ജപ്തി നോട്ടീസ്

ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).

ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)

സ്വന്തം സന്തോഷ്!

Sunday, January 18, 2009

അതെ. ഞാൻ തന്നെ

ഞാൻ, സന്തോഷ് ജനാർദ്ദനൻ. ഞാൻ തന്നെയാണ് ചിത്രകാരനെതിരെ പൊലീസിൽ പരാതി കൊടുത്തത്.

വളരെ പ്രധാനപ്പെട്ട ഒരു കാര്യം... ഞാൻ ഈ പരാതി കൊടുത്തത് മറ്റ് ബ്ലോഗർമാർ അറിയരുത് എന്ന് എനിക്ക് നിർബ്ബന്ധം ഉണ്ടായിരുന്നു. എന്റെ ഉദ്ദേശ്യം, ചിത്രകാരൻ എഴുതുന്ന വിധം പോസ്റ്റുകൾ ശിക്ഷിക്കപ്പെടാവുന്നതാണോ എന്നറിയുക. ആണെങ്കിൽ ഒരു താക്കീത്. അതും മറ്റ് ബ്ലോഗർമാർ അറിയാതെ. ചിത്രകാരൻ എന്ന വ്യക്തിയുടെ അഭിമാനത്തിനു ക്ഷതം സംഭവിക്കരുത് എന്നു ഞാൻ കരുതി. പക്ഷേ, ഇത് എങ്ങനെ ഈ വിധം ഒരു ഡിസ്കഷൻ ഐറ്റം ആയി എന്നത് എനിക്കറിയില്ല. എന്തായാലും എന്റെ നയം ഞാൻ വ്യക്തമാക്കുന്നു. ഇതിൽ ആരുടെയും അഭിപ്രായം ഞാൻ ചോദിക്കുന്നില്ല. പറയുന്നവർ പലതും പറയും.

നോട്ടീസ്: ഈ പോസ്റ്റ് ദൃഷ്ടിദോഷം എന്ന ബ്ലോഗ് വായിച്ച് എനിക്ക് പേടി തോന്നി എഴുതുന്നതാണ് എന്ന് കരുതുന്നവർക്ക് അങ്ങന കരുതാം.

1) ചിത്രകാരൻ എഴുതിയ “സരസ്വതിക്ക് എത്ര മുലകളുണ്ട്?” എന്ന പോസ്റ്റ് കാരണം അല്ല പരാതി പോയത്.

സ്പെസിഫിക്ക് ആയ ഒരു പോസ്റ്റിനെതിരെ ഞാൻ പരാതി കൊടുത്തിട്ടില്ല. എന്റെ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ താഴെ ചേർക്കുന്നു.

“... I would like to know whether RACIAL ABUSE THROUGH THE MEDIUM OF BLOG is punishable or not...”

കാര്യം പഴയത് തന്നെ...

2) ബ്ലോഗ് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ, “ഇത് വായിക്കാൻ താല്പര്യം ഉള്ളവർ മാത്രം വായിച്ചാൽ മതി“ എന്ന് പറയാൻ ഒരു വകുപ്പും ഞാൻ കാണുന്നില്ല... അല്ലെങ്കിൽ കണ്ടതായി ഭാവിക്കുന്നില്ല.

3) ഈ പരാതി ഒരു കോക്കസിന്റേതല്ല. ഞാൻ എന്ന വ്യക്തിയുടേതാണ്.

4) “ഇവർക്ക് മാപ്പില്ല” - എനിക്ക് വേണ്ട.

5) ബ്ലോഗർ ഒരു ഇന്ത്യൻ പൌരനാണെങ്കിൽ, ഇന്ത്യൻ നിയമങ്ങൾക്ക് അതീതനല്ല.

6)

ബ്ലോഗുകൾ മരിക്കാതിരിക്കാനാണ് ഞാൻ പരാതി കൊടുത്തത്.

7) ചിത്രകാരന്റെ അഭിപ്രായം പാർ‌ലമെന്ററി അല്ലെങ്കിൽ പബ്ലിക്ക് ആയി പറയാതിരിക്കുന്നത് ഉത്തമം.

8) ഒരു പോസ്റ്റ് വായിച്ച്, എടുപിടീന്ന് പരാതി കൊടുത്തവനല്ല ഞാൻ. ചിത്രകാരന്റെ ബ്ലോഗ് ഹിസ്റ്ററി കാണുക.

9) ഞാൻ ഉൾപ്പെടുന്ന ഒരു സമൂഹത്തിനെ കരിവാരി തേയ്ക്കുമ്പോൾ, അതിൽ ഞാനും പെടും. എന്നെ ആരും കരിവാരി തേയ്ക്കാൻ ഞാൻ അനുവദിക്കില്ല. കാരണം വ്യക്തം- സ്വാർത്ഥത; സ്വന്തം കാര്യം നോക്കി പോകൽ. താറ്റ്സ് ആൾ ഫോക്സ്.

10) എന്റെ കയ്യിൽ പണവും ഇല്ല, പത്രാസും ഇല്ല. ആർക്കെതിരെയും കൊല കേസും കൊടുക്കുന്നില്ല. എന്റെ തൊട്ടു മുന്നിൽ ഇരിക്കുന്ന ഒരു “ബാഡ് എക്സാമ്പിൾ” പൊലീസ് ഡിപ്പാർട്ട്മെന്റിനു ടിപ് ചെയ്തു കൊടുക്കുന്നു. അത്ര തന്നെ.

11) ഞാൻ ഭാരതീയൻ, മലയാളി, കേരളീയൻ എന്നീ കാറ്റഗറിയിൽ പെടും. യൂറോപ്യൻ അല്ല. സത്യം.

12) ഒരു ഈ-മെയിൽ കൊണ്ട് ഈ ഭൂമിയിൽ ഒരു ചുക്കും സംഭവിക്കില്ല. എന്റെ പരാതിയുടെ ഉള്ളടക്കം ഞാൻ ഇവിടെ പബ്ലിഷ് ചെയ്തേക്കാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല. അത് എത്തേണ്ട സ്ഥലത്ത് എത്തീട്ടുണ്ട്. അവർ ചെയ്യേണ്ടത് ചെയ്തിട്ടുണ്ട്. ഇല്ലെങ്കിൽ ഇങ്ങനെ ബ്ലോഗ് പോസ്റ്റുകൾ വരില്ലല്ലൊ! യേത്?

13) ഞാൻ ചെയ്തത് “പ്രവണത” ആണ്... “ദുഷ്” ഇല്ല... പ്രതിഷേധിച്ചോളൂ.

14) കേസ് ഞാൻ കൊടുത്തത് തന്നെ. കേസ് റഫറൻസ് നമ്പർ എന്റെ കയ്യിൽ ഉണ്ട്.

15) ഞാൻ ആരുടേയും സപ്പോർട്ട് മുന്നിൽ കണ്ടിട്ടല്ല ആ പരാതി കൊടുത്തത്. എന്റെ സ്വന്തം താല്പര്യം.

16) വ്യക്തി വിദ്വേഷം = 0%. ആശയപരമായ എതിർപ്പ് = 100%

17) വെറുതെ കേസ് കൊടുപ്പും, കേസെടുപ്പും, എന്റെ പണി അല്ല... ആ അഡ്രസ്സ് കൊണ്ട് എനിക്കൊന്നും ചെയ്യാനില്ല.

18) “ഏതെങ്കിലും ഒരു ഭക്തിസിനിമയെടുത്തു നോക്കൂ,മിക്കവാറും ദേവിമാരെല്ലാം മുലക്കച്ച മാത്രം കെട്ടിയിരിയ്ക്കുന്നതു കാണാം.

ശ്രീ.സന്തോഷ് ജനാര്‍ദ്ദനന്‍ ഇതൊന്നും കാണാത്തതോ അതോ കണ്ടില്ലെന്ന് നടിയ്ക്കുന്നതോ“ - കണ്ടില്ലെന്ന് നടിക്കുന്നത് തന്നെ. എന്താ കുഴപ്പമുണ്ടോ?

19) ഞാൻ ഈ ചെയ്ത് ചെയ്ത്തിൽ, എനിക്ക് ലവ ലേശം കുറ്റബോധമോ, സങ്കടമോ തോന്നാത്തത് എന്റെ തെറ്റല്ല.

20) പരാതി കൊടുത്തിട്ട് കുറച്ചു കാലമായി. സ്വാഭാവികമായും ഇന്ത്യൻ ബ്യൂറോക്രസിയിൽ ഉണ്ടാവുന്ന നോമിനൽ ആയ താമസത്തിനു ശേഷം അത് പ്രാവർത്തികമാവുകയായിരുന്നു. കൃത്യ സമയത്ത് തന്നെ സരസ്വതീ പോസ്റ്റും വന്നു. തെറ്റിദ്ധാരണ സ്വാഭാവികം. പക്ഷെ, ഞാൻ വ്യക്തമാക്കുന്നു. പരാതി ഒരു പ്രത്യേക പോസ്റ്റിനെ കുറിച്ചല്ല.

എന്ന് എന്റെ സ്വന്തം
സന്തോഷ് ജെ.

59 comments:

Unknown said...

കെടക്കട്ടെ ഒരു പടക്കം എന്റെ വക...

അങ്കിള്‍ said...

:)tracking

അനില്‍ശ്രീ... said...

പൊന്നമ്പലം.. ഈ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. അതിന് മുമ്പേ ഞാനൊരു പോസ്റ്റ് ഇട്ടുപോയി . താങ്കള്‍ തന്നെയാണോ എന്നത് ഒരു സംശയമായി ഞാന്‍ പ്രദീപിന്റെ പോസ്റ്റില്‍ ചോദിച്ചിരുന്നു. അപ്പോഴും ഉറപ്പൊന്നുമില്ലായിരുന്നു. എനിക്കുണ്ടായ സംശയങ്ങള്‍ക്ക് ഒരുത്തരം ഈ കേസ് കൊണ്ട് കിട്ടും എന്ന് കരുതുന്നു. എന്തു കൊണ്ട് ഒരു മറുപോസ്റ്റിലൂടെ ആ പോസ്റ്റിന്റെ ആശയത്തോട് അല്ലെങ്കില്‍ വാചകങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചില്ല? പലരും അങ്ങനെ ചെയ്യാറുണ്ടല്ലോ. (ആ പോസ്റ്റിനെതിരെയും ചിലര്‍ അങ്ങനെ ചെയ്തിരുന്നു.). അങ്ങനെ ഒരു മറുപോസ്റ്റ് ഇട്ട് അഭിപ്രായം അറിഞ്ഞതിന് ശേഷം, അല്ലെങ്കില്‍ പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് ശേഷം പോരായിരുന്നോ ഈ കേസൊക്കെ. (ചിത്രകാരന്റെ തന്നെ മറ്റൊരു പോസ്റ്റ് നീക്കം ചെയ്തതായി കാണപ്പെടുന്നുണ്ട്. അതും ഏതോ നടപടിയുടെ ഭാഗമാണെന്ന് തോന്നുന്നു.അതുപോലെ നേരത്തെ കൊടുത്ത കേസ് ആണെന്ന് താങ്കള്‍ പറയുന്നതിനാല്‍ സരസ്വതിയുമായ ബന്ധപ്പെട്ട കേസല്ല എന്ന് വിശ്വസിക്കുന്നു.)

ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഞാനും ഒരു കോക്കസിന്റെയും ഭാഗമല്ല

അനില്‍ശ്രീ... said...

കേസിന്റെ കാര്യമൊക്ക കക്ഷികള്‍ തീരുമാനിക്കൂ. വ്യക്തിപരമാണെങ്കിലും പറയട്ടെ, എന്തായാലും ഇത് നല്ലൊരു നടപടിയാണെന്ന് എനിക്ക് തോന്നിയില്ല .. ബൂലോകത്ത് തന്നെ തീര്‍ക്കാമായിരുന്നു... (നടക്കുമായിരുന്നോ എന്ന് ചോദിക്കരുത്..)

അനില്‍ശ്രീ... said...

ഇതൊരു 'അന്വേഷണത്തിന്റെ' കാറ്റഗറിയില്‍ വരുമോ, അതോ പോലീസ് കേസിന്റെ കാറ്റഗറിയില്‍ വരുമോ? വിവരാന്വേഷണമാണെങ്കില്‍ പൊന്നമ്പലത്തിനെ കുറ്റപ്പെടുത്തുന്നില്ല... സോറി പറഞ്ഞിട്ടു പോകാം...

:: VM :: said...

tracking

Kaippally said...

അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതു് ബ്ലോഗ് എന്ന മാദ്ധ്യമത്തിനു് ഉണ്ടാകാവുന്ന ഏറ്റവും വലിയ ദോഷമാണു്.

താങ്കൾ ആരോപിക്കുന്ന Racial abuse എന്നതു് ഇന്ത്യയിൽ കുറ്റകരമാണു് എന്നതു് വ്യക്തം. പക്ഷെ

അതിനു മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നതു് നന്നായിരിക്കും.

1) Racial Abuse എന്ന പദത്തിന്റെ വ്യക്തമായ definition അനുസരിച്ചു ചിത്രകാരൻ കുറ്റക്കാരനാണോ?

2) പറയപ്പെടുന്ന കുറ്റം നടന്നിരിക്കുന്നതു് ഇന്ത്യയിൽ ആണോ?

3) Crime of Content Theft പോലെയല്ല Crime of Malicious/Abusive Content creation. Content ഇരിക്കുന്ന രാജ്യത്ത നിയമങ്ങളാണു് ബാധകം. Terms of Serviceൽ 15ആമത്തെ point ഈ കാര്യത്തിൽ വ്യക്തമാണു്.

പിന്നെ സന്തോഷിന്റെ താല്ക്കാലിക മനഃസമാധാനത്തിനു് എന്തു വേണേലും ആകാം.

And please remember Freedom of expression cuts both ways. You are as free as the next man to express your views and disprove the accusations against your community.

Cheers

xyz said...
This comment has been removed by the author.
പ്രിയ said...

ചിത്രകാരന്റെ പോസ്റ്റുകളില് ഉപയോഗിക്കുന്ന വാക്കുകളോട് പലപ്പോഴും ദേഷ്യവും വെറുപ്പും തോന്നിയിട്ടുന്ടെന്കിലും ഒരു സ്വതന്ത്രമാധ്യമത്തിലെ സ്വാതന്ത്ര്യം എന്ന നിലക്ക് അതിനെ കരുതിയാല്‍ മതിയായിരുന്നില്ലേ? മറ്റു മതങ്ങളിലെ ആചാരങ്ങളെ കുറിച്ചും ഇങ്ങനെ മോശം പരാമര്‍ശങ്ങള്‍ ഉണ്ടാകാറുണ്ട്.അതിനെ എതിര്‍ത്തും കമന്റുകള്‍ കണ്ടിരിക്കുന്നു. കോടതിയിലെ കാര്യങ്ങളെ പറ്റി വിമര്‍ശങ്ങള്‍ വന്നിരുന്നു.അത് കോടതിഅലക്ഷ്യം ആയി കാണാമല്ലോ. അതിനാല്‍ തന്നെ ബ്ലോഗിനെ നിയമത്തിലേക്ക് വലിച്ചിഴച്ചു അവസാനം എന്റെ ബൂലോഗത്തിനിതെന്ത് പറ്റി? എന്ന് വിലപിക്കേണ്ടി വരുമോ?സ്കൂളില്‍ മൊബൈല് നിരോധിക്കാന് ആലോചിക്കുന്ന , നെറ്റിലെ ചീത്ത സിനിമകളെ നിരോധിക്കുന്ന നാട്ടില്‍ ഇനി ബ്ലോഗും നിരോധിക്കുകയാണ് ഉത്തമം എന്ന വിധി വരുമോ ?
താങ്കളുടെ ഈ നടപടി വേണ്ടിയിരുന്നില്ല എന്ന് എനിക്കും തോന്നുന്നു. ഹരികുമാര്‍ പോലുള്ളവരുടെ നിലപാടിനോട് ബ്ലോഗ്ഗേര്‍സ് പ്രതികരിച്ചത് ഞാനും കണ്ടതാണ്.ബ്ലോഗില്‍ തീരേണ്ടതു ബ്ലോഗില്‍ തീര്‍ക്കാമായിരുന്നു.

കാവലാന്‍ said...

16) വ്യക്തി വിദ്വേഷം = 0%. ആശയപരമായ എതിർപ്പ് = 100%

ആശയപരമായ എതിര്‍പ്പിനല്ലേ സുഹൃത്തേ സംവാദം എന്ന പോംവഴിയും അതിന് ബ്ലോഗ് എന്ന ഒരു പൊതു മാധ്യമവും?. കോടതി നിയന്ത്രിച്ചതുകൊണ്ട് ഒരാളുടെ ചിന്താധാരയെ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും?
ചെറിയൊരു അഴുക്കുവെള്ളത്തിന് സമുദ്രത്തെ മലിനമാക്കാനാകുമോ ചിത്രകാരന്റെ തെറിവിളികള്‍കേട്ട് കടപുഴങ്ങിവീഴാന്‍ മാത്രം ദ്രവിച്ചൊരു സംസ്കൃതിയിലാണോ നമ്മളെല്ലാം ജീവിക്കുന്നത്?
ബ്ലോഗ് എന്ന സ്വതന്ത്രമാധ്യമത്തില്‍ സംവദിച്ചു നിന്ന് അറിവുകളും ആശയങ്ങളും പങ്കു വയ്ക്കാനുള്ള വിമുഖതയായിട്ടാണ് എനിക്കിതിനെ വിലയിരുത്താന്‍ തോന്നുന്നത്. പിന്നിലുള്ള ചോദന എന്തായിരുന്നാലും

വേണു venu said...

Tracking.

keralafarmer said...

സന്തോഷെ,
ആംഗലേയം അത്ര പിടിയില്ല. എങ്കിലും താങ്കള്‍ പോലീസില്‍ ചിത്രകാരനെതിരെ പരാതിപ്പെട്ടില്ല എന്നാണെനിക്ക് മനസിലായത്.
RACIAL ABUSE THROUGH THE MEDIUM OF BLOG is punishable or not?
ഇതാണ് പ്രശ്നമെങ്കില്‍ പ്രദീപ് കുമാറിന്റെ പോസ്റ്റ് വായിച്ച് കമെന്റിട്ടവരെല്ലാം എനിക്കാണെല്ലൊ നെയ്യഭിഷേകം നടത്തുന്നത്. ഞാന്‍ പോലീസില്‍ പരാതിപ്പെടേണ്ട കമെന്റ് ചിത്രകാരന്‍ പോസ്റ്റില്‍ ഇട്ടിട്ടും ഞാന്‍ പരാതിക്കൊന്നും പോയില്ല. ആ പോസ്റ്റ് ചിത്രകാരന്‍ നീക്കിയെങ്കിലും ഗൂഗിള്‍ സൂക്ഷിച്ച് വെച്ചിരിക്കുന്നതായും കണ്ടു.
ഓഫ് ടോപ്പിക് - അനോണിയായും സനോണിയായും കര്‍ഷകനായ എന്നോട് തൂമ്പയെടുത്ത് പണിചെയ്യുവാന്‍ പറയുന്നവര്‍ ഉണ്ണുന്നത് എന്നെപ്പോലുള്ള കര്‍ഷകരുടെ വിയര്‍പ്പ് നനയുന്ന മണ്ണില്‍ നിന്നാണ്. എന്റെ പേരില്‍ വാലുള്ളതുകൊണ്ട് സവര്‍ണനായി. അതാകാം ചിത്രകാരന്റെ എന്നോടുള്ള ദേഷ്യത്തിന് കാരണം. പതിനേഴ് കൊല്ലം നാനാ ജാതി മതസ്തരോടൊപ്പം സര്‍വ്വീസ് ചെയ്ത എനിക്ക് എന്നാ ജാതിയില്‍പ്പെട്ടവരോടും ഒരോ മനസ്ഥിതിയോടെ പെരുമാറാന്‍ കഴിയും. എനിക്ക് മനസ്സിലാകാത്തത് ചിത്രകാരന്‍ പറയുന്ന തെറ്റുകള്‍ കാണാത്തവര്‍ ഒരു ജാതിയെയും അടച്ചാക്ഷേപിക്കാത്ത എന്നെ ജാതിക്കോമരമായി ചിത്രീകരിക്കുന്നുവോ എന്നൊരു സംശയം.
എന്റെ സംശയം ഇത്രമാത്രം. ഇപ്രകാരം ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്ന ചിത്രകാരന്‍ ബ്ലോഗ് ശില്പശാലകള്‍ നടത്താന്‍ യോഗ്യനാണോ? ഇത് എന്റെ മാത്രം സംശയം.

കണ്ണൻ എം വി said...

പൊതു (മതം, ജാതി, വര്‍ഗ്ഗം) വികാരം വ്രണപ്പെടുത്തുന്നത് IPC പ്രകാരം ശിക്ഷാര്‍ഹമാണു.അത്തരംഎന്നു സംശയിക്കുന്ന ഒരു പ്രവര്‍ത്തി അധികാരികളെ ചൂണ്ടിക്കണിക്കുന്നതു അപാകമല്ല. പൊന്നമ്പലം ആണു ശിക്ഷവിധിക്കുന്നത് എന്നതരത്തിലുള്ള പ്രചരണം അറിവില്ലായ്മ തന്നെയാണു. നിയമവ്രത്തങ്ങളില്‍ ആവര്‍ത്തിച്ചു ഉദ്ധരിക്കരുള്ള പലകേസുകളും ഇതുപോലെയുള്ള cooked up കേസുകള്‍ ആണു. തന്റെ ആശയങ്ങളെ ഏറ്റവും ഉറ്പ്പോടെ അവതരിപ്പിക്കുന്ന ചിത്രകാരനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ നിഗമനങ്ങളെ ഊട്ടിഉറപ്പിക്കുവാനുള്ള അവസരമാണു.

അഹങ്കാരി... said...

ചിത്രകാരന്റെ എഴുത്തിനെ ആവിഷ്കാരസ്വാതന്ത്ര്യമായി വാഴ്തുന്ന ബ്ലോഗര്‍ സുഹൃത്തുക്കളേ, അതിലെ വിഷാംശത്തോട് പ്രതികരിക്കുന്നതിനെ അതിവായന എന്നു പറയുന്ന പ്രിയ ബുദ്ധി ജീവികളേ.... സവര്‍ണസ്ത്രീകളെ ഒന്നടങ്കം കഴിഞ്ഞ 3 വര്‍ഷമായി വേശ്യകളെന്ന് പരസ്യമായും വ്യക്തമായും വിളിച്ചു കൊണ്ടിരിക്കുന്ന ചിത്രകാരന്റെ എഴുത്ത് ആവിഷ്കാരസ്വാതന്ത്യ്രമെങ്കില്‍ ....


ഒരുവന്റെ കൈവീശാനുള്ള സ്വാതന്ത്ര്യം അന്യന്റെ മൂക്കിന്തുമ്പില്‍ അവസാനിക്കുന്നു. ചിത്രകാരനു കുറ്റം പറയാം ,വാദിക്കം, തെളിവു നിരത്താം...ഒന്നിനേയും ആരും എതിര്‍ക്ക്കുന്നീല്ല....എന്നാല്‍ തീര്‍ത്തും പ്രതിഷേധാര്‍ഹമായ ഭാഷ ഉപയോഗിച്ച് സ്വന്തം ഫ്രസ്റ്റേഷന്‍സും വര്‍ണവെറിയും മറ്റും അഴുക്കുവെള്ളം പോലെ ചീറ്റിത്തെറിപ്പിക്കുന്നതിനെ പ്രതിരോധിക്കുക തന്നെ വേണം...


അതല്ല ചിത്രകാരനു അസഭ്യമായ (തീര്‍ത്തും) ഭാഷയില്‍ എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മദ്യപിച്ച് നടുറോഡില്‍ സ്ത്രീകളേ തെറി പറയുന്നവനും ആവ്സികാരസ്വാതന്ത്ര്യമുണ്ടെന്ന് പറയേണ്ടി വരും...മദ്യത്തേക്കാള്‍ വിഷകറമായ വര്‍ണവെറി തലക്കു പിടിച്ച ചിത്രകാരനെ എത്രയും പെട്ടെന്നു ചികിത്സയ്ക്കു വിധേയനാക്കേണ്ടതാണെന്ന് അദ്ദേഎഹത്തിന്റെ പല പോസ്റ്റുകള്‍ വായിക്കുമ്പോശ്ഴും തോന്നിയ്യിട്ടുണ്ട്.

മാന്യമായ ഭാഷയിലെഴുതുന്ന ജബ്ബാര്‍ മാസ്ഷിന്റെ ബ്ലോഗിനു അറബ് രാഷ്ട്രങ്ങളില്‍ “ആവിഷ്കാരസ്വാതന്ത്ര്യം“ നിഷേഷിക്കപ്പെട്ട്പ്പോള്‍ ഈ സ്വതന്ത്രമാധ്യമ വക്താക്കള്‍ എന്തു ചെയ്തു???

ഇനിയും ചിത്രകാരനെതിരെ പറയുന്നവരെ വര്‍ണവെറിയന്മാരും സവര്‍ണാ മൂരാച്ചികളും ഒക്കെയായി മുദ്രകുത്തുന്നവരേ, ഒന്നു ചോദിച്ചോട്റ്റെ? നാളെ നിങ്ങളുടെ അമ്മമാരേയോ സാഹോദരിമാരേയോ ഒക്കെ, അവര്‍ക്കെത്ര മാറിടങ്ങളുണ്ടെന്ന്നും അടിവസ്ത്രത്തിന്റെ സൈസെത്രയെന്നും പറഞ്ഞ് ഒരാള്‍ പോസ്റ്റിട്ടാല്‍ അതിനെ അയാളുടെ ആവിഷ്കാരസ്വാതന്ത്ര്യമായി കണ്ട് അനുമോദിക്കുവാന്‍, വേണ്ട മിണ്ടാതിരിക്കുവാനെങ്കിലും നിന്‍ങ്ങള്‍ക്ക് സാധിക്കുമോ? സാധിക്കുമെങ്കില്‍ ശര്രി, നിങ്ങളുടെ പക്ഷം ഇവിടെ ശരിയാകുന്നു...ഇല്ലെങ്കില്‍ നിങ്ങളുടെ ഈ നിലപാടിനെ “ആരാന്റമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് “ എന്ന പഴഞ്ചൊല്ലിനോടേ ഉപമിക്ക്കാനാകൂ...

N.J Joju said...

ചിത്രകാരന് എന്തും എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു പറയുന്നവര്‍ ഒരാള്‍ക്ക് പോലീസില്‍ പരാതിപ്പെടാനോ നിയമോപദേശം തേടാനോ ഉള്ള സ്വാതന്ത്ര്യമില്ല എന്നു പറയരുത്.

അഹങ്കാരി... said...

മറന്നു - പൊന്നമ്പാലം കേസുകൊടുത്തു എന്ന് വിലപിക്കുന്നവരേ, അദ്ദേഹം ചിത്രകാരന്റെ എഴുത്തിന്റെ രീതി തെറ്റാണോ? ശിക്ഷാര്‍ഹമാണോ എന്നന്വേഷിക്കുകയല്ലേ ചെയ്തത്? അത് ശിക്ഷാര്‍ഹമല്ലെങ്കില്‍ ചിത്രകാരനതു കൊണ്ട് ഉപദ്രവമൊന്നുമില്ലല്ലോ? അഥവാ ശിക്ഷാര്‍ഹമാണെങ്കില്‍ ആ എഴുത്ത് തുടരുന്നതിനെ, ഒരു നിയമവിരുദ്ധ കാര്യം ചെയ്യുന്നതിനെ നിങ്ങള്‍ പിന്തുണയ്ക്കുന്നോ?

ചിത്രകാരനോട് സംവാദം നടത്തി പുള്ളിയ്യുടെ ഭാഷയെ ശുദ്ധീകരിക്കാമെന്നോ അദ്ദേഹത്തിന്റെ തെറിവിളി അവസാനിപ്പിക്കാമെന്നോ നിങ്ങള്‍ വ്യാമോഹിക്കുന്നുവോ? കഴിഞ്ഞ 3 കൊല്ലമായി പല്ലരും ശ്രമിച്ച് പരാജയമടഞ്ഞ ഈകാര്യത്തില്‍ നിങ്ങള്‍ വിജയിക്കുമെങ്കില്‍ ശ്രമിച്ച് നോക്കൂ, കഴിയില്ലെങ്കില്‍ സ്വയം കഴിയാത്തതിനെ മറ്റുള്ളവര്‍ ചെയ്യാന്‍ ഉപദേശിക്കാതിരിക്കൂ‍ൂ - അതല്ല ചിത്രകാരന്റെ ഭാഷ നിങ്ങള്‍ക്ക് പ്രശ്നമില്ലാത്തതിനാലാണ് നിങ്ങള്‍ അങ്ങനെ ചെയ്യാത്തതെങ്കില്‍ ഭാaഹ പ്രശ്നമുള്ളവര്‍ അവരുടെ വഴിക്ക് നീങ്ങട്ടെ....


ചിത്രകാരന്‍ തെറ്റൊന്നും ചെയ്തില്ലെങ്കില്‍ പിന്നെ ഇത്ര പരിഭ്രമവും ഈ കോലാഹലങ്ങളുമെന്തിന്????


ചിത്രകാരന്‍ മാന്യമായി ആരോടെങ്കിലും സംസാരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ബ്ലോഗറെന്ന നിലയില്‍ പൊന്നമ്പലത്തിനു എന്നാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും പരസ്യമായി തന്നെ വാഗ്ദാനം ചെയ്യുന്നതോടൊപ്പം എന്റെ പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്യുന്നു...


ഇതുകൊണ്ട് ഞാന്‍ ഒരു സവര്‍ണ മൂരാച്ചി ആണെന്നോ വര്‍ണവെറിയന്‍ ആണെന്നോ ഫ്ഫാസിസ്റ്റ് ആണെന്നോ ആരെങ്കിലും ആരോപിക്കുന്നുവെങ്കില്‍, ആ ബിരുദങ്ങളീ ഞാന്‍ സന്തോഷപൂ‍ൂര്‍വം സ്വാഗതം ചെയ്യുന്നു

Mr. K# said...

നാട്ടുകാരുടെ അമ്മമാരെയും പെങ്ങമാരെയും തെറി വിളിച്ചാല്‍ ചിലപ്പോ ആരെങ്കിലും പ്രതികരിച്ചു എന്ന് വരും. പൊന്നമ്പലം കേസ് ഒന്നും കൊടുത്തില്ല എന്ന് തോന്നുന്നു. കണ്ണില്‍ കൊള്ളനുള്ളത് പുരികത്തു കൊണ്ടു എന്ന് സമാധാനിക്കാം എന്നാണ് എന്റെ അഭിപ്രായം. ഇതത്ര വിഷയമൊന്നും ആക്കെണ്ടാന്നേ. :-)

Unknown said...

പൊന്നമ്പലം,
Racial abuse എന്നത് തെറ്റല്ലേ? Cast abuse എന്നാണ് ശരി. Nair എന്നുള്ളത് കാസ്റ്റ് ആണ്. റേസ് അല്ല എന്നു തോന്നുന്നു.
മറ്റ് കാസ്റ്റ്, ക്രീഡ്, റേസ്, നാഷണലിറ്റി എന്നിവരെ പുലഭ്യം പറഞ്ഞ് തേജോവധം ചെയ്യുന്നത് തീര്‍ച്ചയായും കുറ്റകരമാണ്.
അഞ്ചരക്കണ്ടി മാഷും മാവേലി കേരളവും പ്രദീപും തുടങ്ങി മാന്യരായ പലരും ചിത്രകാരനെ അനുകൂലിക്കുന്നത് കാണുമ്പോളത്ഭുതം തോന്നുന്നു. ഇവര്‍ക്കും ലജ്ജ തോന്നുന്നില്ലേ ഒരു ജാതിയില്‍ പെട്ടവരെയെല്ലാം വെറി മൂത്ത് വേശ്യകള്‍ എന്നൊക്കെ വിളിക്കുമ്പോള്‍? അതോ ഇവരും ആനന്ദപുളകിതര്‍ ആകുന്നുവോ ആവോ ഈ പ്രകടനം കണ്ട്!

ഇനിയും കേസ് കൊടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെയങ്ങ് വെള്ളം തൊടാതെ വിഴുങ്ങല്ല്. അപ്പൂപ്പന്റെ അപ്പൂപ്പന്റെ കാലത്ത് ഒരോന്‍ നടന്നതിന് നമ്മുടെ അമ്മമാരെ തെറി വിളിക്കുന്നത് കേട്ട് നില്‍ക്കണോ? ഇവനൊന്നും അമ്മയും പെങ്ങന്മാരും ഇല്ലേ?

ചിലര്‍ക്ക് (നിര്‍ഭാഗ്യവശാല്‍)ചരിത്രപരമായി കിട്ടിയ അപകര്‍ഷതാബോധം പോലെ, മറ്റു ചിലര്‍ക്ക് ചരിത്രപരമായി (നിര്‍ഭാഗ്യവശാല്‍) കുറ്റബോധവും കിട്ടിയിട്ടുണ്ട്. രണ്ടിന്റേയും ആവശ്യമില്ല. തലേക്കേറാന്‍ ഒരുത്തനേം സമ്മതിക്കണ്ട.

എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

ഋഷി|rISHI said...

santhosh,
hats off to you,
my moral support with you man:)

keralafarmer said...

ചിത്രകോരന്‍ പറഞ്ഞത് ശരിയാണ്. പോലീസുകാര്‍ ചിത്രകാരന്റെ പോസ്റ്റ് വായിച്ച് ശരിയായ വകുപ്പ് ചുമത്തിയില്ല എന്നതാണ് വാസ്തവം. ചിത്രകാരന്‍ മാത്രമല്ല അയാളെ ഇത്തരം കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നവരം കുറ്റക്കാര്‍ തന്നെയാണ്. ബ്ലോഗില്‍ ആരെയും ചീത്തവിളിക്കാമെന്നൊക്കെ പലരും അഭിപ്രായം രേഖപ്പെടുത്തിക്കണ്ടു.
നായര്‍ സമുദായാംഗമായ എനിക്ക് ചിത്രകാരന്‍ നായര്‍ സ്ത്രീകളെല്ലാം വേശ്യകളാണെന്ന് പോസ്റ്റിട്ടതിനെതിരെ ആരെങ്കിലും കേസ് കൊടുക്കാന്‍ തയ്യാറായാല്‍ എന്റെ സര്‍വ്വവിധ പിന്തുണയും പ്രഖ്യാപിക്കുന്നു.
എസ്.ചന്ദരശേഖരന്‍ നായര്‍
ശ്രീ രാഘവ്, പെരുകാവ്,
പേയാട് പി.ഒ, ഥിരുവനന്തപുരം
695573 Mob: 9495983033

Unknown said...

ഇന്നലെ വരെ ഇതൊരു കേസ് ആക്കിയിരുന്നില്ല. ഇന്ന് ഇത് കേസ് ആക്കി. വരുന്നത് വരുന്നിടത്ത് വച്ച് കാണാം.

Unknown said...

ശരിക്ക് പറഞ്ഞാൽ, ഞാൻ ആ ബ്ലോഗ് കാട്ടിക്കൊടുത്തപ്പോൾ, പോലീസ് ഡിപ്പാർട്ട്മെന്റ് നിന്നു തന്നെ കേസ് എടുക്കാൻ തയ്യാറായി. ഞാൻ എന്നാൽ കഴിയുന്ന രീതിയിൽ കേസിനോട് സഹകരിക്കുകയും ചെയ്യും. എന്തെങ്കിലും ശക്തമായ കാരണം ഇല്ലാതെ പൊലീസ് ഇതിൽ ഒരു കേസിന്റെ സാധുത കാണില്ലല്ലൊ.

Ziya said...

ഒരു വക്കീലിനെ കണ്ടാല്‍ പോരായിരുന്നോ സന്തോഷേ?

പക്ഷപാതി :: The Defendant said...

“I would like to know whether RACIAL ABUSE THROUGH THE MEDIUM OF BLOG is punishable or not. Atleast, if the user gets a warning from the concerned department, that would be great.“

ഇതില്‍ തെറ്റുണ്ട് എന്ന് തോന്നുന്നില്ല. വിരുദ്ധമായ പല ആശയമുള്ളവരും അഭിപ്രായമുള്ളവരും ബൂലോകത്തുണ്ട്. അത് സഭ്യമായ ഭാഷയില്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് സമൂഹത്തിന് ഗുണകരമാകുന്നത്. ചിത്രകാരന്റെ മാത്രമല്ല മറ്റു പലരുടെ ബ്ലോഗീലും ഇത് സംഭവിക്കുന്നുണ്ട്. ചില ചര്‍ച്ചകളില്‍ അനോണിമസ് കമന്റുകളില്‍ തന്തക്ക് വിളിയും കാണുന്നു.

അത് കൊണ്ട് തന്നെ ഇത്തരം പരാതികളില്‍ പോലീസ് ഇടപെടുമ്പോള്‍ മറഞ്ഞിരുന്ന് എന്ത് തൊട്ടിത്തരവും ആരേയും വിളിച്ച് പറയാം എന്ന മലയാളിയുടെ കുരുട്ട് ബുദ്ധി നടക്കാതെ വരും.

ആവിഷ്കാര സ്വാതന്ത്ര്യം എന്നൊക്കെപ്പറഞ്ഞ് എന്ത് അസഭ്യവും എഴുതിവെക്കുന്നതും, മറ്റുള്ളവരെ ഭര്‍ത്സിക്കുന്നതും അവസാനിപ്പിക്കേണ്ടതു തന്നെ.

അല്ലെങ്കില്‍ പിന്നെ നാട്ടില്‍ നീലച്ചിത്രങ്ങളും കൊച്ച് പുസ്തകങ്ങളും വ്യഭിചാരവും മോഷണവും ഒക്കെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായിക്കാണേണ്ടിവരും.

Ziya said...
This comment has been removed by the author.
ഡി .പ്രദീപ് കുമാർ said...

നിഷ്കളങ്കം!

അഹങ്കാരി... said...

ഈ പ്രശ്നത്തില്‍ എന്റെ ചില ഭ്രാന്തം ചിന്തകള്‍

ചിത്രകാരവിജയം ആട്ട് - കഥ

Unknown said...

@അനില്‍ ശ്രീ, ഞാന്‍ താങ്കളുടെ ബ്ലോഗ് കാണുകയുണ്ടായില്ല എന്നതാണ് വാസ്തവം. പിന്നെ, അതില്‍ എനിക്ക് യോജിക്കാവുന്ന കാര്യങ്ങളും കുറവായിരുന്നു.

മാന്യമായ രീതിയില്‍ തര്‍ക്കിക്കുന്നവരോട് ഒരു സംവാദത്തിനു പോയാല്‍ കുഴപ്പമില്ല. ഒന്നു പറഞ്ഞു രണ്ടിന് തള്ളക്ക് വിളി ആണ് രീതിയെങ്കില്‍, എന്റെ നല്ല സ്വഭാവത്തിന് പറ്റില്ല. ചിത്രകാരന്‍ അത് പലവട്ടം തെളിയിച്ചിട്ടും ഉണ്ട്. ഞാന്‍ എന്തിന് കണ്ടവന്റെ വായിലിരിക്കുന്നത് കേള്‍ക്കാന്‍ പോണം? ബ്ലോഗ്-ലെ തല്ലുകൊള്ളിത്തരം ബ്ലോഗ് കൊണ്ടു തന്നെയേ തീര്‍ക്കാവൂ എന്നൊന്നും ഇല്ലല്ലോ. ഇത് ആരെയും നന്നാക്കാന്‍ ഉള്ള ശ്രമം ഒന്നും അല്ല. എന്നെ കൊണ്ടു ഇത്രയേ ചെയ്യാന്‍ പറ്റൂ. പരാതി പറയാം. എന്റെ ഭാഗത്ത് ന്യായം ഉണ്ടെങ്കില്‍, ചിത്രകാരനു എതിരെ എന്തെങ്കിലും നടപടി വരുമായിരിക്കും. ഇനി അല്ല, നിയമത്തിനു അങ്ങിനെ ചെയ്യാന്‍ സാങ്കേതികമായ തടസങ്ങള്‍ ഉണ്ടെങ്കില്‍, (കൈപ്പള്ളി ചേട്ടന്‍ പറഞ്ഞ പോലെ) കേസ് തള്ളി പോകുമായിരിക്കും. അതില്‍ കൂടുതല്‍ ചിന്തിക്കാനോ ചെയ്യാനോ ഒന്നും ഇല്ല. പലരും സ്വന്തം ബ്ലോഗ് നിര്‍ത്തുന്നതിനെ കുറിച്ചൊക്കെ "ആശങ്കാകുലരായി" ബ്ലോഗ് പോസ്റ്റും കമന്റും ഒക്കെ ഇട്ടു കണ്ടു... അതിനൊന്നും മറുപടി പറയാന്‍ ഞാന്‍ ആളല്ല. ഒരു പൊതു താല്പര്യതിനെ ഹനിക്കാതിരിക്കുന്നത് വരെ എല്ലാം നല്ലത് തന്നെ. ഞാന്‍ സമ്മതിക്കുന്നു. ഒരു സാമാന്യ മര്യാദ എന്ന നിലക്ക്, ഒഫെന്സിവ് മാറ്റര്‍ ഉണ്ടെങ്കില്‍ അതിന്റെ ലേഖകനെ ഒരു വട്ടം എങ്കിലും അത് തിരുത്താന്‍ ആവശ്യപ്പെടുക തന്നെ വേണം. ഞാന്‍ ഈ പരാതി കൊടുത്തത് മുന്നറിയിപ്പ് കൊടുക്കാതെ എന്നൊന്നും ആരും പറയണ്ട കാര്യമില്ല. ആശയപരമായ എതിര്‍പ്പ് ഞാന്‍ പലവട്ടം അറിയിച്ചതാണ്. നിയമപരമായി നീങ്ങും എന്നും ഒരു പോസ്റ്റില്‍ ഞാന്‍ കമന്റ് ഇട്ടിരുന്നു. അതില്‍ കൂടുതല്‍ മുന്നറിയിപ്പിന്റെ ആവശ്യം ഒന്നും ഞാന്‍ കാണുന്നില്ല.

@മി. സെവില്ല, മൈന്‍ഡ് യുവര്‍ വേഡ്സ്. "അതെ, ഞാന്‍ തന്നെ" എന്ന് എഴുതിയത് എന്നെ കുറിച്ചു മാത്രമാണ്, ആ കാര്യത്തില്‍ എവിടെ ആളാവണം എന്ന്‍ എനിക്ക് നല്ല ബോധമുണ്ട്.

@പ്രിയ, ഏതൊരു സങ്കേതം ആയാലും അത് നല്ലതല്ലാത്ത രീതിയില്‍ ഉപയോഗിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാവുന്നത്. ഇനി ബ്ലോഗ് നല്ലതല്ല എന്ന് കണ്ടാല്‍ അങ്ങനെ തന്നെ ആവും കഥ. "ആത്മഗതം" പോലെ ഉള്ള ബ്ലോഗുകള്‍ മാത്രമായിരിക്കും അങ്ങിനത്തെ അവസ്ത്ചക്ക് കാരണം. അല്ലാതെ നിയമങ്ങള്‍ അല്ല.

@കാവലാന്‍, താന്കള്‍ പറഞ്ഞതിനോട് നൂറുക്കു നൂറും യോജിക്കുന്നു. കിരണ്‍ തോമ്പിലിന്റെ ബ്ലോഗില്‍ സംവാദങ്ങള്‍ നടക്കുന്നില്ലേ... അത് സംവടിക്കാവുന്ന ഒരു കൂട്ടം വ്യക്തികള്‍ ആണ്. അല്ലെങ്കില്‍ ഒരു നല്ല മോടരേട്ടര്‍ ഉള്ള ഒരു ഫോറം ആണ്. എല്ലാ ബ്ലോഗും അങ്ങനെ അല്ലല്ലോ. (ബാക്കി എല്ലാം ഞാന്‍ ആദ്യ ഭാഗത്ത് പറഞ്ഞത് തന്നെയാണ്)

@സിയ, എന്തോ, അത് ചെയ്യാന്‍ തോന്നിയില്ല. അല്ലെങ്കില്‍ അങ്ങനെ ഒരു ഓപ്ഷന്‍ ഉള്ളത് എനിക്ക് ഓര്മ വന്നില്ല എന്നതാണ് ശരി. പക്ഷെ പോലീസ് അത്ര മോശം ഓപ്ഷന്‍ അല്ല, എനിക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന് തന്നെയാണ് ഇത് വരെ ഉള്ള കാര്യങ്ങളുടെ റിസള്‍ട്ട്.

@ഡി പ്രദീപ്, താങ്കളുടെ പോസ്റ്റ് വായിച്ചു. നല്ല ലേഖനം. അഭിവാദ്യങ്ങള്‍ . വിഷയം നന്നായി വളച്ച്, ഒടിയാതെ തന്നെ പറഞ്ഞിരിക്കുന്നു. മാപ്പ് വേണ്ട എന്ന് ഞാന്‍ പോസ്റ്റില്‍ പറഞ്ഞല്ലോ, ആ "മി. നിഷ്കളങ്കന്‍" സര്‍ട്ടിഫിക്കറ്റും എനിക്ക് വേണം എന്ന് തോന്നുന്നില്ല.

Rajeeve Chelanat said...

1) ഞാൻ ഈ പരാതി കൊടുത്തത് മറ്റ് ബ്ലോഗർമാർ അറിയരുത് എന്ന് എനിക്ക് നിർബ്ബന്ധം ഉണ്ടായിരുന്നു.
- ശരിയാണ്. തെറ്റ് ചെയ്യുന്നു എന്ന് സ്വയം തോന്നുമ്പോള്‍ അത് മറ്റുള്ളവര്‍ അറിയരുതെന്ന് ആരും ആഗ്ര്ഹിക്കും.

2) ചിത്രകാരൻ എന്ന വ്യക്തിയുടെ അഭിമാനത്തിനു ക്ഷതം സംഭവിക്കരുത് എന്നു ഞാൻ കരുതി.

ചിത്രകാരന്‍ എന്ന വ്യക്തിയുടെ അഭിമാനം സംരക്ഷിച്ച പൊന്നമ്പലമേ, ഞാനൊന്നു താങ്കളെ ആലിംഗനം ചെയ്യട്ടെ.

3) I would like to know whether RACIAL ABUSE THROUGH THE MEDIUM OF BLOG is punishable or not...”

ഇത്തരം വലിയ വലിയ കാര്യങ്ങളെക്കുറിച്ച്, പോലീസുകാരില്‍നിന്നു തന്നെ അറിവു സമ്പാദിച്ചുകളയാമെന്നുള്ള ആ തോന്നല്‍..സന്തോഷായി പൊന്നമ്പലക്കുട്ടാ..സന്തോഷായി..മറ്റു ബ്ലോഗ്ഗര്‍മാര്‍ ഇതൊക്കെയൊന്ന് കണ്ടു പഠിച്ചിരുന്നെങ്കില്‍..

RaviShankar Ambalath said...

വോ, വീരരാജ സഖാവ് അരിവാളും കൊണ്ടെത്തിയല്ലോ, ഇനി എന്തെങ്കിലും സംഭവിക്കും

ജി.സുധാകര്ജിയാണോടോ ചേലനാട്ടേ പെലയാട്ടു പറയുന്ന ചിത്രകാരനെ സംരക്ഷിക്കാന് തന്നെ ഇഞ്ഞാട്ട് വിട്ടത്?

ബ്ലോഗര് ആവിഷ്കാരസ്വാതന്ത്ര്യമെന്നാ എന്തു തെറിയും എഴുതി ഞെളിയാമെന്നാണോ സഖാവു കരുതിയത്? വസ്ത്രധാരണം ഒരാളുടെ ആവിഷ്കാരസ്വാതന്ത്ര്യമാണെന്നിരിക്കെ, സഖാവും കുടുംബവും റോഡിലൂടെ നടക്കുന്പോള് നടുറോഡീല് വച്ചു ഒരുത്തന് തുണിപൊക്കികാണിച്ചാല് സഖാവ് ആവിഷാരസ്വാതന്ത്യം പറഞ്ഞ് അവന്റെ പുറത്തു തട്ടി അഭിനന്ദിക്കുമോ, അതോ അവന്റെ നടുമ്പുറം നോക്കി അലക്കുമോ?

ത്ഫൂ! ഈ ചിത്രകാരന് ഒറ്റൊരുത്തനാ ബ്ലോഗില് ജാതിവിഷം കുത്തി വച്ച് വഷളാക്കുന്നത്, പ്രോത്സാഹിപ്പിക്കാന് കുറേ തൈക്കെളവന്മാരും. ഇവനൊക്കെ സ്വന്തം ജാതിയിലെ ആരുടെയെങ്കിലും മുലയോ ലിംഗമോ വരക്കുമോ? നായര് നമ്പൂരി ജാതിയെ തെറി വിളിക്കാത്ത ഒരു പോസ്റ്റുണ്ടോ ഈ ഡേഷു മോന്റെ ബ്ലോഗില്? അശ്രീകരം

ജാതിഭാന്തു മൂത്ത ഒരു പേപ്പട്ടിയും, അതിനെ സപ്പോര്ട്ടാന് കുറേ കൂതറകളും.

ത്ഫൂൂൂൂൂ.. ഒന്നു കാറിത്തുപ്പട്ടേ

Hari said...

ബ്‌ളൊഗെഴുതുകാര്‍ക്കു മുഴുവന്‍ നാണക്കേടുണ്ടാക്കിയ സം ഭവമാണിത്. രാവുണ്ണി എന്ന വ്യക്തിയുടെ ഭാഷക്കെതിരെ നിങ്ങള്‍ക്കൊരു പരാതിയുമില്ലല്ലേ? ഫാസിസം ഒരു ജീവിതചര്യയാണ് സുഹൃത്തെ പ്രത്യേകിച്ചും നിങ്ങളെ പോലുള്ള അടിസ്ഥാനപരമായി ഭീരുക്കളായിരിക്കുന്നവര്‍ക്ക്. ബ്‌ളോഗായ ബ്‌ളോഗുമുഴുവനും തപ്പി നോക്കി ഇനിയും കേസുകള്‍ കൊടുക്കൂ. ചില തെറിപ്പാട്ടുകാര്‍ സ്തുതിപാടിത്തരും. കിണറിനപ്പുറം ഒരു ലോകമുണ്ട്. അവിടെക്കൊറേ മനുഷ്യരും

RaviShankar Ambalath said...

അതു ശരി, രാവുണ്ണിയുടെ ഭാഷയാണു പ്രശ്നം
ചിത്രകാരന്റെ തെറിവിളിയല്ല അല്ലേ ഹരി?

വാദി പ്രതിയായ കണ്ടോ? ഹരി ഒരു കാര്യം ചെയ്യ് എന്റെ പേരില്‍ ഒരു കേസ് കൊട് പ്ലീസ് ;)

RaviShankar Ambalath said...

ഒന്നുകൂടെ,
ഇതെന്റെ ബ്ലോഗ് ആവിഷ്കാര സ്വാതന്ത്ര്യം, ഇതെന്റെ ബ്ലോഗ് ജനാധിപത്യം!

Unknown said...

Dear Santhosh,

Hats off to you. You have taken a bold step and all like minded parties will give you full support to defame this blogger. He does not give any value to others and continuously dropping his waste on others without any valid reason. This should be stopped at any cost and your first step towards this direction is much appreciated. All the best.

അഹങ്കാരി... said...

ഈ പ്രശ്നം കണ്ടപ്പോള്‍ ഞാനാദ്യം ഒന്നു രണ്ടു കമന്റിട്ടിരുന്നു

എന്റെ ചിന്തകള്‍ ഞാന്‍ ഒന്നിച്ചെടുത്തെഴുതിയിരിക്കുന്നു : ചിത്രകാരവിജയം ആട്ട്-കഥ” എന്ന പേരില്‍

ഇത് ഓഫ് ടോപ്പിക്കല്ലെങ്കിലും ഒരു പരസ്യം പോലെയുണ്ട്, പൊന്നമ്പലത്തോട് ക്ഷമ ചോദിക്കുന്നു

ജിപ്പൂസ് said...

മുകളില്‍ രാജീവേട്ടന്‍ പറഞ്ഞ കാര്യങ്ങളോട് ഒന്നു യോജിച്ചോട്ടേ സന്തോഷ് ഭായ്. എന്തിനാ ഇങ്ങനെ ഒരു ഉരുളല്‍.അത് ഒഴിവാക്കാമായിരുന്നല്ലോ.
ചെയ്യുന്ന കാര്യം ശരിയാണെന്ന ബോധം ഉണ്ടെങ്കില്‍ പിന്നെ എന്തിനു ഒളിക്കണം ? ചിത്രകാരന്റെ അഭിമാനം സംരക്ഷിക്കാന്‍ താങ്കള്‍ കാണിച്ച ശുഷ്കാന്തിയും എന്തായാലും അഭിനന്ദിക്കപ്പെടണം.
സന്തോഷേട്ടന്റെ ഇംഗ്ലീസ് ഒന്നു കൂടെ ഞാന്‍ കോപ്പി ചെയ്യുന്നുണ്ടേ ബൂലോകരേ...ക്ഷമിച്ചാലും.
"I would like to know whether RACIAL ABUSE THROUGH THE MEDIUM OF BLOG is punishable or not...”
വേറെ ആരേം കണ്ടില്ലാല്ലേ പോയന്ന്വേഷിക്കാന്‍...?
അതും ബ്ലോഗ് കണ്ടപ്പോഴേക്കും പോലീസ് കയറി അങ്ങു കേസെടുത്തു. നമ്മുടെ പോലീസ് കേസുണ്ടോ നാട്ടാരേ(അതും കണ്ണൂരേ) എന്നും പറഞ്ഞ് നടക്കാണെന്നു തോന്നും ചേട്ടന്റെ ഈ ഏറ്റുപറച്ചില്‍ കേട്ടാല്‍.
ബോംബ് കാലേല്‍ തട്ടി വഴി നടക്കാന്‍ മേലാത്രെ അങ്ങു കണ്ണൂരില്‍.
കേസെടുത്ത് കേസെടുത്ത് ഗതികെട്ട് പോലീസ് ജില്ലയുടെ പേരു തന്നെ ബോംബൂര്‍ എന്നാക്കി മാറ്റി.
വിശ്വസിക്കാന്‍ ഇച്ചിരി പ്രയാസം ണ്ടൂട്ടോ സന്തോഷേട്ടാ..
പിന്നെ ചിത്രകാരന്റെ ഭാഷയെക്കുറിച്ച് താങ്കള്‍ പറഞ്ഞ ചില കാര്യങ്ങളില്‍ കഴമ്പുണ്ട് താനും.
ചില കമന്റുകളിലും,പോസ്റ്റിലും അദ്ധേഹം ഉപയോഗിച്ച ഭാഷ (ചിത്രകാരന്‍ മാത്രമല്ല മറ്റു പലരും) ആരോഗ്യപരമായ സം വാദത്തിനു യോജിച്ചതല്ല.
അതു മാറ്റേണ്ടതു തന്നെയാണു.
ഇനിയും കുറച്ചു പറയാനുണ്ട് ട്ടോ. ഒരു ലിങ്ക് ഇട്ടേച്ച് പോകുന്നുണ്ട് ഇവിടെ.തിരക്കില്ലേല്‍ ഒന്നു പിന്തുടര്‍ന്നേക്ക്.
ബൂകമ്പം

മനസറിയാതെ said...

ചിത്രകാരനെ അനുകൂലിക്കുന്നവര്‍ അവരുടെ വീട്ടിലിരിക്കുന്നവരെ കുറിച്ചു അരെങ്കിലും ബ്ലോഗില്‍ ഇത്തരം സംശയങ്ങള്‍ എഴുതിയാല്‍ ആവിഷ്കാരസ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യം ബ്ലോഗില്‍ എന്തും എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നൊക്കെ പറഞ്ഞു ന്യായീകരിക്കുമോ..? അതോ പ്രതികരിക്കുമൊ..?

Unknown said...

@രാജീവ് ചേലനാട്ട്: ഞാൻ എന്തിനു മറ്റുള്ളവരോട് പറയാതിരിന്നു എന്നു കണ്ടുപിടിക്കാൻ നിങ്ങൾ ഒരുപാട് ബുദ്ധിമുട്ടണം എന്നൊന്നും ഇല്ല. എനിക്ക് ചോറ് തരുന്നത് ബ്ലോഗർ അല്ല. പിന്നെ, എനിക്ക് ഇഷ്ടമുണ്ടെങ്കിൽ ഞാൻ അത് തുറന്ന് പറയും ഇല്ലെങ്കിൽ പറയില്ല. എന്റെ മനസ്സിലെ വ്യാപാരങ്ങൾ എന്റെതു മാത്രം അവിടെയാണ് എന്റെ സ്വാതന്ത്ര്യം. അത് ഞാൻ തെറ്റ് ചെയ്യുന്നത് കൊണ്ടാണോ, ശരി ചെയ്യുന്നത് കൊണ്ടാണോ എന്നത് എനിക്കറിയാം. അത് ഇയാളെ അറിയിച്ചോളാമെന്നൊന്നും വാക്ക് തന്നിട്ടില്ലല്ലൊ. പിന്നെ എന്നെ ആലിംഗനം ചെയ്യുന്നത്... പ്ലീസ് അത് വേണ്ട. എന്നോട് തോന്നിയ സ്നേഹത്തിനു ആയിരം നന്ദി. ശെടാ... എനിക്ക് എന്തു തോന്നണം എന്ന് ഇയാളാണോ നിശ്ചയിക്കുന്നത്. ഇയാളോട് ചോദിക്കുമ്പോ എന്നെ ഉപദേശിച്ചാൽ മതി.. കേട്ടോ.

@രാവുണ്ണി ചേട്ടോ... ഇവിടമൊക്കെ തുപ്പി വൃത്തികേടാക്കാതെ.

@ഹരി, രാവുണ്ണിയുടെ ഭാഷ എന്നല്ല. നല്ലതല്ലാത്ത ഒരു ഭാഷയും എനിക്കിഷ്ടമല്ല. കിണറിനപ്പുറം ലോകമുണ്ടെന്ന് എനിക്കു കാട്ടിത്തന്ന് സുഹൃത്തേ, ഞാൻ കിണറിനു പുറത്ത് തന്നെ നിൽക്കുന്നുണ്ട്. ഇവിടെ മനുഷ്യർ മാത്രമല്ല, അവർക്കൊക്കെ അവരവരുടേതായ മനസ്സും, വിശ്വാസവും ഒക്കെ ഉണ്ട്. ഫാസിസം എന്ന വാക്ക് താങ്കൾ ന്യൂസിലല്ലാതെ വേറെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?

@രാവുണ്ണീ, താങ്കളുടെ ആവിഷ്കാര സ്വാതന്ത്ര്യം താങ്കളുടെ ബ്ലോഗിൽ കാട്ടുന്നതല്ലേ മാന്യത?
@ശിവ, അഹങ്കാരി, നന്ദി.

@ജിപ്പൂ, താങ്കൾക്ക് ആരോടും യോജിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ചെയ്യുന്നതൊക്കെ വിളിച്ചു കൂവി നടക്കുന്ന സ്വഭാവം എനിക്ക് ഇല്ല. എനിക്ക് ആരുടേം അഭിനന്ദനമോ ‘ശുഷ്കാന്തി’ സർട്ടിഫിക്കറ്റോ ആവശ്യമില്ല എന്ന് മുൻപേ പറഞ്ഞുകഴിഞ്ഞു. പിന്നെ സംശയം ചോദിച്ചത്... ആരോട് എന്ത് ചോദിക്കണം എന്നതിനെ കുറിച്ച് തീരുമാനമെടുക്കാൻ ഞാൻ ആരോടൊക്കെ ചോദിക്കണംന്ന്?

Kvartha Test said...

ശ്രീ പൊന്നമ്പലം,
താങ്കളുടെ ഇച്ഛാശക്തിയെ ഈയുള്ളവന്‍ നമസ്കരിക്കുന്നു. താങ്കളുടെ നിലപാടിന് ഈയുള്ളവന്‍റെ പൂര്‍ണ്ണ പിന്തുണ, താങ്കള്‍ക്ക് ഒരുത്തന്‍റെയും പിന്തുണ ആവശ്യമില്ലെങ്കിലും!

വളരെ കാലമായി ഈ ആശയ സംവാദം ബ്ലോഗില്‍ നടക്കുന്നു, എന്നിട്ട് എന്ത് ചേഞ്ച്‌ ആണ് കണ്ടത്? ഒന്നുമില്ല. അപ്പോള്‍ എന്താണ് നമ്മുടെ നിയമം എന്നറിയാന്‍ ഏറ്റവും നല്ല പോംവഴി തന്നെ ഇത്, ഒരു തര്‍ക്കവുമില്ല.

keralafarmer said...

ബ്ലോഗറില്‍ എന്തും എഴുതാം, അതിനുള്ള അവകാശവും സ്വാതന്ത്ര്യവും എനിക്കുണ്ട് എന്ന് പറയുന്നവര്‍ ബ്ലോഗറിന്റെ ടേംസ് ഓഫ് സര്‍വ്വീസ് വായിച്ചിരിക്കുന്നത് നല്ലതാണ്. അത് ഓര്‍മ്മപ്പെടുത്തുവാന്‍ ഞാനൊരു പോസ്റ്റ് തന്നെ ഇട്ടിട്ടുണ്ട്. ബൂലോഗപുലികള്‍ക്ക് നിയമം ബാധകമാണോ എന്ന് മനസിലാക്കാന്‍ കഴിയട്ടെ.

keralafarmer said...

HATEFUL CONTENT: Users may not publish material that promotes hate toward groups based on race or ethnic origin, religion, disability, gender, age, veteran status, and sexual orientation/gender identity.
Is it means that google can take action against Murali. T?

മൃദുല്‍രാജ് said...

yes... yes..
അതെ.. അതായിരുന്നു ആദ്യം ചെയ്യേണ്ടത്.. ഗൂഗിളിനു റിപ്പോര്‍ട്ട് ചെയ്യണമായിരുന്നു.. ഹ ഹ ഹ

Unknown said...

പത്ര വാർത്ത ഞാൻ കണ്ടു. അതിൽ നിന്നു മനസ്സിലാക്കാം ചിത്രകാരൻ കാര്യങ്ങളെ എങ്ങനെ വളച്ച് ഒടിക്കുന്നു എന്ന്. ജാതി/വംശീയ അധിക്ഷേപങ്ങൾ നിറഞ്ഞ പോസ്റ്റുകൾ എല്ലാം ഒളിപ്പിച്ചു വച്ച് അവസാനത്തെ തല്ലുകൊള്ളിത്തരമായ “സരസ്വതി” പോസ്റ്റ് മാത്രം പത്രത്തിൽ റിപ്പോർട്ട് ചെയ്യിച്ചത്. ഇത് മനഃപൂർവ്വം കേസിന്റെ തീവ്രത ലഘൂകരിക്കാനുള്ള ശ്രമമായിരിക്കും അല്ലെ? ഇനി അല്ല എങ്കിൽ കുറ്റബോധം കൊണ്ടാണ്? എന്തായാലും, ഇന്ത്യൻ എക്സ്പ്രസ്സ് അല്ല ഇന്ത്യയിലെ കേസുകൾ തീർപ്പാക്കുന്നത്. ചിത്രകാരന്റെ അശ്ലീല പോസ്റ്റുകൾ എല്ലാം തന്നെ സ്കാനറിൽ ഉണ്ട്.

durguna said...

Oh, for some recognition from somewhere!!
This issue has nothing to do with freedom of expression or caste/race abuse.
It is a direct result of some people not getting the recognition that they think they deserve.

This reminds one of people trying to get into the "Kaanaanilla' slot of Trivandrum Doorsdarshan in the initial days.

simy nazareth said...

മാഷേ, കേസൊന്നും വേണ്ട, വിട്ടുകള.

SK Perinthalakkat said...

If any blogger feels that he is out-side any rules and regulations in this world, he should get his head examined. Well in that case police cannot register charges for internet pornography but they do it. Two hate groups in Orkut against Sindhu Joy was reported and the groups had to be removed. The people who created the groups got it nicely from the Kerala Police.

Chithrakaran's post can be treated in exactly similar terms as that of some Christian missionary gangs who brought out a book speaking foul of Hindu Gods and Godesses. As per existing Indian laws inciting communal/religious hatred is against the law. So if Chithrakaran feels that abusing Hindu Gods is his freedom, he should also understand his consequences. And this will also teach many a blogger the simple rule - "Internet etc. is still not beyond the laws and rules".

If Chithrakaran is spewing his venom against Nairs and above castes, it is high time that they come up with law suites. Let Chithrakaran run from one court to another expressing his stand. Let us not make "boologam" a place for religious and racial hatred.

രതീഷ്കുമാര്‍ തങ്കപ്പമേനോന്‍ said...

ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന പേരില്‍ എന്ത് തോന്നിവാസവും കാണിക്കാം എന്ന ചിത്രകാരന്‍റെ ചിന്തക്ക് അരിവാളുകൊണ്ടൊരു വെട്ടാണ് അണ്ണന്‍ ചെയ്തത്...

"വാളെടുത്തവന്‍ വാളാലെ.." ചിത്രകാരനും അറിയട്ടെ കുറച്ച് മനോവിഷമം, ഒരു വിശ്വാസിക്ക് ഇത്തരം വാചകങ്ങള്‍ വായിക്കുമ്പോള്‍ ഉള്ളില്‍ കുളിരല്ല തോന്നുന്നതെന്നുകൂടി ടിയാന്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എന്നൊരു വ്യാമോഹം കൂടി അടിയനുണ്ട്...

എന്തായാലും കലക്കി അണ്ണാ... മുന്നില്‍ നിന്ന് വേണമെങ്കില്‍ മുന്നില്‍ നിന്നും പൂര്ണ്ണമായ പിന്തുണ ഇതിനാല്‍ പ്രഖ്യാപിച്ചുകൊള്ളുന്നു...

തീര്‍ച്ചയായും ഇതൊരു വ്യക്തി വിദ്ദ്വേഷത്തിന്‍റെ പേരിലുള്ള അടിസ്ഥാന രഹിതമായ കുറിപ്പല്ല എന്ന് ചിത്രകാരന്‍റെ പുതിയതും പഴയതുമായ പോസ്റ്റുകള്‍ വായിക്കുന്ന എല്ലാ ബ്ലോഗേര്സിനും മനസിലാക്കാന്‍ എം എ യും എംബിയേയും പഠിക്കേണ്ട ആവശ്യമില്ല...

കേരള ഫാര്മര്‍ പറഞ്ഞ കുറ്റം ചിത്രകാരന്‍ ചെയ്തിട്ടുണ്ടോ... അതായത് നായര്‍ സ്തീകളെ കുറിച്ച് അനാവശ്യമായ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടോ ചിത്രകാരന്‍... ദയവുചെയ്ത് അതിന്‍റെ ഒരു ലിങ്ക്‍ കിട്ടാന്‍ വഴിയുണ്ടോ????

Unknown said...

Dear Santosh, I feel you have every right to do what you did and I sincerely appreciate it. This country had already witnessed the true nature of the so called "Aavishkara Swatantryiam" when books like The Last Temptation of Christ or the movie Da Vinci Code and lastly the Danish cartoons happened. It seems useless theorems like this swatantriyam as well as secularism is only applicable to Hindus. It is certainly nice to see that there are people who think otherwise.

Incognito said...

Saraswati is a concept of the mind.

In what form a person contemplates Saraswati is reflective of the mind of that person.

However, if he publicises it and if it is against the ethics of the society and hurtful to the beliefs and feelings of a majority of the society, definitely he should be censored and punished as example to other would-bes.

Santosh, you have done a courageous and correct thing.

But Kerala being what it is, one would be surprised if any justice is done.

Azeez . said...

azeezks@gmail.com
santhosh you're no better than islamic fascists who issued a fatwa against the danish cartoon.
now you can file a case against MT and heirs of PJ for Nirmalyam ,and even take god to court for the name "sahasralingan"
shame on you man!

SK Perinthalakkat said...

>santhosh you're no better than >islamic fascists who issued a >fatwa against the danish cartoon.
Azeez. Muslim fundamentalists resorted to violence and mayhem. They never believe in the rule of law. Where as what Santhosh did was a decent thing to do. Give a case against. Let the law of the land decide what is wrong. He did not threaten or beat up Chithrakaran. Santhosh behaved in a very civilised manner when compared to Chithrakaran, and the Muslim Jehadis.

A blog is a public place (just like a wall near a street), and so let us understand what we are writing there.

I did a research on various posts of Chithrakaran (and many others). Sorry to say this....
Chithrakarande blog vaayichappol ariyaathe manassil pazhaya oru pazhanchollu kadannu vannu.."jaathyal ullathu thoothal pokilla" ennu.

The course of action by Santhosh speaks volumes about his character, Chithrakaran's blog shows his character and upbringing.

keralafarmer said...

Thus, information security is not simply the responsibility of network administrators only, it is the responsibility of every internet user as their ignorance may result in security threats to their confidential and sensitive data assets. India is one among the few countries in the world that have a separate law on cyber crimes known as Information Technology Act 2000. The IT Act provides the backbone to handle the accelerated growth of cyber crimes and it aims to regulate and legalize e-Commerce and take cognizance of offences arising therefrom. Still, it has been an accepted fact that most of the white-collar crimes in India are not getting reported and when reported are not necessarily dealt with under the IT Act.
Courtesy: Cyber Seminar

SK Perinthalakkat said...

Keralafarmer. Yes, the laws are pretty much clear on these sort of hate monger articles. Be it religion or caste based hate mongering. If any writer writes such obscene articles on any news magazine, he and the publisher will be pulled in by the police. Such rules exist for blogs also. Arguments like "blog-ile prashnangal blog-iloode paranju theerkanam... aasaya samvadam venam... veruthe police-ine vilikkaruthu" are just college-level people's arguments. If some one feels that blogs etc. are out of bound for police and law enforcement agencies, then they are sadly mistaken. And if any one is using blog as a media to hurl abuses against any one based on caste/religion he should be stopped from doing so.

Sherlock said...

traKing

Kvartha Test said...

അതിനിടയില്‍, ചിത്രകാരനെ കാണാനില്ല എന്നൊരു പോസ്റ്റ് കണ്ടു. ആത്മഗതവും കമന്റ്ഭരണിയും മറ്റും കാണാനില്ല എന്നു കാണുന്നു.

Unknown said...

എന്താ ശ്രിയെസ്സേ.
എത്രയോ നല്ല കാര്യങ്ങള്‍‍ നമുക്ക് ചര്‍‍ച്ച ചെയ്യാനില്ലേ?

ചിത്രകാരനെ പോലെ തന്നെ പലരും അപ്രത്യക്ഷമാകുകയും
പ്രത്യക്ഷമാകുകയും ചെയ്യുന്നുണ്ടല്ലോ.

വേണമെങ്കില്‍ "വാണ്ടഡ്" എന്നും പറഞ്ഞ് പത്രത്തിലും കൊടുക്കാം, കാണ്‍മാനില്ലാന്ന് പറഞ്ഞ്...... എന്തേയ് ...

ഇനി ഇവരുടെയെല്ലാം കണക്കെടുപ്പാണോ
അണ്ണന്‍‍ പണിയെങ്കില്‍ ഞാന്‍ വിട്ടു.
:-p :O

Kvartha Test said...

@ശ്രീ ദീപ:
നല്ല കാര്യങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യൂ. സമയമുണ്ടെങ്കില്‍ ഈയുള്ളവനും കൂടാം, ബുദ്ധിമുട്ടാവില്ലല്ലോ.

അതൊരു നല്ല ഐഡിയ ആണല്ലോ. ദീപ തീര്‍ച്ചയായും ഒരു "വാണ്ടഡ്" കൊടുത്തേക്കൂ. ഇത്രയ്ക്ക് സ്നേഹമുള്ള സുഹൃത്തുക്കളും പുള്ളിയ്ക്ക് ഈ ബൂലോകത്ത് ഉണ്ട് എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ആത്മഗതം കണ്ടുകിട്ടിയാല്‍ അറിയിക്കാന്‍ മറക്കരുതേ, പ്ലീസ്.

അപ്പോള്‍ എല്ലാം പറഞ്ഞപോലെ.

Anonymous said...

കേസ് കൊടുത്തതിനു അഭിനന്ദനങ്ങള്‍ ... ചിത്രകാരന്‍ പോലുള്ള ജാതി പ്രന്തന്മാര്കും സമൂഹത്തില്‍ എല്ലാത്തിനെയും തെറി വിളിച്ച് ബു .ജി ആകാന്‍ നടക്കുന്ന എല്ലാ ബ്ലോഗ്ഗര്‍ -കും ഇത് ഒരു പാഠം ആകട്ടെ..

ആശംസകള്‍ ...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

http://desadanakili.blogspot.com/2009/04/blog-post_17.html

an old post by me