ജപ്തി നോട്ടീസ്

ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).

ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)

സ്വന്തം സന്തോഷ്!

Thursday, May 28, 2009

ശെന്തരോയെന്തോ!

ബുദ്ധിവികാസം ഉണ്ടെന്ന് ഭാവിക്കുന്ന ഒരു വ്യക്തിയുടെ ബ്ലോഗില്‍ കണ്ടത്:

മുന്നറിയിപ്പ്
പ്രായത്തിനനുസരിച്ച് ബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകാത്തവര്‍, അടിമത്വം സുഖകരമാണെന്നു ചിന്തിക്കുന്നവര്‍,ബുദ്ധിവികാസം കുറഞ്ഞവര്‍, പാരംബര്യ വാദികള്‍/യാഥാസ്ഥികര്‍, അന്യരുടെ ചിന്തകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍,ദുരഭിമാനികള്‍,വര്‍ണ്ണവെറിയന്മാര്‍;ജാതി മതം, എന്നീ വേര്‍തിരിവുകളോ മാംസളമായ ദൈവസങ്കല്‍പ്പങ്ങളോ അവയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കഥകളോ,കുട്ടിക്കഥകളോ,പുരാണങ്ങളോ,ഐതിഹ്യങ്ങളോ,ഇതിഹാസങ്ങളോ,വിശ്വാസങ്ങളോ പരമസത്യമാണെന്ന് വിശ്വസിക്കുന്നവര്‍,സ്വന്തം വിശ്വാസങ്ങളെ ശുദ്ധീകരിക്കാനോ/വിമര്‍ശിക്കാനോ വിമുഖരായവര്‍ തുടങ്ങിയ ബഹുമാന്യര്‍ക്ക് ഈ ബ്ലോഗ് വായിക്കുന്നത് അവരുടെ ചിന്താഗതികളെ സ്വാധീനിക്കാനോ, അവരുടെ വിശ്വാസം വൃണപ്പെടാനോ കാരണമായേക്കാം എന്നുള്ളതിനാല്‍ അവര്‍ ഈ ബ്ലോഗ് വായിക്കാനോ കാണാനോ മറ്റുള്ളവരെ കാണിക്കാനോ വായിപ്പിക്കാനോ ശ്രമിക്കരുതെന്ന് ഇതിനാല്‍ മുന്നറിയിപ്പു നല്‍കുന്നു.

അഥവ വല്ലവരും ഈ മുന്നറിയിപ്പിനെ അവഗണിക്കുന്ന പക്ഷം അവരുടെ പ്രവര്‍ത്തിയുടെ ഫലത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ക്കുതന്നെ ആയിരിക്കുന്നതും, ഇതെഴുതുന്ന സമയത്ത് <~~~~> എന്ന ബ്ലോഗറുടെ നിയന്ത്രണത്തിലുള്ളതും,
അമേരിക്കയിലെ ഗൂഗിള്‍ കംബനിയുടെ ഉടമസ്തതയിലുള്ളതുമായ ഈ ബ്ലോഗിനോ,<~~~~>എന്ന ബ്ലോഗര്‍ക്കോ,തന്നിഷ്ടത്തോടെ അതിക്രമിച്ചുകടന്ന ബ്ലോഗ് വായനക്കാരുടെ കഷ്ട നഷ്ടങ്ങളില്‍ ഉത്തരവാദിത്വമുണ്ടാകുന്നതല്ല എന്ന് അറിയിച്ചുകൊള്ളുന്നു.(ശേഷം ഭാഗം പേജിന്റെ താഴെ)

ഇങ്ങനെ ഒരു പോങ്ങത്തരം എഴുതി വച്ചാല്‍ താന്‍ എല്ലാ നിയമങ്ങള്‍ക്കും അതീതനായി എന്ന് സ്വയം വിശ്വസിക്കുന്ന ആ മഹാനുഭാവന്‍ ആരെന്ന് ഞാന്‍ പറയില്ല!! :) ഞാന്‍ ആ വഴി പോയിട്ടേ ഇല്ല.

No comments: