റെ കഴിവ് ഈ ചിത്രം എടുത്ത് പറയും. തന്റെ ക്രൂവും നല്ല പ്രകടനം തന്നെ ചിത്രത്തില്‍ കാഴ്ചവച്ചിട്ടുണ്ട്. അരവിന്ദ് കൃഷ്ണയുടെ കാമറയും സ്പെഷല്‍ ഇഫെക്റ്റ്സും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. ഇതിനെല്ലാം പുറമേ, സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയ്യും നല്ല അഭിനയം കാഴ്ച്ച വച്ചു.

ഇനി ചിത്രത്തെ കുറിച്ച് പറയണമെങ്കില്‍, തുടക്കം തന്നെ ലക്ഷ്മി റായിയുടെ (പൂജ) ബികിനി സീന്‍പിടിത്തമാണ്! ലക്ഷ്മി റായ് ഒരു മോഡലായാണ് സിനിമയില്‍ എത്തുന്നത്. ചുമ്മാ പറയരുതല്ലൊ... എന്തൊരു കളറ്‌. അടുത്തത് നമ്മുടെ നായകന്റെ (ആനന്ദ്) ഇണ്ട്രോ ആണ്. സിനിമയില്‍ അഭിനയിച്ച് ഒരു വലിയ ഹീറോ ആകണം എന്ന ആഗ്രഹത്തോടെ തൂത്തുക്കുടിയില്‍ നിന്നും മദ്രാസില്‍ എത്തിയ ആളാണ്. നായകന്റെ കൂട്ടുകാരനായെത്തുന്നത് (ചന്ദ്രു) സന്താനം ആണ്. ഈ റോളിന് സന്താനം തന്നെ വേണം. അയാള്‍ കലക്കി. എല്ലാം ടൈമിങ് കോമഡി ആണ്. കൂടാതെ, പുതുമുഖം പ്രിയ, ഊര്‍വ്വശി, ‘തലൈവാസല്‍’ വിജയ്, റഹ്മാന്‍, സമ്പത്ത്, രോഹിണി തുടങ്ങിയവരും ഉണ്ട്.

ഊര്‍വ്വശിക്ക് പറയത്തക്ക റോളൊന്നും ഇല്ല, കുറച്ച് ചളു കോമഡി കാണിച്ചു പോകുന്നതേ ഉള്ളൂ. പ്രിയ എന്ന പുതുമുഖ നായികയ്ക്കും കാര്യമായി ഒന്നും ചെയ്യാനുള്ള അവസരം ലഭിച്ചില്ല. എന്നു മാത്രമല്ല, സിനിമയുടെ അവസാനം ലോജിക്കിന് അടി കിട്ടുന്ന രീതിയിലുള്ള ചില ചെയ്ത്തുകളും ഉണ്ട്. റഹ്മാന്‍ അവസാനം വരെയും നല്ലവനാണോ ദുഷ്ടനാണോ എന്ന സസ്പെന്‍സ് കൊള്ളാം. സമ്പത്ത് പതിവുപോലെ തന്നെ തന്റെ വില്ലത്തരവുമായി എത്തുന്നു, പുതുമ നോ നോ. തലൈവാസല്‍ വിജയ് കുറച്ച് കാലമായി പോസിറ്റിവ് റോള്‍സ് ചെയ്ത് വന്നിരുന്നു... പക്ഷേ ഈ പടത്തില്‍ ടോട്ടലീ നെഗറ്റിവ് കാരക്റ്റര്‍. എല്ലാരും അവരവരുടെ ജോലി ഭംഗിയായി ചെയ്തിരിക്കുന്നു.

സംഗതി പഴയത് തന്നെ. നായകന്‍ ഗ്രാമത്തില്‍ നിന്നും നഗരത്തില്‍ വരുന്നു. നായികയെ മെട്രോ സ്റ്റേഷനില്‍ കാണുന്നു, “കണ്ടതും കാതല്‍” വരുന്നു. പിന്നെ അവളെ വളക്കുന്നു... ഇതിനിടയില്‍ നായകന്‍ ഒരു കുഴപ്പത്തില്‍ ചെന്ന് ചാടുന്നു, എതിരാളികള്‍ എല്ലാം വന്‍ പുള്ളികള്‍. നായകന്‍ രക്ഷപെടുമോ അതോ മരിക്കുമോ?! സംശയമെന്ത്? നായകന്‍ എല്ലാ വില്ലന്മാരെയും കൊന്ന് രക്ഷപെടുന്നു. എന്തായാലും ജയ് ഫൈറ്റ് ചെയ്യുന്നതായൊന്നും കാണിക്കുന്നില്ല. അത് കൊണ്ട് പടം കണ്ടിരിക്കാന്‍ പറ്റി.

പാട്ടുകളുടെ കാര്യം പറഞ്ഞാല്‍, ഇളയരാജ കഴിഞ്ഞാല്‍ അടുത്ത മെലഡി കിങ് ആരെന്ന ചോദ്യത്തിനു ഒരു ഉത്തരമാണ് യുവന്‍ ശങ്കര്‍ രാജ. എ പെര്‍ഫക്റ്റ് വര്‍ക്ക്. മൂന്ന് പാട്ടുകള്‍ എനിക്കിഷ്ടപ്പെട്ടു:
1‌) ലക്കീ സ്റ്റാര്‍
2) ഒരു ദേവതൈ പാര്‍ക്കും നേരമിത് (സൂപ്പര്‍... രൂപ്‌ കുമാര്‍ രാഥോഡ് കലക്കി)
3) ഏതോ സെയ്കിറായ് (ജാവേദ് അലിയും കലക്ക് കലക്ക് കലക്കി)

എടുത്ത് പറയേണ്ട ഒരു കാര്യം ഗാനരംഗങ്ങളുടെ ചിത്രീകരണം ആണ്. സൂപ്പര്‍.

എല്ലാമുണ്ടെങ്കിലും ഇന്റര്‍വെല്ലിനു ശേഷം തിരക്കഥ ഇത്തിരിക്കൂടെ സീരിയസ്സായി കൈകാര്യം ചെയ്തിരിക്കാം.

വിക്കിച്ചേട്ടന്‍ പറഞ്ഞതനുസരിച്ച്, ഈ പടം തുടങ്ങിയപ്പോള്‍ വേറെ പേരായിരുന്നു- “മറൈന്തിരുന്ത് പാറ്ക്കും മര്‍മ്മമെന്ന?” (തില്ലാനാ മോഹനാമ്പാള്‍ എന്ന പടത്തിലെ പാട്ടിന്റെ ആദ്യ വരി), ഇതിലെ നായകന്റെ റോള്‍ ആദ്യം ജീവയ്ക്കായി ഒരുക്കിയതാണ്. പിന്നെ ആളെ മാറ്റി.

കണ്ടിരുന്നപ്പോ തോന്നിയ ഒരു കാര്യം... ജയ് ചില ആംഗിളില്‍ നിന്നു നോക്കിയാല്‍ വിജയുടെ തനി പകര്‍പ്പ് തന്നെ....!

photo courtesy: http://anandhansubbiah.com

Thursday, June 18, 2009

കാനണ്‍ ഹാക്ക് ഡെവലപ്മെന്റ് കിറ്റ്

താങ്കളുടെ കയ്യില്‍ ഒരു കാനണ്‍ കാമറ ഉണ്ടോ? എങ്കില്‍ ആ പവര്‍ഷോട്ടിനെ കൂടുതല്‍ പവര്‍ ഉള്ളതാക്കൂ!

ഇത് എനിക്ക് ഒരു ഫോര്‍വാര്‍ഡായി വന്നതാണ്. ബൂലോകത്തില്‍ ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടാല്‍ അടിയേന്‍ ധന്യനായി :)

I recently started using the canon hacked firmware for canon cameras called chdk, It is a really awesome 3rd party firmware that allows you to use your point and shoot (canon only) to the fullest.
Auto exp bracketing, auto iso bracketing, shooting in RAW mode, shutter speeds manual controls (upto 1000 seconds for my camera! I can't even imagine capturing star trails on my p&s , planning to try it today!) , and really cool stuff like read text files and use your camera to even play games!! The full list goes like :

 • RAW - CHDK can record raw files, giving you access to every bit of data the sensor saw, without compression or processing. Raw files can be manipulated on the camera, or processed on your PC. CHDK also has experimental support for the open DNG raw standard.
 • Override Camera parameters - Exposures from 64s to 1/60,000s with flash sync. Full manual or priority control over exposure, aperture, ISO and focus.
 • Bracketing - Bracketing is supported for exposure, aperture, ISO, and even focus.
 • Video Overrides - Control the quality or bitrate of video, or change it on the fly.
 • Scripting - Control CHDK and camera features using ubasic and Lua scripts. Enables time lapse, motion detection, advanced bracketing, and much more. Many user-written scripts are available on the forum and wiki.
 • Motion detection - Trigger exposure in response to motion, fast enough to catch lightning.
 • Edge overlay - Detect the edges in a scene, and display them later. Ideal for timelapses, stop-motion, stereography and much more.
 • Live Histogram - CHDK includes a customizable, live histogram display, like those typically found on more expensive cameras.
 • Zebra-Mode - Displays under and overexposure areas live on the screen.
 • GRIDS - Create custom grids and display whichever one suits your shooting conditions.
 • Multi-Lingual Interface - CHDK supports about 22 languages, and adding more languages is simple.
 • DOF Calculator - Display detailed DOF information on the screen.
 • Customizable OSD - Improved display of battery status, free space, camera parameters, and much more. Fully customizable with an on-screen editor.
 • Filebrowser - Manage files without a PC.
 • Textreader - Display text files on your camera.
 • Games - Play Reversi, Sokoban, Mastermind or 4-in-a-Row on your camera.
 • USB remote - Simple DIY remote allows you to control your camera remotely.
 • Benchmark - Compare the performance of your SD cards.
 • User Menu - Edit your own customizable User-Menu for fast access to often used features.


Check out chdk at http://is.gd/ZJQo


The best part is the firmware boots from your memory card so your waranty doesnt really get voided and you can switch back to default firmware by just removing the memory card or turning its lock to off mode!!

What are you waiting for ? Go hack your canon point and shoot and get more control! Good luck!

ഞാന്‍ ഇന്നിത് വച്ച് പണിയും... നിങ്ങളും തുടങ്ങിക്കോ... ഓകേ എന്നാല്‍... സലാം

ബൈ ബൈ...

സന്തോഷ് (അഥവാ പൊന്നമ്പലം)

Thursday, May 28, 2009

ശെന്തരോയെന്തോ!

ബുദ്ധിവികാസം ഉണ്ടെന്ന് ഭാവിക്കുന്ന ഒരു വ്യക്തിയുടെ ബ്ലോഗില്‍ കണ്ടത്:

മുന്നറിയിപ്പ്
പ്രായത്തിനനുസരിച്ച് ബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകാത്തവര്‍, അടിമത്വം സുഖകരമാണെന്നു ചിന്തിക്കുന്നവര്‍,ബുദ്ധിവികാസം കുറഞ്ഞവര്‍, പാരംബര്യ വാദികള്‍/യാഥാസ്ഥികര്‍, അന്യരുടെ ചിന്തകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍,ദുരഭിമാനികള്‍,വര്‍ണ്ണവെറിയന്മാര്‍;ജാതി മതം, എന്നീ വേര്‍തിരിവുകളോ മാംസളമായ ദൈവസങ്കല്‍പ്പങ്ങളോ അവയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കഥകളോ,കുട്ടിക്കഥകളോ,പുരാണങ്ങളോ,ഐതിഹ്യങ്ങളോ,ഇതിഹാസങ്ങളോ,വിശ്വാസങ്ങളോ പരമസത്യമാണെന്ന് വിശ്വസിക്കുന്നവര്‍,സ്വന്തം വിശ്വാസങ്ങളെ ശുദ്ധീകരിക്കാനോ/വിമര്‍ശിക്കാനോ വിമുഖരായവര്‍ തുടങ്ങിയ ബഹുമാന്യര്‍ക്ക് ഈ ബ്ലോഗ് വായിക്കുന്നത് അവരുടെ ചിന്താഗതികളെ സ്വാധീനിക്കാനോ, അവരുടെ വിശ്വാസം വൃണപ്പെടാനോ കാരണമായേക്കാം എന്നുള്ളതിനാല്‍ അവര്‍ ഈ ബ്ലോഗ് വായിക്കാനോ കാണാനോ മറ്റുള്ളവരെ കാണിക്കാനോ വായിപ്പിക്കാനോ ശ്രമിക്കരുതെന്ന് ഇതിനാല്‍ മുന്നറിയിപ്പു നല്‍കുന്നു.

അഥവ വല്ലവരും ഈ മുന്നറിയിപ്പിനെ അവഗണിക്കുന്ന പക്ഷം അവരുടെ പ്രവര്‍ത്തിയുടെ ഫലത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ക്കുതന്നെ ആയിരിക്കുന്നതും, ഇതെഴുതുന്ന സമയത്ത് <~~~~> എന്ന ബ്ലോഗറുടെ നിയന്ത്രണത്തിലുള്ളതും,
അമേരിക്കയിലെ ഗൂഗിള്‍ കംബനിയുടെ ഉടമസ്തതയിലുള്ളതുമായ ഈ ബ്ലോഗിനോ,<~~~~>എന്ന ബ്ലോഗര്‍ക്കോ,തന്നിഷ്ടത്തോടെ അതിക്രമിച്ചുകടന്ന ബ്ലോഗ് വായനക്കാരുടെ കഷ്ട നഷ്ടങ്ങളില്‍ ഉത്തരവാദിത്വമുണ്ടാകുന്നതല്ല എന്ന് അറിയിച്ചുകൊള്ളുന്നു.(ശേഷം ഭാഗം പേജിന്റെ താഴെ)

ഇങ്ങനെ ഒരു പോങ്ങത്തരം എഴുതി വച്ചാല്‍ താന്‍ എല്ലാ നിയമങ്ങള്‍ക്കും അതീതനായി എന്ന് സ്വയം വിശ്വസിക്കുന്ന ആ മഹാനുഭാവന്‍ ആരെന്ന് ഞാന്‍ പറയില്ല!! :) ഞാന്‍ ആ വഴി പോയിട്ടേ ഇല്ല.

Saturday, April 18, 2009

ചായക്കടയിലെ സാമ്പത്തിക മാന്ദ്യം

വിശ്വച്ചില്ലെങ്കിലും! ഈ പറയുന്ന സംഭവം കഴിഞ്ഞ ദിവസം നടന്നതും ഞാന്‍ നേരിട്ട് സാക്ഷി ആയതും ആണ്.

പതിവായി ഞാന്‍ ചായ കുടിക്കാറുള്ള, ഓഫീസിനു തൊട്ടടുത്ത ചായക്കടയില്‍ പോകാതെ വേറെ ഒരു കടയില്‍ പോയി. അവിടെ, എന്റെ പതിവു കടയിലെ ചായച്ചേട്ടനും, പുതിയ കടയിലെ ചായച്ചേട്ടനും തമ്മില്‍ സംസാരം ഇങ്ങനെ പോകുന്നു.

പുതിയ ചേട്ടന്‍: എന്തു പറ്റി? ഇപ്പോ ആ കടയില്‍ കാണാറേ ഇല്ലല്ലൊ

പഴയ ചേട്ടന്‍: അമേരിക്കയില്‍ ഷെയറുകളുടെ വിലയ്ക്ക് എന്തോ പറ്റിയല്ലൊ. അതു കൊണ്ട് കടയുടെ അടുത്തുള്ള കമ്പനിക്കാരൊന്നും പഴയപോലെ ചായകുടിക്കാന്‍ വരുന്നില്ല. ബിസിനസ്സൊക്കെ കുറഞ്ഞതു കാരണം എന്നെ പിരിച്ചുവിട്ടു. ഇനി അമേരിക്കയിലെ പ്രശ്നങ്ങളൊക്കെ തീര്‍ന്നാലെ എനിക്കു രക്ഷയുള്ളൂ എന്നു തോന്നുന്നു.....

ഞാന്‍ ഒന്നു ഞെട്ടാതിരുന്നില്ല... സാമ്പത്തിക മാന്ദ്യം ആരെയൊക്കെയാണ് ബാധിക്കാത്തത്?!!

Monday, February 23, 2009

പൂക്കുട്ടിക്കൊരു മിഠായി!

കിട്ടിയില്ലെ പൂക്കുട്ടിക്ക് ഒരു ഓസ്കർ!

Sunday, January 18, 2009

അതെ. ഞാൻ തന്നെ

ഞാൻ, സന്തോഷ് ജനാർദ്ദനൻ. ഞാൻ തന്നെയാണ് ചിത്രകാരനെതിരെ പൊലീസിൽ പരാതി കൊടുത്തത്.

വളരെ പ്രധാനപ്പെട്ട ഒരു കാര്യം... ഞാൻ ഈ പരാതി കൊടുത്തത് മറ്റ് ബ്ലോഗർമാർ അറിയരുത് എന്ന് എനിക്ക് നിർബ്ബന്ധം ഉണ്ടായിരുന്നു. എന്റെ ഉദ്ദേശ്യം, ചിത്രകാരൻ എഴുതുന്ന വിധം പോസ്റ്റുകൾ ശിക്ഷിക്കപ്പെടാവുന്നതാണോ എന്നറിയുക. ആണെങ്കിൽ ഒരു താക്കീത്. അതും മറ്റ് ബ്ലോഗർമാർ അറിയാതെ. ചിത്രകാരൻ എന്ന വ്യക്തിയുടെ അഭിമാനത്തിനു ക്ഷതം സംഭവിക്കരുത് എന്നു ഞാൻ കരുതി. പക്ഷേ, ഇത് എങ്ങനെ ഈ വിധം ഒരു ഡിസ്കഷൻ ഐറ്റം ആയി എന്നത് എനിക്കറിയില്ല. എന്തായാലും എന്റെ നയം ഞാൻ വ്യക്തമാക്കുന്നു. ഇതിൽ ആരുടെയും അഭിപ്രായം ഞാൻ ചോദിക്കുന്നില്ല. പറയുന്നവർ പലതും പറയും.

നോട്ടീസ്: ഈ പോസ്റ്റ് ദൃഷ്ടിദോഷം എന്ന ബ്ലോഗ് വായിച്ച് എനിക്ക് പേടി തോന്നി എഴുതുന്നതാണ് എന്ന് കരുതുന്നവർക്ക് അങ്ങന കരുതാം.

1) ചിത്രകാരൻ എഴുതിയ “സരസ്വതിക്ക് എത്ര മുലകളുണ്ട്?” എന്ന പോസ്റ്റ് കാരണം അല്ല പരാതി പോയത്.

സ്പെസിഫിക്ക് ആയ ഒരു പോസ്റ്റിനെതിരെ ഞാൻ പരാതി കൊടുത്തിട്ടില്ല. എന്റെ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ താഴെ ചേർക്കുന്നു.

“... I would like to know whether RACIAL ABUSE THROUGH THE MEDIUM OF BLOG is punishable or not...”

കാര്യം പഴയത് തന്നെ...

2) ബ്ലോഗ് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ, “ഇത് വായിക്കാൻ താല്പര്യം ഉള്ളവർ മാത്രം വായിച്ചാൽ മതി“ എന്ന് പറയാൻ ഒരു വകുപ്പും ഞാൻ കാണുന്നില്ല... അല്ലെങ്കിൽ കണ്ടതായി ഭാവിക്കുന്നില്ല.

3) ഈ പരാതി ഒരു കോക്കസിന്റേതല്ല. ഞാൻ എന്ന വ്യക്തിയുടേതാണ്.

4) “ഇവർക്ക് മാപ്പില്ല” - എനിക്ക് വേണ്ട.

5) ബ്ലോഗർ ഒരു ഇന്ത്യൻ പൌരനാണെങ്കിൽ, ഇന്ത്യൻ നിയമങ്ങൾക്ക് അതീതനല്ല.

6)

ബ്ലോഗുകൾ മരിക്കാതിരിക്കാനാണ് ഞാൻ പരാതി കൊടുത്തത്.

7) ചിത്രകാരന്റെ അഭിപ്രായം പാർ‌ലമെന്ററി അല്ലെങ്കിൽ പബ്ലിക്ക് ആയി പറയാതിരിക്കുന്നത് ഉത്തമം.

8) ഒരു പോസ്റ്റ് വായിച്ച്, എടുപിടീന്ന് പരാതി കൊടുത്തവനല്ല ഞാൻ. ചിത്രകാരന്റെ ബ്ലോഗ് ഹിസ്റ്ററി കാണുക.

9) ഞാൻ ഉൾപ്പെടുന്ന ഒരു സമൂഹത്തിനെ കരിവാരി തേയ്ക്കുമ്പോൾ, അതിൽ ഞാനും പെടും. എന്നെ ആരും കരിവാരി തേയ്ക്കാൻ ഞാൻ അനുവദിക്കില്ല. കാരണം വ്യക്തം- സ്വാർത്ഥത; സ്വന്തം കാര്യം നോക്കി പോകൽ. താറ്റ്സ് ആൾ ഫോക്സ്.

10) എന്റെ കയ്യിൽ പണവും ഇല്ല, പത്രാസും ഇല്ല. ആർക്കെതിരെയും കൊല കേസും കൊടുക്കുന്നില്ല. എന്റെ തൊട്ടു മുന്നിൽ ഇരിക്കുന്ന ഒരു “ബാഡ് എക്സാമ്പിൾ” പൊലീസ് ഡിപ്പാർട്ട്മെന്റിനു ടിപ് ചെയ്തു കൊടുക്കുന്നു. അത്ര തന്നെ.

11) ഞാൻ ഭാരതീയൻ, മലയാളി, കേരളീയൻ എന്നീ കാറ്റഗറിയിൽ പെടും. യൂറോപ്യൻ അല്ല. സത്യം.

12) ഒരു ഈ-മെയിൽ കൊണ്ട് ഈ ഭൂമിയിൽ ഒരു ചുക്കും സംഭവിക്കില്ല. എന്റെ പരാതിയുടെ ഉള്ളടക്കം ഞാൻ ഇവിടെ പബ്ലിഷ് ചെയ്തേക്കാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല. അത് എത്തേണ്ട സ്ഥലത്ത് എത്തീട്ടുണ്ട്. അവർ ചെയ്യേണ്ടത് ചെയ്തിട്ടുണ്ട്. ഇല്ലെങ്കിൽ ഇങ്ങനെ ബ്ലോഗ് പോസ്റ്റുകൾ വരില്ലല്ലൊ! യേത്?

13) ഞാൻ ചെയ്തത് “പ്രവണത” ആണ്... “ദുഷ്” ഇല്ല... പ്രതിഷേധിച്ചോളൂ.

14) കേസ് ഞാൻ കൊടുത്തത് തന്നെ. കേസ് റഫറൻസ് നമ്പർ എന്റെ കയ്യിൽ ഉണ്ട്.

15) ഞാൻ ആരുടേയും സപ്പോർട്ട് മുന്നിൽ കണ്ടിട്ടല്ല ആ പരാതി കൊടുത്തത്. എന്റെ സ്വന്തം താല്പര്യം.

16) വ്യക്തി വിദ്വേഷം = 0%. ആശയപരമായ എതിർപ്പ് = 100%

17) വെറുതെ കേസ് കൊടുപ്പും, കേസെടുപ്പും, എന്റെ പണി അല്ല... ആ അഡ്രസ്സ് കൊണ്ട് എനിക്കൊന്നും ചെയ്യാനില്ല.

18) “ഏതെങ്കിലും ഒരു ഭക്തിസിനിമയെടുത്തു നോക്കൂ,മിക്കവാറും ദേവിമാരെല്ലാം മുലക്കച്ച മാത്രം കെട്ടിയിരിയ്ക്കുന്നതു കാണാം.

ശ്രീ.സന്തോഷ് ജനാര്‍ദ്ദനന്‍ ഇതൊന്നും കാണാത്തതോ അതോ കണ്ടില്ലെന്ന് നടിയ്ക്കുന്നതോ“ - കണ്ടില്ലെന്ന് നടിക്കുന്നത് തന്നെ. എന്താ കുഴപ്പമുണ്ടോ?

19) ഞാൻ ഈ ചെയ്ത് ചെയ്ത്തിൽ, എനിക്ക് ലവ ലേശം കുറ്റബോധമോ, സങ്കടമോ തോന്നാത്തത് എന്റെ തെറ്റല്ല.

20) പരാതി കൊടുത്തിട്ട് കുറച്ചു കാലമായി. സ്വാഭാവികമായും ഇന്ത്യൻ ബ്യൂറോക്രസിയിൽ ഉണ്ടാവുന്ന നോമിനൽ ആയ താമസത്തിനു ശേഷം അത് പ്രാവർത്തികമാവുകയായിരുന്നു. കൃത്യ സമയത്ത് തന്നെ സരസ്വതീ പോസ്റ്റും വന്നു. തെറ്റിദ്ധാരണ സ്വാഭാവികം. പക്ഷെ, ഞാൻ വ്യക്തമാക്കുന്നു. പരാതി ഒരു പ്രത്യേക പോസ്റ്റിനെ കുറിച്ചല്ല.

എന്ന് എന്റെ സ്വന്തം
സന്തോഷ് ജെ.