ജപ്തി നോട്ടീസ്

ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).

ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)

സ്വന്തം സന്തോഷ്!

Monday, November 12, 2007

പ്രേതം

ആദ്യമേ കൈപ്പള്ളി അണ്ണനൊരു നന്ദി. പൊഹപ്പടം എങ്ങനെ എടുക്കാം എന്ന അണ്ണന്റെ പോസ്റ്റാണ്‌ ഈ പടം പോസ്റ്റ് ചെയ്യാനുള്ള മൂലകാരണം. പക്ഷേ, അണ്ണന്‍ പറഞ്ഞ റിമോട്ട് ഫ്ളാഷോ, ഒരു ട്രൈപ്പോടോ എനിക്കില്ല. എല്ലാം ഒപ്പിക്കലാണ്‌. എതിര്‍വശത്തെ ഫ്ളാഷായി ഉപയോഗിച്ചത് എന്റെ സോണി എറിക്സണ്‍ കാമറയുടെ ലൈറ്റ് ആണ്‌. എന്നെ തല്ലല്ലും...

ഒരു കാര്യം പഠിച്ചാല്‍ പ്രായോഗികമായി ഒന്നു ശ്രമിച്ചു നോക്കുന്നത് നല്ലതല്ലേ?

Attributes: ഇതില്‍ എന്തെങ്കിലും ശരിയായിട്ടുണ്ടെങ്കില്‍ അത് കൈപ്പള്ളി അണ്ണനു ഡെഡിക്കേറ്റ് ചെയ്യുന്നു. തെറ്റായിട്ടുള്ളത് ഞാന്‍ ചെയ്തത്!

18 comments:

മെലോഡിയസ് said...

എന്തായാലും പടം കൊള്ളാം ട്ടാ :)

Sherlock said...

:)

ശ്രീലാല്‍ said...

ഗുഡ്. ഇതിനെയാണു ത്വര, ജിജ്ഞാസ എന്നൊക്കെപ്പറയുന്നത്. വെരി ഗുഡ്.

പൊഹ അല്‍പ്പം കരിപിടിച്ചാലെന്താ, വെരി ഗുഡ്.

ദിലീപ് വിശ്വനാഥ് said...

ഇന്നലെ പോസ്റ്റ് ചെയ്ത ബോംബില്‍ നിന്നും വന്ന പൊഹ ആണോ ഇതു?

Sethunath UN said...

:) ഹായ്! മോഡേണ്‍ ആര്‍ട്ട് പോട്ടം!
അടിക്കുറിപ്പ് : എന്റെ ജീവിതം.

Harid Sharma .K (ഹരിദ് ശര്‍മ്മ.കെ) said...

സാഹസികന്മാ‍ര്‍ നഗരത്തില്‍...!!!

ശ്രീ said...

ഹെന്റമ്മേയ്....

നിഷ്കളങ്കന്‍‌ ചേട്ടന്റെ കമന്റ് കലക്കി.

:)

സഹയാത്രികന്‍ said...

ആഹാ... ഫ്രേതത്തിന്റെ ഫൊഹ ഹലക്കി...
:)

Murali K Menon said...

ഓരോന്ന് പൊകച്ച് പഠിക്കാ അല്ലേ, എന്തായാലും ഫോട്ടോ നന്നായി. ഇനി വച്ചടി വച്ചടി.... അടി. മുന്നോട്ട്

അപ്പു ആദ്യാക്ഷരി said...

ithu kalakki

Unknown said...

നന്ദിയുണ്ടണ്ണന്മാരേ... ഈ പ്രോല്സാഹനത്തിന്‌

കുറുമാന്‍ said...

ബ്ലോഗില്‍ പോയിട്ട് വീട്ടില്‍ കയറാന്‍ സമയം കിട്ടാറില്ല അപ്പി പത്തു പതിനഞ്ചു ദിവസമായിട്ട്......

കൈപ്പള്ളിയുടെ ബ്ലോഗില്‍ പോയിട്ടില്ല...

അപ്പോ പൊന്നണ്ണനും ഫോ‍ാട്ടോഗ്രാഫിയില്‍ നല്ല വശമാണല്ലെ :)

Kaippally said...

good work
:)
cropping ശ്രദ്ധിക്കണം.

ഏ.ആര്‍. നജീം said...

പൊന്നമ്പലം മാഷേ, കൊടുകൈ ഒരുപാട് അര്‍ത്ഥങ്ങള്‍ ഉള്ള ഒരു മോഡേണ്‍ ആര്‍ട്ട് പോലെ.
കൈപ്പള്ളിയുടെ പൊഹ ക്ലാസ്സിലെ ആദ്യ ശിഷ്യന്‍ പാസായീട്ടോ

Unknown said...

കൈപ്പള്ളി അണ്ണാ, ഒരു കാര്യം എനിക്ക് പിടികിട്ടിയില്ല. നിങ്ങളുടെ പൊഹപ്പടങ്ങളിലൊക്കെ ബാക്ക്ഗ്രൌണ്ട് വളരെ സ്വാഭാവികമായ ഒരു കറുപ്പു നിറമാണല്ലൊ. അതെങ്ങനെ ഒപ്പിക്കുന്നു? അതിന്റെ ഗുട്ടന്സ് കൂടി അറിഞ്ഞാല്‍ കൊള്ളാം.

നജിം ഭായ്,
ഇപ്പൊ ജസ്റ്റ് പാസ്സ് ആണ്‌. നല്ല മാര്ക്കോടെ പാസ്സാവണം!

കുറൂസ്, നണ്ട്രി.

Kaippally said...

ചെല്ല

പൊഹ ചെവരിന്റ അടുത്തു് വെക്കല്ലും.

ഇത്തിരി മാറ്റി പിടി.

അപ്പഴ് ചെവര്‍ പടത്തില്‍ തെളിയൂല്ല.

krish | കൃഷ് said...

ആകെ ഒരു പൊഹമയം.
സംഗതി കൊള്ളാട്ടോ.

നിരക്ഷരൻ said...

കിടിലന്‍ പടം.
കൈപ്പള്ളിക്ക് ശിഷ്യപ്പെടണം താമസിയാതെ.