ജപ്തി നോട്ടീസ്

ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).

ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)

സ്വന്തം സന്തോഷ്!

Sunday, November 11, 2007

ബോമ്പേന്തിയ പൊന്നമ്പലം!!

ഈ ദീപാവലി അടിച്ചു പൊളിച്ചു. കുറേ വായു മലിനീകരണവും ശബ്ദമലിനീകരണവും ഒക്കെ നടത്തിയപ്പോള്, എന്തെന്നില്ലാത്ത ഒരു സന്തോഷം !

ഇപ്രാവശ്യം പാപ്പനങ്കോട്ടുള്ള പൂഴിക്കുന്നില്‍ ചെന്ന് കുറെ അമിട്ടുകള്‍ മേടിച്ചു. അപ്പോളാണ്‌ ഒരു ഫോട്ടോ എടുത്താലെന്താ എന്ന ചിന്ത ഉദിച്ചത്... എടുത്തു കഴിഞ്ഞപ്പോള്, ഒരു ദേ-ജാഉ!!!No provocation intended!!

[Smoking is injurious to health]

20 comments:

മൂര്‍ത്തി said...

സിഗരറ്റിന്റെ ഒരറ്റത്ത് ബോംബ്...മറ്റേ അറ്റത്ത്...? :)

കുഞ്ഞന്‍ said...

സിഗരറ്റ് കത്തിക്കുമൊ ബോമ്പ് കത്തിക്കുമൊ, രണ്ടും ഒരേ ഫലം..!

ഇക്കാസ് മെര്‍ച്ചന്റ് said...

പൊന്നേ..
അമ്പലമേ..
ചക്കരേ..
ബോംബ് കത്തിക്കല്ലെഡാ!
സിഗററ്റ് കെട്ടുപോകും!!

വക്രബുദ്ധി said...

അങ്ങു കൊളുത്തു പൊന്നമ്പലം, എന്നാ സംഭവിക്കുമെന്നു കാണാല്ലോ.... വയറു നിറയെ അടിച്ചുവിട്ടം ചെന്നൈയിലോട്ടു ചെല്ലുംമുമ്പൊരു ഗുണ്ട്‌.... ഇനിയങ്ങോട്ടെന്താവ്വോ എന്തോ..

ആവനാഴി said...

ഇതെന്താണപ്പാ?

സ്വര്‍ണ്ണക്ഷേത്രേ കുരുക്ഷേത്രേ
ബോംബെന്താണിഹ സജ്ജയ?
കത്തിക്കണ്ടത് പൊട്ടീടും
ചത്തീടും ജനസഞ്ചയം.

ചിത്രകാരന്‍chithrakaran said...

പ്രിയ പൊന്നംബലമേ,
സൂക്ഷിക്കണം....!!!

വാല്‍മീകി said...

ആത്മഹത്യ ചെയ്യാന്‍ വേറെ വഴി ഒന്നും കണ്ടില്ല അല്ലെ?

എതിരന്‍ കതിരവന്‍ said...

അതൊരു ആപ്പിളാ, അധികം പഴുക്കാത്തത്. ഞെടുപ്പു കളഞ്ഞിട്ടു തിന്നോ മോനേ.

സിഗററ്റൊക്കെ വലിച്ച് ആരോഗ്യം നശിപ്പിക്കാതെ.

riz said...

a bomb at one end, and ... !

riz said...

moorthy! :( :)

വേണു venu said...

രണ്ടറ്റുത്തും ബോംബു തന്നെ. സിഗരറ്റു കത്തിയാലും മറ്റവന്‍‍ കത്തിയാലും കത്തുന്നതു ബോംബു തന്നെ.
ഓ.ടോ. ഈ ചിത്രം എവിടെയോ കണ്ടിട്ടുണ്ടല്ലോ ഇതേ പേരുപോലെ എഴുതി.:)

riz said...

ഇവിടെ

മഴത്തുള്ളി said...

പ്രിയ പൊന്നംബലമേ, സൂക്ഷിക്കണം....!!!

വാളെടുത്തവന്‍ വാളാല്‍ !!!

പൊന്നമ്പലം said...

കൊള്ളാല്ലൊ വീഡിയോണ്!!

"ഒരറ്റത്ത് ബോമ്പും , മറ്റേ അറ്റത്തു പൊന്നമ്പലവും " എന്നു മത്രമല്ലേ ഉദ്ദേശിച്ചത്?

ആ സിഗരറ്റ് കത്തിച്ചിട്ടില്ല കേട്ടോ!

പൊന്നമ്പലം വലിക്കില്ല, വലിപ്പിക്കില്ല!

പൊന്നമ്പലം said...

ആവനാഴി... കലക്കി!!

manu ~*~ മനു said...

കയ്യിലിരിക്കുന്നതും വായിലിരിക്കുന്നതും ഒന്ന് എക്സ്‌ചേഞ്ച് ചെയ്തുനോക്ക്.. ചുമ്മാ ഒരു ചെയ്‌‌ഞ്ച് ഒക്കെ വേണ്ടേ :)

നിഷ്ക്കളങ്കന്‍ said...

പ്രേംന‌സ്സീ‌ര്‍ കണ്ടാല്‍ പ‌റഞ്ഞേനേ.
ആ! മി.പൊന്നമ്പ‌ലം.
അ.. യ്യെടാ.. അതു കൊളുത്തരുത്.
അ.. അതു ബോംബാണ്.
അ.. യ്യെടാ.. അതു പൊട്ടും..

ക‌ളിയായിട്ടാണെലും തീക്കളി ന‌ന്നല്ല പൊന്നമ്പ‌ലം.

പച്ചാളം : pachalam said...

ഞാന്‍ ഡെയ്ലി വന്ന് പ്രതീക്ഷയോടെ ഈ ചിത്രം നോക്കും, സിഗററ്റ് കത്തിച്ചോന്നറിയാന്‍ ;)

കുതിരവട്ടന്‍ :: kuthiravattan said...

പാവം പച്ചാളം :-) അല്ല പൊന്നമ്പലമേ, ഇതെപ്പോഴാ കത്തിക്കൂന്നേ. ആ പൊകപ്പടം ഈ സിഗരറ്റിന്റെ പൊഹ ആണോ?

പൊന്നമ്പലം said...

പൊന്നമ്പലം ഡീസെന്റാണ്‌... പുകവലിക്കില്ല ഭായ്...ആ പുക മൈസൂര്‍ ചന്ദനത്തിരിയുടേതാണു കേട്ടോ... പച്ചാളം അത്ര പാവം ഒന്നുമാണെന്നു തോന്നുന്നില്ല... ചാത്തന്റെ പാത പിന്‍തുടരാന്‍ സാദ്ധ്യത ഇല്ലാതില്ല.!!

സിഗരറ്റിനു നാളെ വേണേലും തിരികൊളുത്താം... ആദ്യം വിവാദങ്ങള്ക്കു തിരികൊളുത്താം... യേത്?!